പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം, 20മിനിറ്റോളം പാലത്തില്‍ കുടുങ്ങി; പഞ്ചാബിലെ പരിപാടി റദ്ദാക്കി മോദി
ന്യൂഡല്‍ഹി: പഞ്ചാബിലെ തെരഞ്ഞെടുപ്പ് പൊതുപരിപാടി റദ്ദാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി വരുന്നതറിഞ്ഞ് പ്രതിഷേധക്കാര്‍ ഫ്‌ലൈ ഓവര്‍ പാലത്തില്‍ പ്രതിഷേധിച്ചതോടെ 20 മിനിറ്റോളം പ്രധാനമന്ത്രിക്ക് ബ്ലോക്കില്‍ അകപ്പെടേണ്ടി വന്നതിനാലാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പൊതു പരിപാടി ഒഴിവാക്കിയത്.
വന്‍ സുരക്ഷാ പിഴവാണെന്നാണ് കേന്ദ്രാ മന്ത്രാലയം സംഭവത്തെ കുറിച്ച് പറഞ്ഞത്. സംഭവം കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബും ബിജെപി ഭരിക്കുന്ന കേന്ദ്രവുമായും തര്‍ക്കത്തിലെത്തി. പ്രതിഷേധക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് പ്രധാനമന്ത്രി മോദി ബട്ടിന്‍ഡയിലെ വിമാനത്താവളത്തിലേക്ക് മടങ്ങുകയായിരുന്നു. സന്ദര്‍ശനത്തിന് തയ്യാറെടുക്കുന്നതില്‍ പരാജയപ്പെട്ടതിന് കോണ്‍ഗ്രസ് സര്‍ക്കാരിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടത്തുകയും ചെയ്തു.

പ്രധാനമന്ത്രി 15-20 മിനിറ്റോളം ഫ്ളൈഓവറില്‍ കുടുങ്ങി. പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വലിയ വീഴ്ചയാണ് സംഭവിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പ്രധാനമന്ത്രി റാലിയെ അഭിസംബോധന ചെയ്യാനിരുന്ന ഫിറോസ്പൂരില്‍, ചില കാരണങ്ങളാല്‍ പ്രധാനമന്ത്രി തന്റെ സന്ദര്‍ശനം റദ്ദാക്കിയതായി കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ വേദിയില്‍ പ്രഖ്യാപിക്കുകയായിരുന്നു.ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകം സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി ഇന്ന് രാവിലെയാണ് ബതിന്ഡയില്‍ വിമാനമിറങ്ങിയത്. അദ്ദേഹത്തെ ഹെലികോപ്റ്ററിലായിരുന്നു അദ്ദേഹം പതുപരിപാടി നടക്കുന്നിടത്തേക്ക് എത്തേണ്ടിയിരുന്നത്. എന്നാല്‍ മഴയും മോശം കാഴ്ചയും കാരണം കാലാവസ്ഥ മാറുന്നതിനായി അദ്ദേഹം ഏകദേശം 20 മിനിറ്റ് കാത്തിരിക്കുകയായിരുന്നു.

എന്നാല്‍ കാലാവസ്ഥ പ്രരോധമായി തന്നെ തുടര്‍ന്നപ്പോള്‍ റോഡ് വഴി ദേശീയ രക്തസാക്ഷി സ്മാരകം സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതിന് രണ്ട് മണിക്കൂറിലധികം സമയമെടുക്കുകയും ചെയ്യും. ഡിജിപി പഞ്ചാബ് പോലീസിന്റെ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ സ്ഥിരീകരിച്ചതിന് ശേഷം അദ്ദേഹം റോഡ് മാര്‍ഗം യാത്ര തുടരുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെ, പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം മേല്‍പ്പാലത്തില്‍ എത്തിയപ്പോള്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയായിരുന്നു.

പ്രധാനമന്ത്രിയുടെ സമയക്രമവും യാത്രാ പദ്ധതിയും പഞ്ചാബ് സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. നടപടിക്രമം അനുസരിച്ച് പ്രധാനമന്ത്രിയുടെ സുരക്ഷക്കാവശ്മായ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യേണ്ടതുമാണ്. റോഡ് വഴിയുള്ള ഏതൊരു ചലനവും സുരക്ഷിതമാക്കാന്‍ പഞ്ചാബ് ഗവണ്‍മെന്റിന് അധിക സുരക്ഷ സേനയെ വിന്യസിക്കേണ്ടതുമുണ്ട്. അത് വ്യക്തമായി വിന്യസിച്ചിട്ടില്ല. ഈ സുരക്ഷാ വീഴ്ചയ്ക്ക് ശേഷം, ബതിന്‍ഡ വിമാനത്താവളത്തിലേക്ക് പ്രധാനമന്ത്രി മടങ്ങുകയായിരുന്നുവെന്ന് അഭിയന്തര മന്ത്രാലയം അറിയിച്ചു.
Recommended Video

ഉത്തരവാദിത്തം നിശ്ചയിച്ച് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട പഞ്ചാബ് സര്‍ക്കാരിനോട് ആഭ്യന്തര മന്ത്രാലയം വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്കെതിരെ വ്രിറ്ററിലൂടെ ആഞ്ഞടിച്ചു. പഞ്ചാബിന് ആയിരക്കണക്കിന് കോടിയുടെ വികസന പദ്ധതികള്‍ ആരംഭിക്കാനുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനം തടസ്സപ്പെട്ടതില്‍ ദുഃഖമുണ്ടെന്നും റാലിയില്‍ ആളുകള്‍ പങ്കെടുക്കുന്നത് തടയാന്‍ സംസ്ഥാന പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും വിഷയം സംസാരിക്കാനോ പരിഹരിക്കാനോ ഫോണില്‍ ബന്ധപ്പെടാന്‍ മുഖ്യമന്ത്രി ചന്നി വിസമ്മതിച്ചുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications