Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോവ, ത്രിപുര, അസം, മേഘാലയ, നാലിടത്തും കോണ്‍ഗ്രസിനെ പൂട്ടി പ്രശാന്ത്, 200 സീറ്റിലേക്ക് ഒതുക്കും

ദില്ലി: മേഘാലയില്‍ വലിയ തോതിലുള്ള നേതാക്കളുടെ ഒഴുക്കാണ് കോണ്‍ഗ്രസില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ഉണ്ടായിരിക്കുന്നത്. ബഹുഭൂരിപക്ഷം എംഎല്‍എമാരും രാജി പ്രഖ്യാപിച്ച് കഴിഞ്ഞു. എന്നാല്‍ ഇത് ഒരൊറ്റ ദിനം കൊണ്ട് സംഭവിച്ചതല്ല. ഇതിന് പിന്നില്‍ കളിച്ചിരിക്കുന്നത്. പ്രശാന്ത് കിഷോറാണ്. കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ദീര്‍ഘ ദൂര പ്ലാനാണ് ഇപ്പോള്‍ നടപ്പാക്കി കൊണ്ടിരിക്കുന്നത്.

എല്ലാ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സുപ്രധാന പാര്‍ട്ടിയായി തൃണമൂലിനെ മാറ്റാനുള്ള മാസ്റ്റര്‍ പ്ലാനാണ് കിഷോറിനുള്ളത്. കോണ്‍ഗ്രസിന്റെ തകര്‍ച്ച പ്രശാന്ത് ഉറപ്പിക്കും. അതേസമയം കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കാന്‍ കിഷോര്‍ വരാനിരുന്നതാണ്. എന്നാല്‍ നേതാക്കള്‍ മുടക്കിയതോടെ അത് നടന്നില്ല. ആ ദേഷ്യം പാര്‍ട്ടി നേതൃത്വത്തോടുണ്ട്.

1

മേഘാലയയിലും കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത് പ്രശാന്ത് കിഷോറാണെന്ന് മുന്‍ മുഖ്യമന്ത്രി മുകുള്‍ സംഗ്മ തന്നെ പറയുന്നു. 17 എംഎല്‍എമാരാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയിരിക്കുന്നത്. കോണ്‍ഗ്രസില്‍ പോരാടാനുള്ള കരുത്തില്ലെന്ന് അദ്ദേഹം പറയുന്നു. രാഷ്ട്രീയമായി നിലനില്‍ക്കാന്‍ അവര്‍ക്ക് ആഗ്രഹമില്ല. പിന്നെ പാര്‍ട്ടി മാറുകയല്ലാത മറ്റ് മാര്‍ഗമില്ല. കോണ്‍ഗ്രസ് നേതൃത്വവുമായി യോജിച്ച് പോകാന്‍ സാധിക്കാതെ വരികയായിരുന്നു. അതിന്റെ പേരില്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ എനിക്കോ മറ്റ് എംഎല്‍എമാര്‍ക്കോ സാധിക്കില്ല. അതുകൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോയതെന്നും അദ്ദേഹം പറഞ്ഞു.

2

തൃണമൂല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കി രണ്ടാമത്തെ പ്രതിപക്ഷ പാര്‍ട്ടി എന്ന ഇമേജ് ഉണ്ടാക്കിയെടുക്കുകയാണ്. മറ്റ് പാര്‍ട്ടികള്‍ക്ക് ഇല്ലാത്തൊരു നേട്ടം മമതാ ബാനര്‍ജിക്കുള്ളത് പ്രശാന്ത് കിഷോറിന്റെ സാന്നിധ്യമാണ്. കോണ്‍ഗ്രസ് എവിടെയൊക്കെ ദുര്‍ബലമാണോ അവിടെയെല്ലാം നേതാക്കളെ കണ്ട് തൃണമൂല്‍ വളര്‍ത്താനുള്ള പ്ലാനാണ് പ്രശാന്ത് തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്ത് എല്ലായിടത്തും പ്രശാന്ത് ഇതിന് നേതൃത്വം നല്‍കുന്നുണ്ട്. പ്രമുഖ നേതാക്കളെയെല്ലാം ഓരോന്നായി കോണ്‍ഗ്രസിന് നഷ്ടമായി കൊണ്ടിരിക്കുകയാണ്.

