കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിന്‍റെ തടവില്‍ നിന്നും മലയാളി വൈദികനെ മോചിപ്പിയ്ക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

Google Oneindia Malayalam News

വത്തിക്കാന്‍ സിറ്റി: യെമനില്‍ നിന്നും ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ ടോം ഉഴുന്നാലിനെ മോചിപ്പിയ്ക്കണമെന്ന് ഫ്രാ ന്‍സിസ് മാര്‍പാപ്പ. മാര്‍ച്ച് നാലിനാണ് ഏദനില്‍ നിന്നും വൈദികനെ ഭീകരര്‍ തട്ടിക്കൊണ്ട് പോയത്. കോട്ടയം പാലാ സ്വദേശിയാണ് വൈദികന്‍. ദുഖവെള്ളി ദിനത്തില്‍ ഇദ്ദേഹത്തെ ഭീകരര്‍ കൊന്നതായും വാര്‍ത്ത പ്രചരിച്ചിരുന്നു.

എന്നാല്‍ ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ പിന്നീട് നിഷേധിച്ചു. ഉഴുന്നാലിന്റെ മോചനത്തിനായി ഐസിസ് വന്‍തുക ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യു കയായിരുന്ന മാര്‍പാപ്പ.

Tom Uzhunnalil

ഭീകരരുടെ തടവിലുള്ള എല്ലാവരേയും മോചിപ്പിയ്ക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. കൊല്ലം പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തിലും മാര്‍പാപ്പ അനുശോചിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളൊടൊപ്പം ദുഖത്തില്‍ പങ്കുചേരുന്നതായി മാര്‍പാപ്പ സന്ദേശത്തില്‍ പറഞ്ഞു.

English summary
Pope Francis appeals for the release of Fr. Tom Uzhunnalil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X