ശംഭു അതിർത്തിയിൽ നിന്നും കർഷകരെ നീക്കി പോലീസ്, പന്തലുകൾ പൊളിച്ചുമാറ്റി, നേതാക്കൾ കസ്റ്റഡിയിൽ
ശംഭു, ഖനൗരി അതിർത്തികളിൽ നിന്നും പ്രതിഷേധക്കാരായ കർഷകരെ നീക്കി പോലീസ്. ഇവിടെയുള്ള താത്കാലിക പന്തലുകളും പൊളിച്ചുമാറ്റി. നിരവധി കർഷക നേതാക്കളേയും പോലീസ് കസ്റ്റഡിയിലെടുത്തു. കർഷകസമരത്തെ തുടർന്ന് ഒരു വർഷത്തോളമായി അടഞ്ഞുകിടക്കുകയാണ് ഈ അതിർത്തികൾ. അനിശ്ചിതകാല നിരാഹാരം നടത്തുന്ന
സർവാൻ സിംഗ് പാന്തെർ, ജഗജിത് സിംഗ് ദല്ലേവാൾ തുടങ്ങിയ നേതാക്കൾ ഉൾപ്പെടെയുള്ളവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കേന്ദ്രസംഘവുമായി ചർച്ച നടത്തി മടങ്ങുന്നതിനിടയിലാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം ദല്ലേവാളിനെ ആംബുലൻസിൽ യാത്ര ചെയ്യുന്നതിനിടെയാണ് കസ്റ്റഡിയിലെടുത്തത്. അഭിമന്യു കോഹർ, കാക്ക സിംഗ് കോത്ര, മഞ്ജിത് സിംഗ് റായ് എന്നിവരെയും കസ്റ്റഡിയിലെടുത്തതായി കർഷക നേതാവ് ഗുരാംനീത് സിംഗ് മങ്കാത് പറഞ്ഞു. പ്രതിഷേധ സ്ഥലത്ത് കൂടുതൽ സൈന്യത്തെ പോലീസ് വിന്യസിച്ചു.

കർഷകരെഒഴിപ്പിക്കാൻ സർവ്വസന്നാഹങ്ങളുമായാണ് പോലീസ് എത്തിയത്. ആംബുലൻസുകൾ, ബസുകൾ, അഗ്നിശമന വാഹനങ്ങൾ ഉൾപ്പെടെയുള്ളവ എത്തിച്ചിരുന്നു. പട്യാല ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ മൻദീപ് സിംഗ് സിദ്ധുവിന്റെ നേതൃത്വത്തിൽ ഖനൗരി അതിർത്തിയിൽ 3000ത്തോളം പോലീസ് സംഘത്തേയും എത്തിച്ചിരുന്നു. ശംഭു അതിർത്തിയിലെ സംഘർഷം ഒഴിവാക്കാൻ മറ്റൊരു സംഘം പോലീസിനേയും അയച്ചു. സമരസ്ഥലത്ത് നിന്ന് ഒഴിയാനായി ഒരു മണിക്കൂറോളം സമയം പോലീസ് നൽകി. ഇതിന് പിന്നാലെയാണ് ഒഴിപ്പിക്കൽ നടപടി ആരംഭിച്ചത്.
ഒഴിപ്പിക്കലിനെ ന്യായീകരിച്ച് മന്ത്രി
ഹൈവേ നാളുകളായി അടഞ്ഞ് കിടക്കുന്നത് മൂലം കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്ന് പഞ്ചാബ് ധനമന്ത്രി ഹർപാൽ സിംഗ് ചീമ പറഞ്ഞു. 'ബിസിനസുകളും വ്യവസായങ്ങളേയും കാര്യമായി സമപം ബാധിച്ചു. രണ്ട് പ്രധാന ഹൈവേകളാണ് ഒരു വർഷത്തോളം അടഞ്ഞ് കിടന്നത്, പഞ്ചാബിന്റെ ലൈഫ് ലൈനാണത്. യുവാക്കൾക്ക് തൊഴിൽ നൽകാൻ പഞ്ചാബിലെ ആം ആദ്മി സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വ്യവസായങ്ങൾ നല്ല രീതിയിൽ തന്നെ നടക്കണം. കർഷകർ ഡൽഹിയിലാണ് സമരം ചെയ്യേണ്ടത്. കേന്ദ്ര സർക്കാരാണ് അവരുടെ ആവശ്യങ്ങൾ പരിഗണിക്കേണ്ടത്', മന്ത്രി പറഞ്ഞു.
പോലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി കർഷകർ
പഞ്ചാബിലെ ആം ആദ്മി സർക്കാർ തങ്ങളെ വഞ്ചിച്ചെന്ന് കർഷകർ. പഞ്ചാബ് സർക്കാർ ചർച്ചകൾ വാഗ്ദാനം ചെയ്ത് നിരാഹാര സമരം അവസാനിപ്പിക്കാൻ തങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും നേതാക്കളെ പലരേയും കസ്റ്റഡിയിലെടുത്തെന്നും കർഷകർ ആരോപിച്ചു. ഒഴിപ്പിക്കലിന് പിന്നാലെ ചില കർഷകർ പോലീസ് ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി. സർക്കാരിനെതിരേയും പ്രതിഷേധിച്ചു.
അതേസമയം സർക്കാർ നടപടിക്കെതിരെ കോൺഗ്രസും അകാലിദളും രംഗത്തെത്തി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകർക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. കർഷകരോട് ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയിരുന്നു, എന്നാൽ ചർച്ചകൾക്ക് ശേഷം പഞ്ചാബ് പോലീസ് നേതാക്കളെ കസ്റ്റഡിയിലെടുത്തു.പഞ്ചാബിലെ കർഷകരെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടത്തിയത്', കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കർഷകരെ വഞ്ചിക്കുകയാണ് സർക്കാർ ചെയ്തതെന്ന് ശിരോമണി അകാലിദൾ നേതാക്കൾ കുറ്റപ്പെടുത്തി.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications