കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടകയിൽ ബിജെപിയെ നാണം കെടുത്തി അമിത് ഷായുടെ പ്രസംഗം.. ഷായും പരിഭാഷയും രണ്ട് വഴിക്ക്!

Google Oneindia Malayalam News

ചിക്കമംഗലൂരു: 2014ലെ പൊതുതെരഞ്ഞെടുപ്പിലടക്കം രാജ്യത്ത് ബിജെപി വിജയിച്ച തെരഞ്ഞെടുപ്പുകളുടെയെല്ലാം പിന്നില്‍ മോദി പ്രഭാവം മാത്രമായിരുന്നില്ല. അത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ചാണക്യ തന്ത്രങ്ങള്‍ കൊണ്ട് കൂടിയായിരുന്നു. ഉത്തരേന്ത്യ മുഴുവന്‍ കൈപ്പിടിയിലാക്കിയ ബിജെപിയുടെ ലക്ഷ്യം ദക്ഷിണേന്ത്യയാണ്. കര്‍ണാടക തെരഞ്ഞെടുപ്പ് ബിജെപിക്ക് ആ പടയോട്ടത്തിന്റെ തുടക്കമാണ്.

കര്‍ണാടകയില്‍ എന്ത് വില കൊടുത്തും ജയിക്കാനുള്ള എല്ലാ അടവും അമിത് ഷായും സംഘവും പയറ്റുന്നുണ്ട്. പറഞ്ഞിട്ടെന്താ കാര്യം. തൊടുന്നതെല്ലാം അബദ്ധമായിപ്പോകുകയാണ്. അമിത് ഷായുടെ വരവില്‍ കര്‍ണാടകയിലെ ബിജെപി നാണം കെട്ടതിന് കണക്കില്ല. നാക്ക് പിഴ അബദ്ധങ്ങള്‍ക്ക് പിന്നാലെ ഇത്തവണ പാര്‍ട്ടിക്ക് നാണക്കേടായിരിക്കുന്നത് അമിത് ഷായുടെ പ്രസംഗ പരിഭാഷയാണ്.

മല പോലെ വന്നത് എലി പോലെ

മല പോലെ വന്നത് എലി പോലെ

കാടിളക്കിയുള്ള വരവായിരുന്നു കര്‍ണാടകയിലേക്ക് അമിത് ഷായുടേത്. എന്നാല്‍ മല പോലെ വന്നത് എലി പോലെ എന്ന് പണ്ടാരോ പറഞ്ഞത് പോലെയായിരുന്നു പിന്നീടത്തെ കാര്യങ്ങള്‍. ബിജെപിയുടെ മുന്‍മുഖ്യമന്ത്രി യെദ്യൂരപ്പയെ വേദിയിലിരുത്തി ഏറ്റവും കൂടുതല്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന സര്‍ക്കാര്‍ യെദ്യൂരപ്പയുടേതാണ് എന്ന് പറഞ്ഞു കളഞ്ഞു അമിത് ഷാ. ഇതാകട്ടെ കോണ്‍ഗ്രസ് ആഘോഷമാക്കുകയും ചെയ്തു. ബിജെപിയാകട്ടെ നന്നായി നാണം കെടുകയും ചെയ്തു.

സത്യം പറയുന്ന ഷാ

സത്യം പറയുന്ന ഷാ

തീര്‍ന്നില്ല, സില്‍ക്ക് ഉല്‍പാദനത്തില്‍ കര്‍ണാടകയാണ് നമ്പര്‍ വണ്‍ എന്നും ഒരു തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ അമിത് ഷാ പ്രസംഗിച്ചു. സത്യം പറയുന്നതിന് അമിത് ഷായ്ക്ക് നന്ദി എന്ന പരിഹാസവുമായി കോണ്‍ഗ്രസും അതും ആഘോഷമാക്കി. കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാംപെയ്‌നര്‍ അമിത് ഷാ ആണോ എന്ന സംശയിപ്പിക്കുന്ന തരത്തിലേക്കെത്തി കാര്യങ്ങള്‍. ഇത്തവണ നാക്കുപിഴയല്ല, പരിഭാഷയാണ് അമിത് ഷായേയും ബിജെപിയേയും പരിഹാസ്യരാക്കിയിരിക്കുന്നത്.

മോദി ഒന്നും ചെയ്തിട്ടില്ലെന്ന്

മോദി ഒന്നും ചെയ്തിട്ടില്ലെന്ന്

കര്‍ണാടക തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ഇതാദ്യമായല്ല പരിഭാഷകന്‍ അമിത് ഷായെ വെള്ളം കുടിപ്പിക്കുന്നത്. നേരത്തെ അമിത് ഷായുടെ പ്രസംഗത്തിലെ ഒരു വാചകം പരിഭാഷകന്‍ പരിഭാഷപ്പെടുത്തിയത് പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കും വേണ്ടി മോദി ഒന്നും ചെയ്തിട്ടില്ല എന്നായിരുന്നു. അന്നത്തെ പരിഭാഷ കേട്ട് അമിത് ഷായും ബിജെപി അണികളും ഒരു പോലെ നെഞ്ചില്‍ കൈ വെച്ച് പോയിട്ടുണ്ട്. ഇത്തവണ ചിക്കമംഗലൂരുവിലും ശ്രിംഖേരിയിലുമാണ് അമിത് ഷാ ഞെട്ടിയത്.

