അമ്മ മോഡൽ ഭക്ഷണശാല യുപിയിലും !!! പാവപ്പെട്ടവർക്ക് ഭക്ഷണവുമായി യോഗിയുടെ പ്രഭു കി റസോയി !!!

  • Posted By:
Subscribe to Oneindia Malayalam

ലക്നൗ: തമിഴ്നാട്ടിൽ ജയലളിത തുടക്കമിട്ട അമ്മ ഭക്ഷണശാലയുടെ മാതൃകയിൽ ഉത്തർ പ്രദേശിൽ യോഗി സർക്കാർ. പ്രഭു കി റസോയി എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതിയിലാണ് യുപിയിൽ പാവപ്പെട്ട ജനങ്ങൾക്ക് സൗജന്യ ഭക്ഷണം നൽകുന്നത്. പാവപ്പെട്ടവരെ ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു പദ്ധതിയുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.

പശു കടത്ത്!!! നാലു യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്!!!

ആഗസ്റ്റ് ഒന്‍പതിന് സഹന്‍പുറില്‍ സംസ്ഥാനത്തെ ആദ്യത്തെ പ്രഭു കീ റസോയി ഭക്ഷണശാല പ്രവര്‍ത്തനമാരംഭിക്കും. ദിവസവും മുന്നൂറ് പേര്‍ക്കുള്ള ഭക്ഷണം ഇവിടെ തയ്യാറാക്കുന്നുണ്ട്.രു ദിവസത്തെ മുഴുവന്‍ ഭക്ഷണവും 13 രൂപയ്ക്ക് ലഭ്യമാക്കുന്ന ''അന്നപൂര്‍ണ ഭോജനാലയ'' ഭക്ഷണശാലകള്‍ ആരംഭിക്കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 200 ഓളം അന്നപൂര്‍ണ ഭോജനാലയങ്ങള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

yogi

മാര്‍ച്ചില്‍ അധികാരത്തില്‍ വന്ന യോഗി സര്‍ക്കാര്‍ ജനപ്രീതിയാര്‍ജിക്കാനായി വിവിധ തരം പദ്ധതികള്‍ ആസൂത്രണം ചെയ്തു കൊണ്ടിരിക്കുകയാണ്. സ്ത്രീ സുരക്ഷയുടെ ഭാഗമായി പപൂവാൽമാരെ പിടിക്കാനുള്ള സ്കോഡ് ഉൾപ്പെടെ പിങ്ക് ബസ് വരെയുള്ള സംവിധാനം യോഗി ഉത്തർപ്രദേശിൽ നടപ്പാക്കിയിരുന്നു.

English summary
Taking a cue from Amma Canteens — Tamil Nadu’s well-known subsidised canteen scheme — Uttar Pradesh is the newest state to offer similar food joints.
Please Wait while comments are loading...