കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗണിന് ശേഷം ഇന്ത്യയെ മൂന്നാക്കി തിരിക്കും; സുപ്രധാന വിവരങ്ങള്‍, 400ഓളം ജില്ലകളില്‍...

  • By Desk
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 21 ദിവസം നീളുന്ന ലോക്ക് ഡൗണ്‍ ചൊവ്വാഴ്ച അവസാനിക്കുകയാണ്. ഇതിന് ശേഷം എങ്ങനെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകണമെന്ന കാര്യത്തില്‍ അടിയന്തര ചര്‍ച്ചകള്‍ നടക്കുന്നു. പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി. മിക്ക സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ നീട്ടണമെന്ന അഭിപ്രായമാണ് മുന്നോട്ട് വച്ചത്.

എന്നാല്‍ ഈ നടപടി സാമ്പത്തികമായി രാജ്യത്തെ പിന്നോട്ടടിക്കുമെന്ന വിലയിരുത്തലാണ് കേന്ദ്രത്തിന്. ഈ സാഹചര്യത്തില്‍ രാജ്യത്തെ മൂന്നാക്കി തിരിച്ച് പ്രഖ്യാപനം വന്നേക്കുമെന്നാണ് സൂചനകള്‍. വിശദാംശങ്ങള്‍ ഇങ്ങനെ....

 ലോക്ക് ഡൗണ്‍ തുടര്‍ന്നാല്‍

ലോക്ക് ഡൗണ്‍ തുടര്‍ന്നാല്‍

കൊറോണയെ പൂര്‍ണമായി തുരത്തേണ്ടത് ആവശ്യമാണ്. അതിന് ഏറ്റവും നല്ല മാര്‍ഗം സാമൂഹിക അകലം പാലിക്കലാണ്. ഇതിന് വേണ്ടിയാണ് രാജ്യവ്യാപകമയാ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ സാഹചര്യം തുടര്‍ന്നാല്‍ രാജ്യം സാമ്പത്തികമായി തകരുമെന്ന നിര്‍ദേശം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്.

 20 ലധികം സംസ്ഥാനങ്ങള്‍

20 ലധികം സംസ്ഥാനങ്ങള്‍

സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി ഇന്ന് ചര്‍ച്ച നടത്തി. മുഖ്യമന്ത്രിമാരുടെ അഭിപ്രായം തേടുകയാണ് ലക്ഷ്യം. 20 ലധികം സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന അഭിപ്രായമാണ് മുന്നോട്ട് വച്ചത്. എന്നാല്‍ രാജ്യവ്യാപകമായി ഇനിയും ലോക്ക് ഡൗണ്‍ നീട്ടിയാല്‍ സാമ്പത്തിക തകര്‍ച്ചയുണ്ടാകുമെന്ന് കേന്ദ്രം ഭയക്കുന്നു.

രണ്ട് കാര്യങ്ങള്‍

രണ്ട് കാര്യങ്ങള്‍

രണ്ട് കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ നയം തയ്യാറാക്കുന്നത്. ഒന്ന് ജീവന്‍... പൗരന്‍മാരുടെ ജീവന്‍ സംരക്ഷിക്കുക എന്നത് പ്രധാനമാണ്. മറ്റൊന്ന്- ജീവിത മാര്‍ഗം. വരുമാനമാര്‍ഗമില്ലാതെ വന്നാല്‍ ഏറെ കാലം പിടിച്ചുനില്‍ക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കില്ലെന്നും അത് വ്യാപകമായ പ്രശ്‌നത്തിലെത്തുമെന്നും കേന്ദ്രം കരുതുന്നു.

 മൂന്ന് സോണുകളാക്കും

മൂന്ന് സോണുകളാക്കും

ഈ സാഹച്യത്തിലാണ് ജീവന്‍, ജീവിതമാര്‍ഗം എന്ന സങ്കല്‍പ്പത്തിലൂന്നി രാജ്യത്തെ മൂന്ന് സോണുകളാക്കി തിരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. റെഡ്, യെല്ലോ, ഗ്രീന്‍ എന്നീ സോണുകളാക്കി തിരിക്കണമെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന ഒരു നിര്‍ദേശം. മൂന്ന് മേഖലയ്ക്കും മൂന്ന് നയങ്ങള്‍ നടപ്പാക്കും.

റെഡ് സോണില്‍

റെഡ് സോണില്‍

റെഡ് സോണില്‍ ലോക്ക് ഡൗണ്‍ തുടരും. കൊറോണ വൈറസ് രോഗം വ്യാപകമായി കണ്ടെത്തിയ സ്ഥലങ്ങളെയാണ് റെഡ് സോണില്‍ ഉള്‍പ്പെടുത്തുക. രണ്ടാഴ്ച കൂടി ഇവിടെ ലോക്ക് ഡൗണ്‍ തുടരണമെന്നും ആവശ്യമെങ്കില്‍ അതിനേക്കാള്‍ സമയപരിധി കൂട്ടണമെന്നും അഭിപ്രായം ഉയകര്‍ന്നിട്ടുണ്ട്.

