കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗോ കൊറോണ മുതൽ ചാണകം, ഗോമൂത്രം, റം , വേവിച്ച മുട്ട വരെ'; കൊവിഡിനെ തുരത്തുമെന്ന വിചിത്രവാദങ്ങൾ ഇതാ

Google Oneindia Malayalam News

ദില്ലി; ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.50 കോടി കവിഞ്ഞിരിക്കുകയാണ്. ആറ് ലക്ഷത്തിന് അധികം പേർക്കാണ് ജീവഹാനി സംഭവിച്ചിരിക്കുന്നത്. കൊവിഡിനെ പിടിച്ചുകെട്ടാൻ വൈദ്യശാസ്ത്ര രംഗം ഒന്നടങ്കം പരിശ്രമുക്കുകയാണ്. കൊവിഡിനെതിരെ രോഗപ്രതിരോധശേഷി വർധപ്പിക്കാനുള്ള മാർഗങ്ങൾ തേടുകയാണ് ഒരു വിഭാഗം. കൊവിഡ് ലക്ഷണങ്ങളോട് പെരുതാനുള്ള മരുന്നിന് പുറകിലാണ് മറ്റൊരു വിഭാഗം.

അതേസമയം ചിലരാകട്ടെ മറ്റ് ചില വഴികളാണ് കൊവിഡിനെ തുരത്താൻ കണ്ടെത്തിയരിക്കുന്നത്. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ കക്ഷി നേതാക്കളാണ് ഈ മൂന്നാമത്തെ വിഭാഗത്തിൽ പെടുന്നത്. ഇവർ വിളമ്പുന്നതാകട്ടെ തികച്ചും അശാസ്ത്രീയമായ രീതികളും.

അത്തേവാലയുടെ ഗോ കൊറോണ ഗോ

അത്തേവാലയുടെ ഗോ കൊറോണ ഗോ

ഇന്ത്യയിൽ കൊവിഡിന്റെ പ്രാരംഭ ഘട്ടത്തിൽ കൊറോണയോട് ഇന്ത്യയിൽ നിന്ന് പോകാൻ ആവശ്യപ്പെട്ട് കൊണ്ട് പ്രതിഷേധം നടത്തിയ വ്യക്തിയാണ് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല. ഗോ കൊറോണ ഗോ എന്ന മുദ്രാവാക്യം വിളിച്ച് കൊണ്ടായിരുന്നു മന്ത്രിയും സംഘവും വൈറസിനെതിരെ പോരാട്ടം പ്രഖ്യാപിച്ചത്. ചൈനീസ് കൗണ്‍സില്‍ ജനറല്‍ താങ് ഗുവാചിയുമായി ചേര്‍ന്നാണ് അത്തേവാല പ്രതിഷേധം സംഘടിപ്പിച്ചത്.

കൊവിഡിന് ഗോമൂത്രം ബെസ്റ്റെന്ന്

കൊവിഡിന് ഗോമൂത്രം ബെസ്റ്റെന്ന്

കൊവിഡിന് ഗോമൂത്രം കഴിച്ചാൽ മതിയെന്നായിരുന്നു അസമിൽ നിന്നുള്ള ബിജെപി എംഎൽഎ സുമൻ ഹരിപ്രിയ അവകാശപ്പെട്ടത്. ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും ശുദ്ധീകരണശേഷി കൊറോണവൈറസിനെ പ്രതിരോധിക്കാന്‍ സഹായകമാവുമെന്നായിരുന്നു എംഎൽഎയുടെ അവകാശവാദം. പശുവിന്റെ മൂത്രം പ്രദേശത്ത് തളിക്കുമ്പോൾ അവിടം ശുദ്ധീകരിക്കപ്പെടുന്നുവെന്നായിരുന്നു എംഎൽഎയുടെ വാക്കുകൾ.

സൂര്യപ്രകാശം കൊള്ളൂ

സൂര്യപ്രകാശം കൊള്ളൂ

ദിവസവും 15 മിനിറ്റ് സൂര്യപ്രകാശം കൊളളൂ കൊവിഡ് ചത്തുപോകുമെന്നായിരുന്നു കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അശ്വനി കുമാർ ചൗബെ പറഞ്ഞത്. 15 മിനിറ്റെങ്കിലും ജനം സൂര്യപ്രകാശം കൊളളണം. അതിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. അവ പ്രതിരോധശേഷി മെച്ചപ്പെടുത്തു. കൊറോണ പോലുള്ള വൈറസുകളെ ഇല്ലാതാക്കും, അദ്ദേഹം പറഞ്ഞു.

