രാഹുല്‍ ഗാന്ധിക്ക് മോദിയുടെ പിറന്നാള്‍ ആശംസ...

Subscribe to Oneindia Malayalam

ദില്ലി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാള്‍ ആശംസ. ട്വിറ്ററിലൂടെയാണ് മോദി രാഹുലിന് ആശംസകള്‍ നേര്‍ന്നത്. രാഹുലിന് നല്ല ആരോഗ്യവും ദീര്‍ഘായുസ്സും ഉണ്ടാകട്ടെ എന്നും മോദി ട്വീറ്റ് ചെയ്തു. കുടുംബാംഗങ്ങളോടൊപ്പം ഇറ്റലിയില്‍ മുത്തശ്ശിയെ കാണാന്‍ പോയിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.

ജൂണ്‍ 19 തിങ്കളാഴ്ച രാഹുല്‍ ഗാന്ധിക്ക് 47 വയസ്സാണ് പൂര്‍ത്തിയായത്. രാഹുല്‍ ഇപ്പോള്‍ രാജ്യത്തിനു വെളിയിലാണെങ്കിലും തങ്ങളുടെ നേതാവിന്റെ പിറന്നാള്‍ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രാഹുലിന്റെ പിറന്നാളിനോടനുബന്ധിച്ച് ആശുപത്രികളില്‍ കിടക്കുന്ന രോഗികള്‍ക്ക് പഴങ്ങളും ഉത്തര്‍ പ്രദേശിലെ മോണ്ടിനഗര്‍ അനാഥാലയത്തിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണവും വിതരണം ചെയ്യുമെന്ന് ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിയിച്ചു.

അമിത് ഷായുടെ തന്ത്രം പൊളിച്ച് താക്കറെ !!! രാഷ്ട്രപതി സ്ഥാനാർഥിയെ മോദി മാത്രം തീരുമാനിക്കേണ്ട!!!

xnarendra-mod

നവമാധ്യമങ്ങളില്‍ സജീവമായ മോദി രാഷ്ട്രീയ, സാസ്‌കാരിക നേതാക്കന്‍മാരില്‍ പലരെയും ട്വിറ്ററിലൂടെ ആശംസകള്‍ അറിയിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഖാനിയെ പിറന്നാളിന് ഒരു മാസം മുന്‍പേ തന്നെ മോദി ആശംസകള്‍ അറിയിച്ചിരുന്നു. ഖാനി മറുപടിയും നല്‍കിയിരുന്നു. പിറന്നാള്‍ ദിനത്തില്‍ വീണ്ടും മോജി ഖാനിക്ക് ആശംസകള്‍ നേര്‍ന്നിരുന്നു.

English summary
PM Narendra Modi takes to Twitter to wish Congress Vice President Rahul Gandhi
Please Wait while comments are loading...