തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കാന്‍ ജ്യോതിഷികള്‍ വേണ്ട: മാധ്യമങ്ങളോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജ്യോതിഷികളുടെ പ്രവചനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ജ്യോതിഷികള്‍, ഭാവി പ്രവചനം നടത്തുന്ന കാര്‍ഡുകള്‍ എന്നിവ പ്രസിദ്ധീകരിച്ചാല്‍ മാധ്യമങ്ങളുടെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുള്ളത്. ഡിസംബര്‍ ഒമ്പതിന് ഗുജറാത്ത്- ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മാധ്യമങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളത്.

കിടിലന്‍ ഓഫറുകളുമായി റിലയന്‍സ് ജിയോയുടെ 149 രൂപ പ്ലാന്‍: ഡാറ്റയും കോളും!!


റേഡിയേഷന്‍ ഭൂമിയെ ചുട്ടെരിക്കും, അഗ്നിപര്‍വ്വത സ്ഫോടനം: 2017ല്‍ ലോകത്ത് സംഭവിക്കുന്നത്!!

അച്ചടി മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജ്യോതിഷികളുടെ പ്രചവനങ്ങളില്‍ നിന്നും കാര്‍ഡ് പ്രവചനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുന്നത്. സുതാര്യമായും സ്വതന്ത്ര്യമായും തിരഞ്ഞെടുപ്പ് നടത്തുന്നതിനായി മാധ്യമങ്ങള്‍ സഹകരിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുന്നത്.

akjoti

12 എ ജനപ്രാതിനിധ്യ നിയമം പ്രകാരം നേരത്തെ മാര്‍ച്ചിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമാന നിര്‍ദേശം നല്‍കിയിരുന്നു. വ്യക്തികള്‍ ഒരു തരത്തിലുമുള്ള എക്സിറ്റ് പോളുകള്‍ നടത്തുകയോ അച്ചടി- ദൃശ്യമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയോ ചെയ്യരുതെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു തിര‍ഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനം. നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നേടാന്‍ സാധ്യതയുള്ള സീറ്റുകള്‍ ചില ചാനലുകള്‍ പ്രക്ഷേപണം ചെയ്തതോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നീക്കം.

312 രൂപയ്ക്ക് വിമാന ടിക്കറ്റ്!! കിടിലന്‍ ഓഫറുമായി ഗോഎയര്‍: ബെംഗളൂരു- ഗോവ യാത്രയ്ക്ക് ഓഫറുകള്‍!

എക്സിറ്റഅ പോളിനിടെ ഇത്തരം പ്രവചനങ്ങള്‍ക്ക് കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു. ജ്യോതിഷികള്‍ക്ക് പുറമേ കാര്‍ഡ് ഭാവി പ്രവചനം, രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനം എന്നിവയ്ക്കും കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 14ന് മുമ്പായി ഹിമാചല്‍- ഗുജറാത്ത് നിയമസഭാ തിര‍ഞ്ഞെടുപ്പിന്‍റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടരുതെന്നും കമ്മീഷന്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Predictions about election results by astrologers, tarot readers and others in media when there is a ban on broadcasting exit polls are a violation of law, the Election Commission today said.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്