കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈല്‍ഫോണ്‍ വേണോ ? എങ്കില്‍ ഹെഡ് പോസ്റ്റ് ഓഫിസ് സന്ദര്‍ശിച്ചാല്‍ മതി

  • By Siniya
Google Oneindia Malayalam News

ഭോപ്പാല്‍ : ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി ഭോപ്പാലില്‍ പോസ്റ്റ് ഓഫീസ് വകുപ്പ് മൊബൈല്‍ ഫോണ്‍ വില്‍ക്കാന്‍ തീരുമാനിച്ചു. ഇതിന് വേണ്ടി ഡിപ്പാര്‍ട്ട്‌മെന്റ് പൊതുമേഖല സ്ഥാപനമായ ബി എസ് എന്‍ എല്‍ സ്വകാര്യ കമ്പനിയായ പാന്‍ഡല്‍ ടെക്‌നോളജിസ് എന്നിവയുമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഇത് തുടങ്ങുന്നതിന്റെ ഭാഗമായി ഹെഡ്‌പോസ്റ്റ് ഓഫിസില്‍ ആദ്യ മൊബൈല്‍ വില്‍പ്പന ചീഫ് പോസ്റ്റ് മാസ്റ്റര്‍ നടത്തി. ഡിജിറ്റല്‍ ഇന്ത്യ മുന്‍കൈ എടുത്ത ഈ പദ്ധതിയില്‍ ഇന്ത്യാ പോസ്റ്റും ബി എസ് എന്‍ എലും ചേര്‍ന്ന് പാന്‍ഡല്‍ പ്രൈവറ്റ് ലിമിറ്റഡ് ടെക്‌നോളജിയുമായി പാന്‍ഡല്ർ ഭാരത് ഫോണ്‍ പിഎഫ് 301 വില്‍ക്കാന്‍ ഉടമ്പടി ഉണ്ടാക്കിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

mobile

ഈ ഫോണുകള്‍ ബി എസ് എന്‍ എലില്‍ നിന്നും 18 മാസത്തേക്ക് 1999 മിനുറ്റ് സംസാര സമയം സൗജന്യമായിരിക്കും. ഇതിന്റെ വില 1999 രൂപയാണ്. എല്ലാ ഹെഡ്‌പോസ്റ്റ് ഓഫിസ് വഴിയും സംസ്ഥാനത്തെ ചില പ്രധാനപ്പെട്ട പോസ്റ്റ് ഓഫിസ് വഴിയും ഫോണ്ർ വില്‍ക്കുന്നത് ആരംഭിച്ചു.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പാന്ർഡല്ർ കുറഞ്ഞ നിരക്കില്‍ സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാക്കും. കഴിഞ്ഞ ആഴ്ച ഹിമാചല്‍ പ്രദേശില്‍ ഹെഡ് പോസ്റ്റ് ഓഫിസ് വഴി ഫോണ്‍ വിറ്റിരുന്നു. നാലു തെക്കന്‍ സംസ്ഥാനങ്ങളില്‍ ഫോണ്‍ വില്‍പ്പന നടത്തിയത് വിജയിച്ചുവെന്ന് പോസ്റ്റ് ഓഫിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ വര്‍ഷത്തെ കുറഞ്ഞ കാലയളവില്‍ 7000 ഫോണുകള്‍ വിറ്റിഴിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇതുവഴി വില്‍ക്കപ്പെടുന്ന പാന്‍ഡലിന്ർറെ ഫോണില്‍ ഏറെ സവിശേഷതകളുമുണ്ട്. 2.8 ഇഞ്ച് സ്‌ക്രീന്‍,രണ്ടു സിം ഇടാനുള്ള് സൗകര്യം,എഫ് എം റേഡിയോ,ഓഡിയോ പ്ലയര്‍,ടോര്‍ച്ച്, ക്യാമറ, ഇന്റര്‍നെറ്റ് സൗകര്യം എന്നിവയും ലഭ്യമാണ്.

English summary
Post offices in Madhya Pradesh will sell mobile phones as part of postal department's Digital India initiative.The department has joined hands with state-run operator BSNL and a Noida-based private company, Pantel Technologies, to sell mobile phones through its offices in the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X