കാഞ്ച ഐലയ്യയ്ക്കെതിരെ പോലീസ് കേസ്: മതവികാരം വൃണപ്പെടുത്തി, ഹിന്ദുക്കള്‍ക്കും പരാതി!

  • Written By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: ദളിത് എഴുത്തുകാരനും ചിന്തകനുമായ കാഞ്ച ഐലയ്ക്കെതിരെ പോലീസ് കേസെടുത്തു. ഐലയ്യ രചിച്ച സാമാജിക സ്മംഗളൂരു കോളത്തൊള്ളു എന്ന പുസ്തകം മതവികാരത്തെ വൃണപ്പെടുത്തുന്നുനവെന്നാരോപിച്ചാണ് ഹൈദരാബാദ് പോലീസ് കേസെടുത്തിട്ടുള്ളത്. പുസ്തകം ആര്യ വൈശ്യ വിഭാഗത്തിന്‍റെ വികാരങ്ങളെ വൃണപ്പെടുത്തുന്നുവെന്നാരോപിച്ചാണ് പോലീസ് നടപടി.

നേരത്തെ തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് കാഞ്ച ഐലയ്യ പോലീസില്‍ പരാതി നല്‍കിയിരുന്നു. വിവാദ പുസ്തകത്തിന്‍റെ പേരിലാണ് ദളിത് എഴുത്തുകാരന്‍ കൂടിയായ കാഞ്ച ഐലയയ്ക്കെതിരെ ഭീഷണിയുയര്‍ന്നിട്ടുള്ളത്. ആഗസ്റ്റ് 10 ന് ഉച്ചയ്ക്ക് ഫോണില്‍ വിളിച്ച് അഞ്ജാതന്‍ ഭീഷണി മുഴക്കുകയായിരുന്നു.

വിദ്യാര്‍ത്ഥിയുടെ പരാതി

വിദ്യാര്‍ത്ഥിയുടെ പരാതി

സാമാജിക സ്മഗ്ഗ്ലൂരു കൊമാട്ടുലു എന്ന പുസ്തകം വൈശ്യ വിഭാഗത്തിന് പുറമേ ഹിന്ദു സമൂഹത്തിന്‍റെ വികാരങ്ങളെയും വൃണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാണിച്ച് ഒരു ദളിത് വിദ്യാര്‍ത്ഥി തന്നെ ഐലയ്യയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. മല്‍ക്കരാജ്ഗിരി എസ് ഐയാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. പ്രാദേശിക കോടതിയെ സമീപിച്ച 22 കാരന്‍ കോടതിയില്‍ നിന്ന് അഭിപ്രായം ആരാഞ്ഞിരുന്നു.

വിവിധ വകുപ്പുകള്‍

വിവിധ വകുപ്പുകള്‍

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഐപിസി 153എ വകുപ്പ്, 295എ വകുപ്പ്, എന്നിവ പ്രകാരമാണ് ഐലയ്യയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. മതത്തിന്‍റെ പേരില്‍ രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉടലെടുക്കുന്നതിനും മതവിഭാഗങ്ങളെ വൃണപ്പെടുത്തുന്നതിനും ഉദ്ദേശിച്ചുള്ള പ്രവൃത്തികള്‍ എന്നിവ കണക്കിലെടുത്തും എസ്സി- ​എസ്ടി വിഭാഗങ്ങള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം ​എന്നിവ പ്രകാരവുമാണ് കേസെടുത്തത്.

 വധഭീഷണി

വധഭീഷണി

എഴുത്തുകാരനും ചിന്തകനുമായ കാഞ്ച ഐലയ്ക്ക് ഭീഷണി. തനിക്ക് ജീവന് ഭീഷണിയുള്ളതായി വ്യക്തമാക്കിയ കാഞ്ച ഐലയ്യ ഇക്കാര്യം ചൂണ്ടിക്കാണിച്ച് പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. വിവാദ പുസ്തകത്തിന്‍റെ പേരിലാണ് ദളിത് എഴുത്തുകാരന്‍ കൂടിയായ കാഞ്ച ഐലയയ്ക്കെതിരെ ഭീഷണിയുയര്‍ന്നിട്ടുള്ളത്. ആഗസ്റ്റ് 11 ന് ഉച്ചയ്ക്ക് ഫോണില്‍ വിളിച്ച അഞ്ജാതന്‍ ഭീഷണി മുഴക്കുകയായിരുന്നു.

 നാക്ക് അരിയും

നാക്ക് അരിയും


നാക്ക് അരിയുമെന്ന് ഭീഷണിപ്പെടുത്തിയ അഞ്ജാതര്‍ വധിക്കുമെന്നും ഭീഷണി മുഴക്കി. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് ഹൈദരാബാദിലെ ഒസ്മാനിയ സര്‍വ്വകലാശാല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സാമാജിക സ്മംഗളൂരു കോളത്തൊള്ളു എന്ന പുസ്തകത്തിന്‍റെ പേരിലാണ് ഭീഷണിയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

 പോലീസ് സംരക്ഷണം വേണം

പോലീസ് സംരക്ഷണം വേണം

പോലീസ് സംരക്ഷണം നല്‍കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ട കാഞ്ച ഐലയ്യ തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആര്യ വൈശ്യ സംഘത്തിനായിരിക്കും ഉത്തരവാദിത്തമെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ഒരു വിഭാഗത്തെ ആക്ഷേപിക്കുന്നതാണെന്നും ഇക്കാര്യം ചൂണ്ടിക്കാണിച്ച് പുസ്തകം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട വൈശ്യ അസോസിയേഷന്‍ സംഭവത്തില്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ പുസ്തകം പിന്‍വലിക്കാന്‍ കാഞ്ച ഐലയ്യ തയ്യാറായിരുന്നില്ല. ഇതാണ് ഭീഷണിയ്ക്ക് പിന്നിലെന്നാണ് സൂചന.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
The Hyderabad Police has registered a case against prominent Dalit writer Kancha Ilaiah for allegedly hurting religious feelings through his book on the Arya Vysya community, an official said.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്