രണ്ട് മുഖ്യമന്ത്രിമാര്‍ക്ക് പ്രശാന്തിനെ വേണം, സോണിയയെ അറിയിച്ചു, കോണ്‍ഗ്രസില്‍ തീരുമാനം ഉടന്‍
ദില്ലി: പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസ് പ്രവേശവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ അതിവേഗത്തിലാക്കി നേതൃത്വം. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് കമ്മിറ്റി പ്രശാന്ത് മുന്നോട്ട് വെച്ച് നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തു. സോണിയാ ഗാന്ധി കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാരായ സച്ചിന് പൈലറ്റിനെയും, ഭൂപേഷ് ബാഗലിനെയും വിളിച്ച് വരുത്തിയിരുന്നു. ഇവര്‍ക്കുള്ള ഭരണപരിചയം കണക്കിലെടുത്താണ് ദില്ലിയിലേക്ക് വരാന്‍ സോണിയ നിര്‍ദേശിച്ചത്. കോണ്‍ഗ്രസിനുള്ള തന്ത്രമൊരുക്കുന്നതിനും, സഖ്യ കാര്യത്തിലും പ്രശാന്തിനെ ചുമതലയേല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് താല്പര്യപ്പെട്ട് നില്‍ക്കുകയാണ്. അശോക് ഗെലോട്ടും, ഭൂപേഷ് ബാഗലും പ്രശാന്തിന്റെ വരവിനെ പിന്തുണച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് അദ്ദേഹത്തെ എത്രയും പെട്ടെന്ന് പാര്‍ട്ടിയിലേക്ക് കൊണ്ടുവരണമെന്നാണ് നിര്‍ദേശം.

പ്രശാന്തില്ലാതെ ഒരു തിരിച്ചുവരവ് സാധ്യമാകുമെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലായി പ്രശാന്തിനുള്ള എതിര്‍പ്പും പാര്‍ട്ടിയില്‍ കുറഞ്ഞ് വരികയാണ്. അടുത്ത രണ്ട് ദിവസവും തന്റെ മാസ്റ്റര്‍ പ്ലാനിനെ കുറിച്ചുള്ള വിവരങ്ങള്‍ പ്രശാന്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ വിശദീകരിക്കും. സോണിയാ ഗാന്ധി നിയോഗിച്ച കമ്മിറ്റിക്കുള്ള സംശയങ്ങള്‍ മുഴുവന്‍ തീര്‍ക്കാനാണ് പ്രശാന്ത് കോണ്‍ഗ്രസ് ക്യാമ്പിലെത്തിയത്. പ്രിയങ്ക ഗാന്ധി അടക്കമുള്ളവര്‍ ഈ കമ്മിറ്റിയിലുണ്ട്. ഇതിലേക്കാണ് ഗെലോട്ടിനെയും ബാഗലിനെയും വിളിച്ച് വരുത്തിയത്. പ്രശാന്ത് മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ ഇവര്‍ക്ക് പൂര്‍ണ സംതൃപ്തി നല്‍കുന്നതായിരുന്നു.
പ്രശാന്ത് വരികയാണെങ്കില്‍ അടുത്ത വര്‍ഷം നടക്കുന്ന രാജസ്ഥാന്, ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പിലും അദ്ദേഹമായിരിക്കും തന്ത്രമൊരുക്കുക. അതേസമയം സോണിയാ ഗാന്ധിക്ക് ഈ കമ്മിറ്റി നല്കുന്ന റിപ്പോര്‍ട്ടിന് ശേഷമാണ് അന്തിമ തീരുമാനമുണ്ടാകുക. പ്രശാന്ത് നിര്‍ദേശിച്ച ചില കാര്യങ്ങളില്‍ വ്യക്തത വേണമെന്ന് അദ്ദേഹത്തെ കമ്മിറ്റിഅറിയിച്ചിരുന്നു. അതുകൊണ്ട് ഈ യോഗത്തിലേക്ക് വരാന്‍ പ്രശാന്തിനോട് നിര്‍ദേശം. അടുത്ത രണ്ട് ദിവസം കൂടി തുടരാനാണ് പ്രശാന്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസില്‍ പ്രശാന്ത് ചേരുമോ എന്ന കാര്യത്തില്‍ സംശയങ്ങള്‍ ബാക്കിയാണ്. ഇനി വെറും കണ്‍സള്‍ട്ടന്റായി എത്തുമോ എന്ന കാര്യവും അറിയില്ല.
പ്രശാന്തിന്റെ കോണ്‍ഗ്രസ് പ്രവേശത്തില്‍ അന്തിമ തീരുമാനം സോണിയാ ഗാന്ധിയാണ് എടുക്കുക. പ്രശാന്തിനെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരികയാണെങ്കില്‍ പാര്‍ട്ടിയെ അടിമുടി മാറ്റാന്‍ കഴിയുമെന്നാണ് ഗെലോട്ടും ബാഗലും ഒരു സ്വരത്തില്‍ സോണിയാ ഗാന്ധിയെയും കമ്മിറ്റിയെയും അറിയിച്ചിരിക്കുന്നത്. സംഘടന ശക്തിപ്പെടുത്താന്‍ പ്രശാന്തിന് സാധിക്കുമെന്നാണ് ഇവര്‍ പറയുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വലിയ ബ്രാന്‍ഡ് എന്നാണ് ഗെലോട്ട് പ്രശാന്തിനെ വിശേഷിപ്പിച്ചത്. വലിയൊരു ജനവിഭാഗവും എങ്ങനെ പാര്‍ട്ടിയെ ബന്ധിപ്പിക്കാമെന്ന ചര്‍ച്ചകളാണ് നടന്നത്. അതിന് പ്രശാന്ത് എങ്ങനെ സഹായിക്കുമെന്നും ചോദിച്ചറിഞ്ഞു. കമ്മിറ്റിയുടെ ചര്‍ച്ചകള്‍ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ അവസാനിക്കുമെന്നും രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
-
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications