കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

63 മണിക്കൂര്‍ മൗനവ്രതവുമായി പ്രഗ്യാ സിംഗ് താക്കൂര്‍, തെറ്റുകള്‍ക്കുള്ള പരിഹാരമെന്ന് പ്രഗ്യ!!

Google Oneindia Malayalam News

ഭോപ്പാല്‍: ബിജെപിയുടെ ഭോപ്പാല്‍ സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് മൗനവ്രതമിരിക്കുന്നു. കഴിഞ്ഞ ദിവസം നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് മൗനവ്രതമിരിക്കുന്നത്. ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെ ദേശസ്‌നേഹിയാണെന്നായിരുന്നു പ്രഗ്യാ സിംഗിന്റെ പ്രസ്താവന. ഇതിനെ ബിജെപി തള്ളിക്കളഞ്ഞിരുന്നു. പ്രഗ്യയോട് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു.

1

അതേസമയം തിരഞ്ഞെടുപ്പ് സമയത്ത് താന്‍ പറഞ്ഞ കാര്യങ്ങളില്‍ ക്ഷമ ചോദിക്കുന്നുവെന്ന് പ്രഗ്യാ സിംഗ് പറഞ്ഞു. ഇതിന് പ്രായശ്ചിത്തമായി 63 മണിക്കൂര്‍ മൗനവ്രതമിരിക്കാന്‍ പോകുകയാണെന്നും പ്രഗ്യാ വ്യക്തമാക്കി. ഇനിയുള്ള കുറച്ച് സമയം സ്വന്തം ആത്മാവിനെ തിരയാനുള്ളതും, ആത്മീയതയ്ക്കുമുള്ള സമയമാണെന്നും പ്രഗ്യാ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഗ്യാ സിംഗ് നടത്തിയ രണ്ട് പ്രസ്താവനകള്‍ ബിജെപിയെ ശരിക്കും പ്രതിരോധത്തിലാക്കിയിരുന്നു.

ഹേമന്ദ് കര്‍ക്കറെയെ താന്‍ ശപിച്ച് കൊന്നെന്നായിരുന്നു പ്രഗ്യയുടെ ആദ്യ പ്രസ്താവന. മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഹേമന്ദ് കര്‍ക്കറെ തന്നെ കസ്റ്റഡിയില്‍ ദ്രോഹിച്ചെന്നും അവര്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് അവര്‍ മാപ്പുപറഞ്ഞിരുന്നു. ബിജെപി ഈ പ്രസ്താവനയും തള്ളിക്കളഞ്ഞിരുന്നു. അതേസമയം ഗോഡ്‌സെ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രഗ്യയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

പ്രഗ്യാ സിംഗിന് താന്‍ മാപ്പുനല്‍കില്ലെന്നായിരുന്നു മോദി പറഞ്ഞത്. മെയ് 20 മുതലാണ് പ്രഗ്യാ സിംഗ് മൗനവ്രതമെടുക്കുന്നത്. അതേസമയം ഗോഡ്‌സെ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് അവര്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. തന്റെ വാക്കുകള്‍ ദേശാഭിമാനികളെ വേദനിപ്പിച്ചെങ്കില്‍ മാപ്പുപറയുന്നുവെന്ന് പ്രഗ്യാ സിംഗ് പറഞ്ഞു. പൊതുജീവിതവും തന്റെ പരാമര്‍ശങ്ങളും മുന്‍നിര്‍ത്തി കടുത്ത പ്രായശ്ചിത്തത്തിനാണ് താന്‍ ഒരുങ്ങുന്നതെന്നും പ്രഗ്യാ പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ബിജെപിക്ക് 250 സീറ്റെന്ന് ഇന്ത്യ ടിവി സര്‍വേ..... 310 സീറ്റുമായി എന്‍ഡിഎ കുതിക്കും!!ബിജെപിക്ക് 250 സീറ്റെന്ന് ഇന്ത്യ ടിവി സര്‍വേ..... 310 സീറ്റുമായി എന്‍ഡിഎ കുതിക്കും!!

English summary
pragya thakur opts 63 hours mauna vrat for her mistakes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X