കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതിയുടെ ശമ്പളം മൂന്നിരട്ടിയാക്കി; എത്രയാണെന്ന് കേട്ടാല്‍ ഞെട്ടും

രാഷ്ട്രപതിയുടെ ശമ്പളം അഞ്ച് ലക്ഷം രൂപയും ഉപരാഷ്ട്രപതിയുടെ ശമ്പലം 3.50 ലക്ഷം രൂപയുമായി വര്‍ധിക്കും.

  • By അക്ഷയ്‌
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും ശമ്പളം മൂന്നിരട്ടിയായി വര്‍ധിപ്പിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശമ്പളവര്‍ധനയ്ക്ക് നിര്‍ദേശിക്കാന്‍ തീരുമാനിച്ചു. നിലവില്‍ രാഷ്ട്രപതിക്ക് 1.50 ലക്ഷം രൂപയും ഉപരാഷ്ട്രപതിക്ക് 1.25 ലക്ഷം രൂപയും സംസ്ഥാന ഗവര്‍ണര്‍മാര്‍ക്ക് 1,10 ലക്ഷം രൂപയുമാണ് മാസ വേതനം.

പുതിയ നിര്‍ദേശ പ്രകാരം രാഷ്ട്രപതിയുടെ സമ്പളം മൂന്നിരട്ടിയാണ് വര്‍ദ്ധിക്കുക. രാഷ്ട്രപതിയുടെ ശമ്പളം അഞ്ച് ലക്ഷം രൂപയും ഉപരാഷ്ട്രപതിയുടെ ശമ്പലം 3.50 ലക്ഷം രൂപയുമായി വര്‍ധിക്കും. ഏഴാം ശമ്പളകമ്മീഷന്റെ നിര്‍ദേശപ്രകാരം രാജ്യത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ കാബിനെറ്റ് സെക്രട്ടറിയുടെ ശമ്പളം 2.50 ലക്ഷം രൂപയാണ്.

Parliament

കാബിനറ്റ് സെക്രട്ടറിക്ക് രാഷ്ട്രപതിയുടെ ശമ്പളത്തേക്കാള്‍ ഒരു ലക്ഷം രൂപ കൂടുതലായതോടെയാണ് രാഷ്ട്രപതിയുടെ ശമ്പള വര്‍ദ്ധനവിന് കേന്ദ്രം ശുപാര്‍ശ ചെയ്യുന്നത്. 2008ലാണ് അവസാനമായി രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും ഗവര്‍ണര്‍മാരുടെയും ശമ്പളത്തില്‍ വര്‍ധനവുണ്ടായത്. 2008ലും മൂന്നിരട്ടിയാണ് ശമ്പളത്തില്‍ വര്‍ധനവുണ്ടായത്.

English summary
Salary of President and Vice-President may go up to three times as the Union Home Ministry has prepared a proposal for raising the emoluments of the country's two top functionaries.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X