അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി; അമിത് ഷാ, രാജ്നാഥ് സിങ്, ഡോവല്‍ എന്നിവര്‍ പങ്കെടുക്കുന്നു
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, എന്നിവരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈകിട്ട് നാലോടെയാണ് സുപ്രധാനമായ യോഗം ആരംഭിച്ചതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജമ്മു വ്യോമതാവളത്തിന് നേരെ ഞായറാഴ്ച നടന്ന ഡ്രോൺ ആക്രമണത്തെക്കുറിച്ചും തുടർന്നുണ്ടായ സംഭവങ്ങളുടേയും പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ഇത്തരത്തിലൊരു അടിയന്തര യോഗം വിളിച്ച് ചേര്‍ത്തത്.
ഞായറാഴ്ച അർദ്ധരാത്രിക്ക് ശേഷം ജമ്മു വിമാനത്താവളത്തിലെ വ്യോമസേനാ താവളത്തിൽ രണ്ട് സ്ഫോടനങ്ങള്‍ നടന്നിരുന്നു. രണ്ട് മണിയോ അഞ്ച് മിനിട്ടിന്‍റെ ഇടവേളകളിലായിരുന്നു സ്ഫോടനം. വിമാനത്താവളത്തിന്‍റെ ടെക്നിക്കല്‍ ഏരിയയില്‍ നടന്ന സ്ഫോടനത്തില്‍ ചില കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും രണ്ട് ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥർക്ക് നിസാര പരിക്കേൽക്കുകയും ചെയ്തിരുന്നു. ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നതെന്ന് നിഗമനത്തിലാണ് അന്വേഷണ സംഘം.

പാക്കിസ്ഥാന്റെ അതിർത്തിയിൽ നിന്ന് 14 കിലോമീറ്റർ അകലെ മാത്രമാണ് ജമ്മു വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ ലഷ്‌കർ-ഇ-തായ്‌ബയ്ക്ക് ആക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി ജമ്മു കശ്മീർ പോലീസ് മേധാവി ദിൽബാഗ് സിംഗ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച സൈനിക കേന്ദ്രത്തിന് സമീപം കണ്ടെത്തിയ ഡ്രോണുകളുടെ പിന്നിലും ഇതേ സംഘടനെയെയാണ് സംശയിക്കുന്നത്.












Click it and Unblock the Notifications