ഇന്ത്യന്‍ സുഹൃത്ത് ബലാത്സംഗം ചെയ്തു; പോളണ്ട് സ്വദേശിനി പരാതിയുമായി ദില്ലിയില്‍

  • By: Akshay
Subscribe to Oneindia Malayalam

ദില്ലി: തനിക്ക് വിവാഹ വാഗ്ദാനം തന്ന് ഇന്ത്യന്‍ സുഹൃത്ത് പീഡിപ്പിച്ചെന്ന പരാതിയുമായി പോളണ്ട് സ്വദേശിനി ദില്ലിയില്‍. യുവതി ദില്ലി വസന്ത് കുഞ്ജ് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കുറ്റാരോപിതനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഒരുമിച്ച് കപ്പലില്‍ ജാലി ചെയ്യുന്നതിനിടെ 2014നാണ് ഇരുവരും സുഹൃത്തുക്കളായത്. അതിനു ശേഷം സ്വദേശത്തേക്ക് തിരിച്ച ഇരുവരും സോഷ്യല്‍ മീഡിയ വഴി ബന്ധം പുലര്‍ത്തിയിരുന്നെന്ന് യുവതി പറയുന്നു. മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പാകെ യുവതി മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്.

 പണം കൈക്കലാക്കി

പണം കൈക്കലാക്കി

ഇന്ത്യന്‍ സ്വദേശി തന്നെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് നിരവധി തവണ ശാരീരീക ബന്ധത്തിലേര്‍പ്പെട്ടെന്നും പണം കൈയ്യിലാക്കിയെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

 യുവതി ഇന്ത്യയിലെത്തി

യുവതി ഇന്ത്യയിലെത്തി

ഫോണ്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയുമുള്ള ബന്ധം യുവാവ് വിച്ഛേദിച്ചതോടെയാണ് ഇയാളെ തേടി യുവതി ഇന്ത്യയിലെത്തിയത്.

 യുവാവ്

യുവാവ്

യുവാവി നാട്ടിലില്ലെന്നും ഫ്രാന്‍സില്‍ കപ്പലില്‍ ജോലി ചെയ്യുകയാണെന്നുമാണ് ബന്ധുക്കള്‍ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതി പരാതി നല്‍കിയത്.

 പോലീസ്

പോലീസ്

യുവതി ദില്ലി വസന്ത് കുഞ്ജ് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കുറ്റാരോപിതനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

English summary
A 31-year-old Polish woman has alleged that her Indian boyfriend raped her repeatedly on the pretext of marriage.
Please Wait while comments are loading...