കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ സര്‍ക്കാരിന് നിയന്ത്രണം നഷ്ടമാവുന്നു: ഉപതിരഞ്ഞെടുപ്പ് മാറ്റാനുള്ള ആവശ്യവുമായി പിഡിപി

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്ത്‌നാഗ് ഉപതിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാനുള്ള നീക്കവുമായി പിഡിപി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ സഹോദരന്‍ തസാദുക്ക് ഹുസൈനാണ് ഈ ആവശ്യവുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുള്ളത്. ശ്രീനഗര്‍ ലോക് സഭാ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും പോളിംഗ് ശതമാനം കുത്തനെ കുറഞ്ഞതുമാണ് ഈ ആവശ്യത്തിന് പിന്നില്‍. 6.5 ശതമാനം മാത്രമായിരുന്നു ശ്രീനഗറിലെ പോളിംഗ് ശതമാനം.

ഏപ്രില്‍ 12നാണ് അനന്ത്‌നാഗ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിനിടെ തിങ്കളാഴ്ച പോളിംഗ് ബൂത്താക്കിയിരുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് തീവെച്ചതും ഇതിന് പിന്നില്‍ സ്വാധീനം ചെലുത്തുകയായിരുന്നു. കശ്മീരിലെ പുല്‍വമായിലെ പദര്‍പോറയിലായിരുന്നു സംഭവം.

ശ്രീനഗര്‍ കലുഷിതം

ശ്രീനഗര്‍ കലുഷിതം

ഞായറാഴ്ച ശ്രീനഗര്‍, ബുദ്ഗാം, ഗാന്ദര്‍ബാല്‍ ജില്ലകളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയുണ്ടായ അക്രമങ്ങള്‍ക്കിടെ എട്ട് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പുറമേ പ്രതിഷേധക്കാര്‍ പോളിംഗ് സ്‌റ്റേഷനുകളും തീയിട്ട് നശിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള കശ്മീരിലെ വിഘടനവാദികളുടെ ആഹ്വാനത്തെ തുടര്‍ന്നായിരുന്നു ഇത്.

 വിഘടനവാദികള്‍ തിരിഞ്ഞു കുത്തുന്നു

വിഘടനവാദികള്‍ തിരിഞ്ഞു കുത്തുന്നു

കശ്മീരില്‍ ഞായറാഴ്ച സുരക്ഷാ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചവരുടെ കുടുംബത്തിന് ഐക്യധാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന് വേണ്ടി വിഘടനവാദികള്‍ രണ്ട് ദിവസത്തെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

 രണ്ട് ദിവസത്തെ ഹര്‍ത്താല്‍ ആഹ്വാനം

രണ്ട് ദിവസത്തെ ഹര്‍ത്താല്‍ ആഹ്വാനം

ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതുകൊണ്ട് സര്‍ക്കാരിന് തങ്ങളോടുള്ള നയത്തില്‍ മാറ്റം വരുമെന്ന് കരുതുന്നില്ലെന്ന് വിഘടനവാദി നേതാക്കളായ മിര്‍വൈസ് ഉമര്‍ ഫറൂഖ്, സയീദ് അലി ഷാ ഗീലാനി, മുഹമ്മദ് യാസീന്‍ മാലിക് എന്നിവര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. മാര്‍ക്കറ്റുകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ല.

സുരക്ഷാവലയത്തില്‍ താഴ് വര

സുരക്ഷാവലയത്തില്‍ താഴ് വര

മശ്രീനഗര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് കശ്മീരില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പോളിംഗ് ബൂത്തുകള്‍ക്ക് സുരക്ഷ ശക്തമാക്കിയതിന് പുറമേ വോട്ടിംഗിനായി സജ്ജമാക്കിയ കോളേജുകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ അധിക സേനയെ വിന്യസിച്ചിട്ടുണ്ട്. പുല്‍വാമയിലും ഷോപ്പിയാനിലും പോളിംഗ് സ്‌റ്റേഷനായി തയ്യാറാക്കിയ രണ്ട് സ്‌കൂളുകളാണ് അക്രമികള്‍ തകര്‍ത്തത്.

വീണ്ടും തിരഞ്ഞെടുപ്പ് !

വീണ്ടും തിരഞ്ഞെടുപ്പ് !

ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തിലേയ്ക്കുള്ള തിരഞ്ഞെടിടുപ്പില്‍ ജനങ്ങള്‍ വോട്ട് ചെയ്യു്‌നത് തടയുന്നതിനായി നൂറോളം കേന്ദ്രങ്ങളില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ കേടുവരുത്തിയ പ്രതിഷേധക്കാര്‍ക്ക് നേരെയാണ് സുരക്ഷാ സേന വെടിയുതിര്‍ത്തത്. പോളിംഗ് തടസ്സപ്പെട്ടതിനാല്‍ 50ഓളം പോളിംഗ് സ്‌റ്റേഷനുകളില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ മുന്നോട്ടുവച്ച ആവശ്യം.

ഭീകരര്‍ തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കുന്നു

ഭീകരര്‍ തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കുന്നു

കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടെ സംസ്ഥാനത്ത് രേഖപ്പെടുത്തിയതില്‍ ഏറ്റവും കുറവ് പോളിംഗ് ശതമാനമായിരുന്നു ശ്രീനഗര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി താഴ് വരയിലെ ഭീകരസാന്നിധ്യം വര്‍ധിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാനും ഭീകരര്‍ സ്വാധീനം ചെലുത്തുന്നുവെന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

English summary
A day after violence in Srinagar, Jammu and Kashmir Chief Minister Mehbooba Mufti's brother who is contesting the election has appealed the Election Commission to postpone the Anantnag bypoll.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X