കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എട്ടാംഘട്ട വോട്ടെടുപ്പും തുടങ്ങി

  • By Aswathi
Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എട്ടാംഘട്ടവോട്ടെടുപ്പ് ആരംഭിച്ചു. ഏഴ് സംസ്ഥാനത്തെ 64 മണ്ഡലങ്ങളിലായാണ് ഇന്ന് (07-05-2014, ബുധന്‍) തിരഞ്ഞെടുപ്പ് നടക്കുന്നത്. ആന്ധ്രപ്രദേശിലെ സീമാന്ധ്ര (25), ഉത്തരഖാണ്ഡ് (5), ഹമാചല്‍(4) എന്നിവിടങ്ങളിലെ മുഴുന്‍ സീറ്റിലേക്കും ഉത്തരപ്രദേശിലെ 15, ബീഹാറിലെ 7, പശ്ചിമ ബംഗാളിലെ 6, ജമ്മു കാശ്മീരിലെ 2 എന്നീ സീറ്റുകളിലേക്കുമാണ് വോട്ടെടടുപ്പ് നടക്കുന്നത്.

കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബി ജെ പി താരം സ്മൃതി ഇറാനി (അമേഠി), ബി ജെ പിയ്ക്ക് വേണ്ടി വരുണ്‍ ഗാന്ധി (സുല്‍ത്താന്‍പൂര്‍) ആര്‍ ജെ ഡി അദ്ധ്യക്ഷന്റെ ഭാര്യ റാബ്രി ദേവി, ബി ജെ പി നേതാവ് രാജീവ് പ്രതാപ് റൂഡി (സാരണ്‍) ലോക ജനശക്തി പാര്‍ട്ടി നേതാവ് രാം വിലാവ് പസ്വാന്‍(ഹാജിപ്പൂര്‍) തുടങ്ങിയവരാണ് ബുധനാഴ്ച ജനവിധി തേടുന്നവരില്‍ പ്രമുഖര്‍.

rahul gandhi

നിര്‍ദിഷ്ട സീമാന്ധ്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുണ്ട്. സീമാന്ധ്രയിലെ 25ല്‍ 19 സീറ്റുകളില്‍ കഴിഞ്ഞ തവണ വിജയിച്ചത് കോണ്‍ഗ്രസാണ്. തെലുങ്കാന പ്രശ്‌നവും പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പും കാരണം ഇക്കുറി കോണ്‍ഗ്രസിന്റെ കാര്യം മണ്ഡലത്തില്‍ കഷ്ടിയാണ്. ബി ജെ പി - തെലുങ്ക് ദേശം സഖ്യവും സീമാന്ധ്രയില്‍ കോണ്‍ഗ്രസിന്റെ നില കൂടുതല്‍ പരുങ്ങലിലാക്കി.

കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ സിറ്റിങ് സീറ്റായ അമേഠിയിലേക്കാണ് ബുധനാഴ്ചത്തെ വോട്ടെടുപ്പില്‍ ഏല്ലാവരുടെയും കണ്ണുപായുന്നത്. ബി ജെ പിയുടെ ഗ്ലാമര്‍ സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിയും ആം ആദ്മി പാര്‍ട്ടിയുടെ കുമാര്‍ വിശ്വാസുമാണ് ഇവിടെ രാഹുലിന്റെ മുഖ്യ എതിരാളികള്‍. എട്ടാംഘട്ട വോട്ടെടുപ്പും പൂര്‍ത്തിയാകുന്നതോടെ ലോക്‌സഭാ മണ്ഡലത്തിലെ 502 മണ്ഡലങ്ങളിലെ ജനവിധിയെഴുതും. ബാക്കിയുള്ള 41 മണ്ഡലങ്ങളില്‍ മെയ് 12ന് വോട്ടെടുപ്പ് നടക്കും.

English summary
Voting has begun in 64 seats across seven states in the penultimate round of the Lok Sabha elections today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X