കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചരിത്രം പിറന്നിരിക്കുന്നു';എൽദോസ് പോളിനെയും അബ്ദുല്ലയെയും അഭിനന്ദിച്ച് രാഷ്ട്രപതി

Google Oneindia Malayalam News

ന്യൂഡൽഹി∙ കോമണ്‍വെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ എൽദോസ് പോളിനെയും വെള്ളി നേടിയ അബ്ദുല്ല അബൂബക്കറിനെയും അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. ചരിത്രം പിറന്നിരിക്കുവെന്ന് ദ്രൗപതി മുർമു ട്വിറ്ററിൽ കുറിച്ചു. ഇരുവരുടേയും അപൂർ‌വ നേട്ടം ദീർഘകാലത്തേക്കുള്ളതാണെന്നും രാഷ്ട്രപതി പ്രതികരിച്ചു.

ചരിത്രനേട്ടംകുറിച്ച മലയാളി താരങ്ങളായ എല്‍ദോസ് പോളിനെയും അബ്ദുള്ള അബൂബക്കറിനെയും അഭിനന്ദിക്കുന്നതായി സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്മാനും പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തിനാകെ അഭിമാനമാകുന്ന പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചത്. കേരളം അത്ലറ്റിക്‌സില്‍ നടത്തുന്ന ശക്തമായ തിരിച്ചുവരവിന്റെ സൂചനയാണിത്. കായിക മേഖലയ്ക്കാകെ പ്രചോദനമാണിതെന്നും അദ്ദേഹം പറഞ്ഞു.

president

മെഡൽ നേട്ടത്തിനു പിന്നാലെ എൽദോസ് പോളിന്റെ നാടായ എറണാകുളത്തെ കോലഞ്ചേരിയിലും അബ്ദുല്ല അബൂബക്കറിന്റെ നാടായ കോഴിക്കോട് നാദാപുരത്തും ആഘോഷങ്ങൾ തുടങ്ങി. കോലഞ്ചേരിയിൽ എൽദോസ് പോളിന്റെ ഫ്ലക്സുമായി നാട്ടുകാർ ആഹ്ലാദ പ്രകടനം നടത്തി. ബന്ധുക്കൾ മധുരം വിതരണം ചെയ്തു. പടക്കം പൊട്ടിച്ചും എൽദോസിന്റെ വിജയം നാട്ടുകാർ ആഘോഷമാക്കി.മകൻ നേട്ടം സ്വന്തമാക്കിയതില്‍ സന്തോഷമുണ്ടെന്ന് അബ്ദുല്ല അബൂബക്കറിന്റെ പിതാവ് പ്രതികരിച്ചു. വീട്ടില്‍ ബന്ധക്കളോടൊപ്പം മധുരം വിതരണം ചെയ്താണ് അബുബക്കറിന്‍റെ കുടുംബം സന്തോഷം പങ്കുവെച്ചത്

എൽദോസ് പോൾ 17.03 മീറ്റർ ചാടിയാണു ട്രിപ്പിൾ ജംപിൽ സ്വർണം നേടിയത്. മൂന്നാമത്തെ അവസരത്തിലായിരുന്നു എൽദോസ് പോളിന് ഈ ദൂരം കണ്ടെത്താൻ സാധിച്ചത്. രണ്ടു താരങ്ങൾക്കു മാത്രമാണ് കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപിൽ 17 മീറ്റർ മറികടക്കാനായത്. വെള്ളി നേടിയ അബ്ദുല്ല അബൂബക്കർ 17.02 മീറ്റർ ചാടി.ഗെയിംസില്‍ ഇന്ത്യയുടെ 16 ാം സ്വര്‍ണമാണ് എല്‍ദോസ് കുറിച്ചത്. ഇതുവരെ ഇന്ത്യ 16 സ്വര്‍ണവും 12 വെള്ളിയും 18 വെങ്കലവും അടക്കം 46 മെഡലുകളുമായി അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.

ഐ.എൻ.എസ്. വിക്രാന്ത് കാണാൻ മോഹൻലാൽ കൊച്ചിയിൽ, അഭിമാന നിമിഷമെന്ന് താരം...കാണാം ചിത്രങ്ങള്‍

English summary
President draupadi murmu Congratulates Eldhose Paul and Abdulla Aboobacker for Winning Gold and Silver Medals in Mens Triple Jump Event
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X