കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാരമുള്ള ആക്രമണം; ഭീകരര്‍ ഗ്രാമീണരെ മനുഷ്യകവചമാക്കി രക്ഷപ്പെട്ടു

  • By Anwar Sadath
Google Oneindia Malayalam News

ശ്രീനഗര്‍: ബാരമുള്ളയിലെ സൈനിക ക്യാമ്പ് ആക്രമിച്ച ഭീകരര്‍ ഗ്രാമീണരെ മനുഷ്യകവചമാക്കി രക്ഷപ്പെടുകയായിരുന്നെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ബാരമുള്ളയിലെ പാരാ മിലിട്ടറി ക്യാമ്പ് ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു ഭീകരര്‍ ആക്രമിച്ചത്. ആക്രമണത്തിനുശേഷം ഭീകരര്‍ പാക്കിസ്ഥാനിലേക്ക് രക്ഷപ്പെട്ടതായാണ് സൂചന.

സൈനിക ക്യാമ്പില്‍ കടന്ന് കനത്ത നാശനഷ്ടമുണ്ടാക്കുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് നുഴഞ്ഞുകയറ്റം തകര്‍ത്തത്. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 6 ഭീകരരാണ് ആക്രമണം നടത്തിയത്.

jammu-kashmir

ബാരമുള്ള സിറ്റിക്കടുത്തുള്ള 46 രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പ് ആണ് ആക്രമണത്തിനിരയായത്. ക്യാമ്പിന് ചുറ്റുമുള്ള വലിയതോതിലുള്ള മനുഷ്യവാസമാണ് ഭീകരര്‍ കവചമാക്കിയതെന്ന് നോര്‍ത്ത് കാശ്മീര്‍ ഡിഐജി ഉത്തം ചന്ദ് വ്യക്തമാക്കി. സാധാരണക്കാര്‍ക്ക് അപകടം പറ്റാത്തവിധത്തിലുള്ള തിരിച്ചടിയാണ് സൈന്യം നല്‍കിയത്. മറിച്ചായിരുന്നെങ്കില്‍ വലിയ തോതിലുള്ള ദുരന്തമുണ്ടായേനെയെന്നും അദ്ദേഹം പറഞ്ഞു.

സംഭവസ്ഥലത്തുനിന്നും ഒരു ജിപിഎസ് ഡിവൈസും വയര്‍ കട്ടറും കണ്ടെടുത്തിട്ടുണ്ട്. ഇന്ത്യ പാക് അതിര്‍ത്തിക്കുള്ളില്‍ നടത്തിയ സര്‍ജിക്കല്‍ അറ്റാക്ക് കഴിഞ്ഞ് 3 ദിവസത്തിനുശേഷമാണ് ഭീകരാക്രമണമുണ്ടായത്. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പിന്തുണയോടെ ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കാനായിരുന്നു ഭീകരരുടെ ലക്ഷ്യമെന്ന് സൈനികവൃത്തങ്ങള്‍ സൂചിപ്പിച്ചു.

English summary
Police says Baramulla attackers used ‘civilians’ as shields and escaped
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X