3

ത്രിപുരയില്‍ സുസ്മിത ദേവ്, അസമില്‍ വലിയ നേതാക്കള്‍, ഗോവയില്‍ ലൂസിഞ്ഞോ ഫലെയ്‌റോ, എന്നിവയ്ക്ക് പുറമേയാണ് മേഘാലയയിലും ഇതേ ഫോര്‍മുല പ്രശാന്ത് നടപ്പാക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വം തന്നെ തഴഞ്ഞതിലുള്ള അതൃപ്തിയും പ്രശാന്തിനുണ്ട്. മമതയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുക എന്ന ലക്ഷ്യമാണ് പ്രശാന്തിനുള്ളത്. മമതയുടെ ഇമേജ് തന്നെ മാറ്റാനാനുള്ള ശ്രമവും ഓരോ ഘട്ടത്തില്‍ നടക്കുന്നുണ്ട്. കോണ്‍ഗ്രസിനെ 200 സീറ്റിലേക്ക് തളച്ചിടുക എന്ന ലക്ഷ്യമാണ് പ്രശാന്തിന്റെ മുന്നിലുള്ളത്.

4

കോണ്‍ഗ്രസ് 200 സീറ്റിലേക്ക് വീണാല്‍ മറ്റ് പാര്‍ട്ടികളുടെ വെല്ലുവിളി കുറയും. കോണ്‍ഗ്രസിന് ഈ സീറ്റില്‍ എത്ര സീറ്റ് നേടിയെടുക്കാനാവും എന്നതും ചോദ്യമാണ്. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്നതിലൂടെ കോണ്‍ഗ്രസിന് സീറ്റ് വളരെ കുറയുമെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ മമതയുടെ കാര്യം നേരെ തിരിച്ചാണ്. ബംഗാളിലെ 42 ലോക്‌സഭാ സീറ്റിലും തൃണമൂല്‍ ജയിക്കുമെന്ന് ഉറപ്പാണ്. അടുത്ത് നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ പോലും ഈ ട്രെന്‍ഡാണ് പ്രകടമാകുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെല്ലാം കൂടി 10 സീറ്റ് കിട്ടിയാല്‍ അതോടെ തൃണമൂല്‍ പ്രതിപക്ഷത്തെ നയിക്കും.

5

പ്രശാന്ത് കിഷോറുമായി നേരത്തെ രാഷ്ട്രീയം ചര്‍ച്ച ചെയ്തിരുന്നു. അദ്ദേഹമാണ് ഞങ്ങളെ തൃണമൂലിലേക്ക് സ്വാഗതം ചെയ്തത്. അദ്ദേഹം പറഞ്ഞ കാര്യങ്ങളെ കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തു. രാഹുല്‍ ഗാന്ധിയോ പ്രിയങ്കയോ ഒരിക്കല്‍ പോലും നേതൃത്വത്തെ ആവേശത്തിലാക്കുന്നില്ല. തൃണമൂല്‍ അങ്ങനെയല്ല,അവരില്‍ കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രം അലിഞ്ഞ് കിടക്കുന്നുണ്ട്. ബിജെപിയുമായി ഏറ്റുമുട്ടാന്‍ അവര്‍ തയ്യാറാണ്. ബംഗാളില്‍ മാത്രമല്ല ത്രിപുരയിലും അത് പ്രകടമാണ്. അങ്ങനെയുള്ള പാര്‍ട്ടിക്ക് തീര്‍ച്ചയായും ബിജെപിയെ നേരിടാനാവും.അതിനൊപ്പമാണ് താനെന്നും സംഗ്മ പറഞ്ഞു.

6

അതേസമയം കോണ്‍ഗ്രസ് അപകടം തിരിച്ചറിഞ്ഞിട്ടുണ്ട്. മമതയെ ദില്ലി സന്ദര്‍ശനത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ തൃണമൂല്‍ വിളിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറല്ല. എന്നാണ് ഇന്ന് പാര്‍ലമെന്റില്‍ ഇരുവരും യോജിച്ചാണ് പോരാടുന്നത്. എന്നാല്‍ മമതയ്ക്ക് എല്ലാ പാര്‍ട്ടികളുടെയും വിശ്വാസ്യത നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. അവരെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി എല്ലാവരും അംഗീകരിക്കുന്നുണ്ട്. ത്രിപുരയിലെ അക്രമത്തിനെതിരെ കോടതിയില്‍ പോകാനും ആഭ്യന്തര ധനമന്ത്രിയെ സമ്മര്‍ദത്തിലാക്കാനും മമതയ്ക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് മുഖ്യ പ്രതിപക്ഷം കോണ്‍ഗ്രസ് ഉടന്‍ മാറേണ്ടി വരുമെന്ന് ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+