കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയപാര്‍ട്ടികള്‍ പൊതുസ്ഥാപനങ്ങളല്ലാതെ പിന്നെ?

  • By Muralidharan
Google Oneindia Malayalam News

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍, സര്‍ക്കാര്‍ ഉണ്ടാക്കുന്നതും രാഷ്ട്രീയ പാര്‍ട്ടികള്‍. പിന്നെന്തുകൊണ്ട് ഈ രാഷ്ട്രീയ പാര്‍ട്ടികളെ പൊതുസ്ഥാപനങ്ങളായി കണക്കാക്കാനില്ല? പാര്‍ട്ടി ഓഫീസുകള്‍ കെട്ടുന്നതിന് സ്ഥലം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ പാര്‍ട്ടികള്‍ പറ്റുന്നുമുണ്ട്. സര്‍ക്കാര്‍ ഉണ്ടാക്കി ഭരിക്കേണ്ട പാര്‍ട്ടികളുടെ പ്രവര്‍ത്തനം സുതാര്യമായിരിക്കണം എന്ന ആവശ്യം മുന്‍നിര്‍ത്തിയാണ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് സുപ്രീം കോടതിയെ സമീപിച്ചത്.

ഇക്കാര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഒരു തിരിച്ചടി കിട്ടിയേക്കും എന്ന സൂചനകളാണ് സുപ്രീം കോടതി തരുന്നത്. രാഷ്ട്രീയ പാര്‍ട്ടികളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതില്‍ അഭിപ്രായം ആരാഞ്ഞ് ദേശീയ, സംസ്ഥാന പാര്‍ട്ടികള്‍ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ് കോടതി. ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു, ജസ്റ്റിസുമാരായ അരുണ്‍ കുമാര്‍ മിശ്ര, അമിതാവ റോയ് തുടങ്ങിയവരടങ്ങിയ ബഞ്ചാണ് ഈ തീരുമാനം എടുത്തത്.

bjp-congress-cpi

കേന്ദ്രം ഭരിക്കുന്ന ബി ജെ പി, പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ്, സി പി എം, സി പി ഐ, ബി എസ് പി, എന്‍ സി പി എന്നീ പാര്‍ട്ടികള്‍ക്കാണ് സുപ്രീം കോടതിയുടെ നോട്ടീസ്. അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷനാണ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന് വേണ്ടി കോടതിയില്‍ ഹാജരായത്. രാഷ്ട്രീയപാര്‍ട്ടികള്‍ പൊതുസ്ഥാപനങ്ങളാണെന്നും വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരണമെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. ആറാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് പാര്‍ട്ടികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

English summary
The Association for Democratic Reforms which has been fighting for political reforms in India scored a major victory when the Supreme Court intervened in a matter seeking to declare political parties as public authorities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X