പോലീസ് സബ് ഇന്‍സ്പെക്ടര്‍ റിക്രൂട്ട്മെന്റ് തട്ടിപ്പ്; കര്‍ണാടകയില്‍ എഡിജിപി അറസ്റ്റില്‍
ബെംഗളൂരു: പോലീസ് സബ് ഇന്‍സ്പെക്ടര്‍ (പിഎസ്ഐ) റിക്രൂട്ട്മെന്റ് അഴിമതിയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മുതിര്‍ന്ന ഐ പി എസ് ഓഫീസറും അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഇന്റേണല്‍ സെക്യൂരിറ്റി ഡിവിഷന്) അമൃത് പോളിനെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് സമീപകാലത്ത് ആദ്യമായാണ് ഇത്രയും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റിലാകുന്നത്.
തിങ്കളാഴ്ച രാത്രിയാണ് സര്‍ക്കാര്‍ ഇയാളെ സസ്പെന്‍ഡ് ചെയ്തത്. അഴിമതിയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (സിഐഡി) നാല് തവണ ചോദ്യം ചെയ്ത അമൃത് പോള്‍, കര്‍ണാടക പോലീസ് റിക്രൂട്ട്മെന്റ് സെല്ലിന്റെ തലവനായിരുന്നു. ബൗറിംഗ് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ഇയാളെ കോടതിയില്‍ ഹാജരാക്കി 13 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ഇടനിലക്കാരും റിക്രൂട്ട്മെന്റ് കൈകാര്യം ചെയ്യുന്ന ചില പോലീസുദ്യോഗസ്ഥരും ഒഎംആര്‍ ഷീറ്റില്‍ കൃത്രിമം കാട്ടിയതുള്‍പ്പെടെയുള്ള ക്രമക്കേടുകളിലാണ് അമൃത് പോള്‍ പിടിയിലായത്. 2021 ഒക്ടോബറില്‍ 545 സബ് ഇന്‍സ്പെക്ടര്‍മാരുടെ നിയമനത്തിനായി നടന്ന റിക്രൂട്ട്മെന്റ് പരീക്ഷയില്‍ സംസ്ഥാനത്തുടനീളമുള്ള 93 കേന്ദ്രങ്ങളിലായി 54,000 ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുക്കുകയും ഈ ജനുവരിയില്‍ ഫലം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
മിസ് ഇന്ത്യയായി 21 കാരി സിനി ഷെട്ടി; വൈറല്‍ ചിത്രങ്ങള്‍ കാണാം
പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വന്‍തോതില്‍ ക്രമക്കേട് നടന്നതായും ഉയര്‍ന്ന റാങ്കുകള്‍ നേടുന്നതിന് കോഴ വാങ്ങിയെന്നുമുള്ള ആരോപണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. സംഭവത്തില്‍ പ്രതിഷേധം ശക്തമായപ്പോള്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഫലം റദ്ദാക്കുകയും സിഐഡി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
പോലീസ് റിക്രൂട്ട്മെന്റ് സെല്ലാണ് തട്ടിപ്പിന്റെ കേന്ദ്രമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ചില ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്താന്‍ 50 ലക്ഷം രൂപ നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. ഇതുകൂടാതെ, ഒഎംആര്‍ (ഒപ്റ്റിക്കല്‍ മാര്‍ക്ക് റെക്കഗ്നിഷന്‍) ഉത്തരക്കടലാസ് തിരുത്തി ബെംഗളൂരുവിലെ റിക്രൂട്ട്മെന്റ് സെല്ലില്‍ സ്വീകരിച്ചു.
കലബുറഗിയില്‍ പരീക്ഷയെഴുതിയ തിരഞ്ഞെടുക്കപ്പെട്ട ഒരാള്‍ക്ക് 150ല്‍ 121 മാര്‍ക്ക് ലഭിച്ചു, അതേസമയം ഇയാള്‍ 31.5 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ക്ക് മാത്രമേ ഉത്തരം നല്കിയിരുന്നുള്ളൂ. സംഭവവുമായി ബന്ധപ്പെട്ട് 79 പേരെ സിഐഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി റിക്രൂട്ട്മെന്റ് സെല്ലിലുണ്ടായിരുന്ന ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശാന്തരാജും ഇവരില്‍ ഉള്‍പ്പെടുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമൃത് പോളിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
ഈ റിക്രൂട്ട്മെന്റ് തട്ടിപ്പ് നടന്നത് ഭയാനകമായ കാര്യമാണ്, ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത് ലജ്ജാകരമാണ് എന്നും കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. അഴിമതി അന്വേഷിക്കാന്‍ സിഐഡി സംഘത്തെ നിയോഗിച്ചപ്പോള്‍, അന്വേഷണം സുതാര്യമായും പക്ഷപാതരഹിതമായും നടത്തണമെന്ന് ഞങ്ങള്‍ വളരെ വ്യക്തമായി പറഞ്ഞിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications