Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ ജിഎസ്‌ടി പരിഷ്‌കാരങ്ങളെ പ്രശംസിച്ച് നരേന്ദ്ര മോദി; 'ഇതൊരു ഡബിൾ ഡോസ്', കോൺഗ്രസിന് വിമർശനം

ന്യൂഡൽഹി: ജിഎസ്‌ടി പരിഷ്‌കാരങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ തീരുമാനം' എന്നാണ് മോദി ഇതിനെ വിശേഷിപ്പിച്ചത്. രാജ്യത്തിന് വളർച്ചയുടെയും പിന്തുണയുടെയും ഇരട്ട ഡോസ് ആണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിഎസ്‌ടി നിരക്കുകളിലെ മാറ്റം കഴിഞ്ഞ ദിവസം ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മോദിയുടെ പ്രശംസ.

ദേശീയ അവാർഡ് ജേതാക്കളായ അധ്യാപകരെ ഡൽഹിയിലെ വസതിയിൽ വെച്ച് അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ജിഎസ്‌ടി വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്. ജിഎസ്‌ടി ഇപ്പോൾ കൂടുതൽ ലളിതവും പ്രയോജനകരവുമാണെന്ന് പ്രധാനമന്ത്രി മോദി ചടങ്ങിൽ പറഞ്ഞു. ദീപാവലിക്ക് മുന്നോടിയായുള്ള ഈ പരിഷ്‌കാരങ്ങൾ 'ഡബിൾ ധമാക്ക' ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

modigst

നടപ്പിലാക്കാൻ ഇരിക്കുന്ന ഈ പരിഷ്‌കാർരങ്ങൾ ഇന്ത്യക്ക് അഞ്ച് രത്നങ്ങൾ (പഞ്ചരത്ന) നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഒരു ലളിതമായ നികുതി സമ്പ്രദായം, മെച്ചപ്പെട്ട ജീവിതനിലവാരം, വർദ്ധിച്ച ഉപഭോഗവും വളർച്ചയും, ബിസിനസ് ചെയ്യാനുള്ള എളുപ്പം, സഹകരണ ഫെഡറലിസം ശക്തിപ്പെടുത്തൽ എന്നിവയാണ് ഈ അഞ്ചെണ്ണം.

'സമയോചിതമായ പരിഷ്‌കാരങ്ങളില്ലാതെ, ആഗോള ക്രമത്തിൽ ഇന്ത്യക്ക് അർഹമായ സ്ഥാനം നേടാൻ കഴിയില്ല. ദീപാവലിക്കും ഛത്ത് പൂജയ്ക്കും മുമ്പ് സന്തോഷത്തിന്റെ ഡബിൾ ധമാക്ക ഞാൻ വാഗ്‌ദാനം ചെയ്‌തിരുന്നു, ഈ പരിഷ്‌കരണം അതാണ് നൽകുന്നത്' അദ്ദേഹം പറഞ്ഞു. പുതിയ നികുതി ഘടന നവരാത്രിയുടെ ആദ്യ ദിവസമായ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ തീരുമാനമെന്ന് ഇതിനെ വിശേഷിപ്പിച്ച അദ്ദേഹം ഇത് സംവിധാനം ലളിതമാക്കുകയും നിരവധി ഉൽപ്പന്നങ്ങളുടെ നികുതി നിരക്കുകൾ കുറയ്ക്കുകയും ചെയ്‌തുവെന്നും ചൂണ്ടിക്കാട്ടി. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അധ്യക്ഷനായ ജിഎസ്‌ടി കൗൺസിൽ ഈ മാറ്റത്തിന് അംഗീകാരം നൽകിയിരുന്നു.

നേരത്തെ ഉണ്ടായിരുന്ന നാല് സ്ലാബ് ഘടന രണ്ടായി കുറയ്ക്കുകയും റിയൽ എസ്‌റ്റേറ്റ് ഉൾപ്പെടെയുള്ള വിവിധ മേഖലകൾക്ക് പ്രയോജനപ്പെടുന്നതിനായി സിമന്റിന്റെ ജിഎസ്‌ടി കുറയ്ക്കുകയും ചെയ്‌തിരുന്നു.
അതിനിടെ പ്രസംഗത്തിൽ കോൺഗ്രസിനെതിരെയും പ്രധാനമന്ത്രി മോദി ആഞ്ഞടിച്ചു. അവരുടെ ഭരണകാലത്ത് അവശ്യവസ്‌തുക്കൾ, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെ എല്ലാത്തിനും നികുതി ചുമത്തിയെന്ന് അദ്ദേഹം ആരോപിച്ചു.

'അവരുടെ സമ്പ്രദായം തുടർന്നിരുന്നെങ്കിൽ, ഓരോ 100 രൂപയുടെ വാങ്ങലിനും ആളുകൾക്ക് 20-25 രൂപ നികുതി നൽകേണ്ടി വരുമായിരുന്നു' മോദി പറഞ്ഞു. '2014ൽ ഞാൻ അധികാരത്തിൽ വരുന്നതിനു മുമ്പ്, അടുക്കള പാത്രങ്ങളോ കാർഷിക വസ്‌തുക്കളോ മരുന്നുകളോ ലൈഫ് ഇൻഷുറൻസോ ആകട്ടെ, കോൺഗ്രസ് സർക്കാർ അത്തരം വിവിധ കാര്യങ്ങൾക്ക് വിവിധ നികുതികൾ ഈടാക്കിയിരുന്നു' പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു.

ജിഎസ്ടി കൗൺസിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ജിഎസ്‌ടി പരിഷ്ക്കാരങ്ങൾ പ്രകാരം നിലവിലുള്ള നാല് നികുതി സ്ലാബുകൾ രണ്ടായി മാറിയിരുന്നു. ഇവ യഥാക്രമം 5 ശതമാനമായും 18 ശതമാനമായും കുറച്ചു. ഭക്ഷണം, മരുന്നുകൾ, അവശ്യവസ്‌തുക്കൾ, കാർഷിക ഉത്പന്നങ്ങൾ, ഹരിത ഊർജ്ജം, ചെറിയ കാറുകൾ, ബൈക്കുകൾ എന്നിവയുൾപ്പെടെയുള്ളവയുടെ നികുതിയിലാണ് കുറവുണ്ടായിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+