യെല്ലോ സോണില്‍

യെല്ലോ സോണില്‍

അതേസമയം, കൊറോണ വൈറസ് രോഗം നേരിയ അളവില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളെയാണ് യെല്ലോ സോണില്‍ ഉള്‍പ്പെടുത്തുക. ഇവിടെ കര്‍ശനം നിയന്ത്രണം തുടരും. എന്നാല്‍ ജോലി കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നതില്‍ ഇളവ് ലഭിക്കും. യാത്രകള്‍ക്ക് നിയന്ത്രണമുണ്ടാകും. നിരീക്ഷിക്കുകയും ചെയ്യും.

ഗ്രീന്‍ സോണില്‍

ഗ്രീന്‍ സോണില്‍

ഇതുവരെ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത മേഖലകളെയാണ് ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തുക. ഇവിടെ എല്ലാതരത്തിലുള്ള പ്രവര്‍ത്തനങ്ങളും അനുവദിക്കും. യാതൊരു നിയന്ത്രണങ്ങളുമുണ്ടാകില്ല. ലോക്ക് ഡൗണ്‍ പൂര്‍ണമായും എടുത്തുകളയും. എങ്കിലും ജാഗ്രത തുടരണമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ മോദിക്ക് നല്‍കിയ ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു.

400 ജില്ലകള്‍

400 ജില്ലകള്‍

കൊറോണ രോഗം തീരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതും നാമമാത്രമായ അളവില്‍ റിപ്പോര്‍ട്ട് ചെയ്തതുമായ 400 ജില്ലകള്‍ രാജ്യത്തുണ്ട്. ഇവിടെ ഇളവ് നല്‍കുന്ന കാര്യമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പൂര്‍ണമായും ഇനിയും അടച്ചിട്ടാല്‍ സാമ്പത്തികമായ തിരിച്ചുവരവ് ഏറെ പ്രയാസമാകുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. എങ്കിലും ഈ ജില്ലകളില്‍ നിന്ന് പുറത്തേക്കുള്ള യാത്ര അനുവദിക്കില്ല.

ലോക്ക് ഡൗണ്‍ നീട്ടരുത് എന്ന്

ലോക്ക് ഡൗണ്‍ നീട്ടരുത് എന്ന്

പല സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നോര്‍ത്ത് ഈസ്റ്റിലെ നേതാക്കള്‍ നീട്ടരുത് എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല, ലോക്ക് ഡൗണിന് പരിമിതി നിര്‍ദേശിച്ചാണ് എന്‍സിപി നേതാവ് ശരദ് പവാര്‍ രംഗത്തുവന്നത്. കൊറോണ വൈറസിനെതിരായ പോരാട്ടം ദീര്‍ഘകാലം വേണ്ടി വരുന്നതാണെന്നും ലോക്ക് ഡൗണില്‍ ഇളവ് നല്‍കണമെന്നും അദ്ദേഹം മോദിയോട് ആവശ്യപ്പെട്ടു.

സാമ്പത്തിക മേഖല ശ്രദ്ധിക്കണം

സാമ്പത്തിക മേഖല ശ്രദ്ധിക്കണം

സാമ്പത്തിക മേഖല ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രാധാന്യം നല്‍കണമെന്നാണ് ശരദ് പവാറിന്റെ ആവശ്യം. കൊറോണ വ്യാപനം നടന്നിട്ടില്ലാത്ത മേഖലകളില്‍ ഇളവ് നല്‍കണം. രാജ്യംമൊത്തമായി അടച്ചിടരുത്. അത് സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും- ശരദ് പവാര്‍ പറഞ്ഞു.

Recommended Video

cmsvideo
ഏപ്രില്‍ 15 മുതല്‍ വരുന്ന മാറ്റങ്ങള്‍ ഇങ്ങനെ | Oneindia Malayalam
മറ്റു നിര്‍ദേശങ്ങള്‍

മറ്റു നിര്‍ദേശങ്ങള്‍

സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം വേഗത്തില്‍ അനുവദിക്കണം. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണം. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ക്ക് ശ്രദ്ധ നല്‍കണം. വ്യവസായവും കാര്‍ഷിക മേഖലയുമാണ് കാര്യമായ തിരിച്ചടി നേരിട്ടിരിക്കുന്നത്. ഈ രണ്ട് മേഖലകള്‍ക്ക് ആശ്വാസ പാക്കേജ് അനുവദിക്കണമെന്നും പവാര്‍ ആവശ്യപ്പെട്ടു.

രാത്രിയില്‍ നാട്ടുകാരെ വിറപ്പിച്ച 'അജ്ഞാതന്‍' പിടിയില്‍; ലക്ഷ്യം പീഡനം, വീട്ടമ്മ കണ്ടതോടെ കുടുങ്ങിരാത്രിയില്‍ നാട്ടുകാരെ വിറപ്പിച്ച 'അജ്ഞാതന്‍' പിടിയില്‍; ലക്ഷ്യം പീഡനം, വീട്ടമ്മ കണ്ടതോടെ കുടുങ്ങി

English summary
Post Lockdown Possibilities: India likely to be divided into Red, Yellow, Green Zones
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X