വീണ്ടും ഡിസംബര്‍; കണ്ണൂര്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് സാക്ഷിയാകുന്ന മാസം
തലശ്ശേരി: കണ്ണൂരിലെ അമ്മമാര്‍ക്ക് ഡിസംബര്‍ ആധിയുടെ കാലമാണ്. പ്രത്യേകിച്ചും രാഷ്ട്രീയ കൊലപാതങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍. ശൈത്യമാസത്തിലാണിവിടെ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്നത്. കൊണ്ടും കൊടുത്തും പകവീട്ടിയും രാഷ്ട്രീയ വൈര്യത്തിന്റെ പേരില്‍ മനുഷ്യരെ വെട്ടിനുറുക്കുമ്പോള്‍ ആധിയേറുന്നത് വീടെത്താന്‍ വൈകുന്ന മക്കളെ കാത്തിരിക്കുന്ന അമ്മമാര്‍ക്കാണ്.
വിരാട് കോലി മഹാനായ കളിക്കാരനെന്ന് കെവിന്‍ പീറ്റേഴ്‌സണ്‍; കാരണം?
കൊലപാതകങ്ങള്‍ ഏറെ നടക്കുന്ന മാസമായതുകൊണ്ടുതന്നെ രക്തസാക്ഷി ബലിദാന്‍ ദിനാചരണങ്ങളും ഈ മാസമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നതും. തലശ്ശേരി, പാനൂര്‍, കൂത്തുപറമ്പ്, മാഹി, കതിരൂര്‍, പിണറായി, ചൊക്ലി, ധര്‍മ്മടം, മമ്പറം ഉള്‍പ്പെടെ 14 മേഖലകളിലാണ് പ്രധാനമായും രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നത്.

കലാപസീസണ്‍ ആതുകൊണ്ട് പോലീസ് സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. പതിവുരീതിയില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി തെരുവുനാടകങ്ങളും, കാല്‍നടയാത്രകളും മറ്റു കലാപരിപാടികളും പോലീസ് സംഘടിപ്പിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തും പള്ളിക്കമ്മിറ്റി, അമ്പലം കമ്മിറ്റി ഭാരവാഹികള്‍, മറ്റു മതപണ്ഡിതര്‍ എന്നിവരുടെ വിപുലമായ യോഗങ്ങളും വിളിച്ചു ചേര്‍ക്കുന്നു.
നേരത്തെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ പോലീസ് നിരീക്ഷണത്തിലാണ്. സൈബര്‍ സെല്‍ ഉള്‍പ്പെടെയുള്ള വിഭാഗം കലാപമൊഴിവാക്കാന്‍ നിരീക്ഷണം നടത്തുന്നുണ്ട്. സംഘര്‍ഷമൊഴിവാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിര്‍ദ്ദേശം നല്‍കി. രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍, പ്രകടനങ്ങള്‍ തുടങ്ങിയവ കലാപ പ്രദേശങ്ങളില്‍ നടത്തുന്നതിന് നിയന്ത്രണങ്ങളുമുണ്ട്.












Click it and Unblock the Notifications