കോൺഗ്രസ് എംഎൽഎമാർക്ക് 100 കോടി നൽകുന്നതാര്? കണക്ക് സാങ്കൽപ്പികമല്ല, പക്ഷേ ബിജെപി അല്ല...

 • Written By: Desk
Subscribe to Oneindia Malayalam

ബെംഗളൂരു: ഇന്ത്യൻ രാഷ്ട്രീയം ഉറ്റുനോക്കുന്നത് കർണാടകയിലേക്കാണ്. ഗവർണറുടെ നിലപാടാണ് ഇനി അന്തിമമാകുക. സര്‍ക്കാരുണ്ടാക്കാനായി നാളെയും ഗവര്‍ണര്‍ ക്ഷണിച്ചില്ലെങ്കില്‍ പുതിയ തന്ത്രങ്ങളുമായി കോണ്‍ഗ്രസും ജെഡിഎസും. എംഎല്‍എമാരും എംപിമാരുമായി രാജ്ഭവന് മുന്നിലെത്തി കുത്തിയിരിപ്പ് ധര്‍ണ്ണ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

70 എംഎല്‍എമാരുടെ ഒപ്പ് ലഭിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുമ്പോള്‍ ജെഡിയുവിന്റെ മുഴുവന്‍ എംഎല്‍എമാരും പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് ജെഡിഎസും വ്യക്തമാക്കുന്നു. എന്നാൽ ജെഡിഎസിന്റെ എംഎൽഎമാരെ ചാക്കിട്ടു പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഓരോ ജെഡിഎസ് എംഎല്‍എമാര്‍ക്കും ബിജെപി 100 കോടിരൂപ വാഗ്ദാനം ചെയ്തതായി ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമിയുടെ ആരോപിക്കുകയും ചെയ്തിരുന്നു.

100 കോടി കണക്ക് സാങ്കൽപ്പികമല്ല

100 കോടി കണക്ക് സാങ്കൽപ്പികമല്ല

എന്നാൽ കുമാരസ്വാമിയുടെ ആരോപണത്തിന് ശക്തമായ ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവേദ്ക്കര്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. 100 കോടിയുടെ കണക്ക് സാങ്കല്പികം മാത്രമല്ല. ആ ഇടപാട് നടന്നിരിക്കുന്നത് ജെഡിസും കോൺഗ്രസും തമ്മിലാണ്. നിയമത്തിനനുസരിച്ചാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. കർണാടകയിൽ സർക്കാർ രൂപീകരിക്കാനാകുമെന്ന വിശ്വാസം തങ്ങൾക്കുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കുതിര കച്ചവടം നടത്തുന്നത് ബിജെപിയല്ല

കുതിര കച്ചവടം നടത്തുന്നത് ബിജെപിയല്ല

കുതിക്കച്ചവടവും ചാക്കിട്ടുപിടുത്തവും നടത്തുന്നത് ബിജെപിയല്ല. അതിന്റെ ആള്‍ക്കാര്‍ കോണ്‍ഗ്രസുകാരാണ്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ കോണ്‍ഗ്രസിലെ ചില എംഎല്‍എമാര്‍ പോലും തൃപ്തരല്ലെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. ബിജെപിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എംഎൽഎമാരെ ചാക്കിട്ട് പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കേന്ദ്ര അധികാരം ദുരുപയോഗപ്പെടുത്തി അധികാരം പിടിക്കാന്‍ ശ്രമിക്കുകയാണ് അവരെന്നും എച്ച്ഡി കുമാരസ്വാമി ആരോപിച്ചിരുന്നു.

