Get Updates
Get notified of breaking news, exclusive insights, and must-see stories!

150 തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല; പ്രസവം കഴിഞ്ഞ് വിശ്രമത്തിലായിരുന്ന ഭാര്യയെ ഭർത്താവ് കാെലപ്പെടുത്തി

മൈസൂരു: പ്രസവം കഴിഞ്ഞ് 11 ദിവസം മാത്രമായ ഭാര്യയെ ഭർത്താവ് ശ്വസം മുട്ടിച്ച് കൊന്നു. ഇതിന് പിന്നാലെ ആത്മ​ഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

കർണാടകയിലെ ചാമരാജനഗറിലെ പോലീസ് കോൺസ്റ്റബിൾ ഡി കിഷോർ (32) ആണ് ഭാര്യ പ്രതിഭയെ (24) കൊലപ്പെടുത്തിയത്. ഭാര്യയെ കൊലപ്പെടുത്തുന്നതിന് മുമ്പ് വിഷം കഴിച്ച പ്രതി സംഭവത്തിന് പിന്നാലെ സ്വയം ആശുപത്രിയിലേക്ക് എത്തുകയായിരുന്നു.

death

തിങ്കളാഴ്ച രാവിലെ പ്രതിഭയുടെ ഹൊസ്കോട്ടയിലെ വീട്ടിലാണ് സംഭവം. 11 ദിവസം മുമ്പാണ് ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്ന്. പ്രസ ശേഷം ഹൊസ്കോട്ടിലെ വീട്ടിൽ‌ വിശ്രമത്തിലായിരുന്നു യുവതി.

സംശയത്തെ തുടർന്നാണ് ഭർത്താവ് യുവതിയെ കൊലപ്പെടുത്തിയത്. ജോലി സ്ഥലത്ത് നിന്ന് 230 കിലോ മീറ്ററോളം ദൂരം സഞ്ചരിച്ചാണ് ഇയാൾ ഭാര്യയുടെ അടുത്തെത്തിയതെന്ന് പോലീസ് പറയുന്നു.

ചാമരാജനഗർ ഈസ്റ്റ് പോലീസ് സ്‌റ്റേഷനിൽ കോൺസ്റ്റബിളായ കോലാർ സ്വദേശി കിഷോറും ബി.ടെക്ക് ബിരുദധാരിയുമായ പ്രതിഭയും കഴിഞ്ഞവർഷം നവംബർ 13 നാണ് വിവാഹിതരായത്. ഭാര്യയെ ഇയാൾക്ക് സംശയം ഉണ്ടായിരുന്നതായി പോലീസ് പറയുന്നത്. ഭാര്യയുടെ ഫോൺകോളുകളും മെസേജുകളും ഇയാൾ പതിവായി നോക്കിയിരുന്നു.

ഇതേചൊല്ലി വഴക്കിടാറുമുണ്ട്. പ്രസവശേഷം വീട്ടിൽ വിശ്രമത്തിലായിരുന്ന പ്രതിഭയെ ഭർത്താവ് ഞായറാഴ്ച വിളിച്ചിരുന്നു. പ്രതിഭയെ ഇയാൾ വഴക്ക് പറയുകയും ചെയ്തിരുന്നു, പ്രതിഭയുടെ കരച്ചിൽ കേട്ട് അമ്മ ഫോൺ വാങ്ങി കട്ടാക്കി. ഇനി ഇയാൾ വിളിച്ചാൽ എടുക്കതുതെന്നും പറഞ്ഞു.

പിറ്റേദിവസം രാവിലെ ഫോൺ നോക്കിയപ്പോൾ ഭർത്താവിന്റെ 150 മിസ് കോൾ കണ്ടു. ഇതേപ്പറ്റി മാതാപിതാക്കളോട് പറയുകയും ചെയ്തു. കുറച്ച് കഴിഞ്ഞ് കിഷോർ അപ്രതീക്ഷിതമായി ഹൊസ്കോട്ടിലെ വീട്ടിലേക്ക് എത്തി. കിഷോർ ഭാര്യയുടെ മുറയിൽ കയറി കതക് അടച്ചു. പിന്നാലെ കയ്യിൽ കരുതിയ കീടനാശിനി കുടിച്ചു. തുടർന്ന് ഭാര്യയെ തുണി കഴുത്തിൽ മുറുക്കി ശ്വിസം മുട്ടിച്ച് കൊലപ്പെടുത്തി.

മകളുടെ കരച്ചിൽ കേട്ട് എത്തിയ അമ്മ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും തുറന്നില്ല. ബഹളം വെച്ചതോടെ 15 മിനിറ്റിന് ശേഷമാണമ പ്രതി വാതിൽ തുറന്നത്. ഞാൻ അവളെ കൊന്നൂ എന്ന് പറഞ്ഞാണ് കിഷോർ പുറത്തിറങ്ങിയത്. പിന്നാലെ ഇവിടെ നിന്ന് ഓടിയ കിഷോർ പിന്നീട് കോലാറിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തി ചികിത്സ തേടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+