കിളി പോയ പത്ത് മിനുറ്റ്

കിളി പോയ പത്ത് മിനുറ്റ്

ചിക്കമംഗലൂരുവിലെ പ്രസംഗത്തില്‍ മോദി ബിജെപി പ്രധാനമന്ത്രിയാണ് എന്ന് വരെ പരിഭാഷകന്‍ പറഞ്ഞു കളഞ്ഞു. വികലമായ പരിഭാഷ കൂടാതെ പ്രസംഗത്തിനിടെ സൗണ്ട് സിസ്റ്റത്തിനുണ്ടായ തകരാറും അമിത് ഷായെ പ്രകോപിതനാക്കി. അതിനിടെ പരിഭാഷകന്റെ മൈക്കും തകരാറിലായി. ആദ്യത്തെ പത്ത് മിനുറ്റോളും വേദിയില്‍ എന്താണ് നടക്കുന്നതെന്നോ അമിത് ഷാ എന്താണ് പറയുന്നതെന്നോ മനസ്സിലാകാത്ത നിലയിലായിരുന്നു കാര്യങ്ങള്‍.

ഉപമയിലും പണി കിട്ടി

ഉപമയിലും പണി കിട്ടി

ശൃംഖേരിയിലെ പ്രസംഗത്തില്‍ ഇതിലും കടുപ്പമായിരുന്നു കാര്യങ്ങള്‍. അമിത് ഷാ തെക്കെന്ന് പറഞ്ഞാല്‍ പരിഭാഷകന് അത് വടക്കാണ് എന്നതായിരുന്നു അവസ്ഥ. നരേന്ദ്ര മോദിയെ പവര്‍ പ്രൊഡക്ഷന്‍ ഹൗസിനോട് അമിത് ഷാ ഉപമിച്ചതോടെയാണ് പണി പാളിയത്. മോദിജി ഒരു പവര്‍ പ്രൊഡക്ഷന്‍ ഹൗസാണെന്നും സിദ്ധരാമയ്യ ഒരു ചെറിയ ട്രാന്‍സ്‌ഫോര്‍മര്‍ മാത്രമാണ് എന്നുമായിരുന്നു അമിത് ഷാ പ്രസംഗിച്ചത്.

പരിഭാഷ കൈവിട്ടു

പരിഭാഷ കൈവിട്ടു

കത്തിപ്പോയാല്‍ ട്രാന്‍സ്‌ഫോമര്‍ വഴി വൈദ്യുതി വിതരണം സാധ്യമാകില്ലെന്നും സിദ്ധരാമയ്യയെ അമിത് ഷാ പരിഹസിച്ചു. ഇത് പരിഭാഷകനിലേക്ക് എത്തിയപ്പോഴാണ് കളി മാറിയത്. സിദ്ധരാമയ്യ പവര്‍ പ്രൊഡക്ഷന്‍ ഹൗസ് ആണെന്നും നരേന്ദ്ര മോദി ട്രാന്‍സ്‌ഫോമര്‍ ആണെന്നുമായിരുന്നു പരിഭാഷ. പണി പാളിയെന്ന് മനസ്സിലായ അമിത് ഷാ ഉടനെ തന്നെ പരിഭാഷകനോട് ദേഷ്യപ്പെട്ടു.

നേതാവിനും അണികൾക്കും തൃപ്തിയായി

നേതാവിനും അണികൾക്കും തൃപ്തിയായി

തെറ്റായി പരിഭാഷപ്പെടുത്തിയത് തിരുത്തിപ്പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. വേദിയിലെ തല്ല് കണ്ട് അണികള്‍ കൂട്ടച്ചിരിയിലുമായി. അത് ഒരു വിധം തിരുത്തിയപ്പോള്‍ ദേ വരുന്നു അടുത്തത്. കര്‍ണാടകയിലെ കാപ്പിത്തോട്ട തൊഴിലാളികള്‍ക്ക് തൊഴിലും കൂലിയും ഇല്ലെന്നും സിദ്ധരാമയ്യ സര്‍ക്കാര്‍ ഉറങ്ങുകയാണെന്നും അമിത് ഷാ ആഞ്ഞടിച്ചു. തൊട്ടുപിന്നാലെ വന്ന പരിഭാഷ സിദ്ധരാമയ്യ സര്‍ക്കാര്‍ വരണ്ടുണങ്ങി എന്നായിരുന്നു. ആകെ നനഞ്ഞാല്‍ കുളിരില്ല എന്ന അവസ്ഥയിലായി ഇതോടെ അമിത് ഷാ.

പ്രസംഗ വീഡിയോ

അമിത് ഷായുടെ പ്രസംഗത്തിന്റെ വീഡിയോ കാണാം

ഗുർമീതിന്റെ സാമ്രാജ്യമായ ദേര സച്ച സൗദ ഇനി അമ്മയുടെ കാൽക്കീഴിൽ! പിടിമുറുക്കി എഴുപതുകാരി നസീബ് കൗര്‍ഗുർമീതിന്റെ സാമ്രാജ്യമായ ദേര സച്ച സൗദ ഇനി അമ്മയുടെ കാൽക്കീഴിൽ! പിടിമുറുക്കി എഴുപതുകാരി നസീബ് കൗര്‍

English summary
In Karnataka poor translation makes Amit Sha's speech a joke
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X