ഭിന്നിപ്പിക്കാൻ കഠിന ശ്രമം

ഭിന്നിപ്പിക്കാൻ കഠിന ശ്രമം


തങ്ങളെ ഭിന്നിപ്പിക്കാന്‍ ബിജെപി കഠിനമായി പരിശ്രമിക്കുന്നുണ്ട് എന്നാല്‍ ഞങ്ങള്‍ അതിനൊന്നും വഴങ്ങില്ലെന്നും കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാം എന്നത് മോദിയുടെ വ്യാമോഹമാണെന്നും കുമാരസ്വാമി പറഞ്ഞിരുന്നു. കര്‍ണാടകയില്‍ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുമെന്ന് സൂചന. ഒരു പാര്‍ട്ടിക്ക് തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ക്ഷണിക്കമെന്നാണ് യെദ്യൂരപ്പയുടെ ആവശ്യം. നാളെ തന്നെ സത്യപ്രതിജ്ഞ ചെയ്ത അധികാരത്തിലെത്തുന്നതിനാണ് യെദ്യൂരപ്പയും സംഘവും ശ്രമിക്കുന്നത്.

‘ഓപ്പറേഷന്‍ കമല'

‘ഓപ്പറേഷന്‍ കമല'

നിലവില്‍ ബിജെപിക്ക് 104 സീറ്റും കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് 116 സീറ്റുമാണുള്ളത്. ബിജെപിക്ക് കേവല ഭൂരിപക്ഷം നേടാന്‍ ഇനിയും 8 സീറ്റുകള്‍ കൂടി വേണമെന്നിരിക്കേ, 2008ല്‍ ബിജെപി നടപ്പിലാക്കിയ ‘ഓപ്പറേഷന്‍ കമല' 2018ല്‍ പുനരാവര്‍ത്തിക്കുമെന്ന് തന്നെയാണ് സൂചന. ഇതര പാര്‍ട്ടികളില്‍ നിന്നും എംഎല്‍എമാരെ മന്ത്രിസ്ഥാനവും പണവും നല്‍കി തങ്ങളുടെ ഭാഗത്തേക്ക് അടര്‍ത്തിയെടുക്കുന്ന പദ്ധതിയാണ് ‘ഓപ്പറേഷന്‍ കമല'.

എംഎൽഎമാരെ ഗവർണറുടെ മുന്നിൽ ഹാജരാക്കും

എംഎൽഎമാരെ ഗവർണറുടെ മുന്നിൽ ഹാജരാക്കും

കോണ്‍ഗ്രസ് ഇരുപാര്‍ട്ടികളിലേയും മുഴുവന്‍ എം എല്‍ എമാരേയും ഗവര്‍ണറുടെ മുന്‍പില്‍ ഹാജരാക്കി സര്‍ക്കാരുണ്ടാക്കാന്‍ വീണ്ടും അവകാശവാദം ഉന്നയിക്കാൻ തയ്യാറാകുന്നുണ്ടെന്നാണ് സൂചന. അത് തള്ളി ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി ജെ പിയെ ക്ഷണിച്ചാല്‍ നിയമപരമായി നേരിടാനും ഒപ്പം രാജ്ഭവന് മുന്‍പില്‍ ധര്‍ണയും നടത്തുവാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

cmsvideo
  Karnataka Elections 2018 : BJP പണം വാഗ്ദാനം ചെയ്തെന്ന് JDS MLA | Oneindia Malayalam

  ഗവർണർ പ്രതികരിക്കുന്നില്ല


  കര്‍ണാടക ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് രംഗത്തെത്തിയിരുന്നു. ബിജെപിയുടെ കുതിരക്കച്ചവടത്തിന് ഗവര്‍ണര്‍ പ്രോത്സാഹനം നല്‍കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന് കേവല ഭൂരിപക്ഷത്തിനും വളരെ കൂടുതല്‍ അംഗങ്ങളുണ്ട്. ഗവര്‍ണര്‍ക്ക് നല്‍കാനുള്ള എം.എല്‍.മാരുടെ പട്ടിക തയാറാക്കിക്കഴിഞ്ഞു. കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം നല്‍കിയ കത്തുകളോട് ഗവര്‍ണര്‍ പ്രതികരിക്കുന്നില്ല. എന്നിട്ടും ഇപ്പോഴും ഗവര്‍ണറുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

  നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Union minister Prakash Javadekar today rubbished JD(S) leader H D Kumaraswamy's charge that the BJP was offering Rs 100 crore to wean away his party MLAs in its bid to form a government in Karnataka, saying it is "imaginary".

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X