റമ്മും മുട്ട വേവിച്ചതും

റമ്മും മുട്ട വേവിച്ചതും

റമ്മും മുട്ട വേവിച്ചതും കഴിച്ചാല്‍ കൊവിഡിനെ പ്രതിരോധിക്കാമെന്ന വിചിത്ര വാദമായിരുന്നു കര്‍ണ്ണാടകയിലെ ഉള്ളാല്‍ സിറ്റിയിലെ കോൺഗ്രസ് മുനിസിപ്പല്‍ കൗണ്‍സിലർ രവി ചന്ദ്രന്‍ ഗാട്ടി ഉയർത്തിയത്. ഒരു ടീസ്പൂണില്‍ കുരുമുളകും 90 മില്ലി റമ്മും ഔഴിച്ച് നന്നായി മിക്‌സ് ചെയ്ത് കഴിക്കുക. പിന്നീട് കൊറോണ വൈറസ് ഇല്ലാതായി എന്ന് ഉറപ്പിക്കുന്നതിനായി പകുതി വേവിച്ച മുട്ടയും കഴിക്കുക. താന്‍ നിരവധി മരുന്നുകള്‍ പരീക്ഷിച്ചെങ്കിലും ഇതാണ് ഫലം കണ്ടത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

‘ഭാഭി ജി പപാഡ്’

‘ഭാഭി ജി പപാഡ്’

പപ്പടം കഴിച്ചാൽ കൊവിഡിനെ തവിട് പൊടിയാക്കാം എന്നാണ് ഏറ്റവും ഒടുവിലായുള്ള അവകാശവാദം. കേന്ദ്രമന്ത്രി അർജുൻ മേഘ്വാൾ ആണ് ഈ 'ആശയത്തിന്' പിന്നിൽ. ‘ഭാഭി ജി പപാഡ്' എന്ന ബ്രാന്‍ഡ് ആരംഭിച്ച് കൊണ്ടായിരുന്നു മന്ത്രിയുടെ വാദം. കോവിഡിനെതിരായ ആന്റിബോഡി ഉത്പാദിപ്പിക്കാൻ 'ഭാഭിജി പപ്പട്' ന് സാധിക്കുമെന്നായിരുന്നു മന്ത്രി അവകാശപ്പെട്ടത്.

കൊവിഡിനെ പിടിച്ച് കെട്ടാൻ ഇന്ത്യ; കോവാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു!! ആദ്യ ഡോസ് നൽകിയത് 30 കാരന്കൊവിഡിനെ പിടിച്ച് കെട്ടാൻ ഇന്ത്യ; കോവാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു!! ആദ്യ ഡോസ് നൽകിയത് 30 കാരന്

കൊവിഡ് പരിശോധന പേടി; ശുചിമുറയിൽ കയറി വാതിലടച്ച് യുവാവ്, ഒടുവിൽ നടന്നത്കൊവിഡ് പരിശോധന പേടി; ശുചിമുറയിൽ കയറി വാതിലടച്ച് യുവാവ്, ഒടുവിൽ നടന്നത്

ക്വാറന്റീൻ കേന്ദ്രത്തിൽ ഇറച്ചിയും മീനും കിട്ടിയില്ല; യുവാവ് മുങ്ങി! പിന്നാലെ കേസ്ക്വാറന്റീൻ കേന്ദ്രത്തിൽ ഇറച്ചിയും മീനും കിട്ടിയില്ല; യുവാവ് മുങ്ങി! പിന്നാലെ കേസ്

'രാജസ്ഥാനിൽ ബിജെപി പരിഭ്രാന്തിയിൽ; രാഷ്ട്രീയമായും, നിയമപരമായും സധൈര്യം നേരിടും''രാജസ്ഥാനിൽ ബിജെപി പരിഭ്രാന്തിയിൽ; രാഷ്ട്രീയമായും, നിയമപരമായും സധൈര്യം നേരിടും'

English summary
Politicians fake claims on Curing Covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X