കൊച്ചി മെട്രോയ്‌ക്കൊപ്പം ബെംഗളൂരുവില്‍ നമ്മ മെട്രോയും ഉദ്ഘാടനം ചെയ്തു

  • Posted By:
Subscribe to Oneindia Malayalam

ബെംഗളൂരു: കൊച്ചി മെട്രോയ്‌ക്കൊപ്പം ബെംഗളൂരുവില്‍ നമ്മ മെട്രോയും ഉദ്ഘാടനം ചെയ്തു. നാഗാസാന്ദ്രയെയും യെലചെനഹള്ളിയും ബന്ധിപ്പിക്കുന്ന മെട്രോ ഗ്രീന്‍ ലൈന്‍ ഞായറാഴ്ചയാണ് യാത്രക്കാരായി തുറന്ന് കൊടുക്കുക.

42. 3 കിലോമീറ്ററാണ് പുതിയ മെട്രോയുടെ നീളം. നാഗാസാന്ദ്രയെയും നോര്‍ത്ത് യെലചെനഹള്ളിയെയും ബന്ധിപ്പിക്കുന്ന മെട്രോ പാതയില്‍ 24 സ്റ്റേഷനുകളുണ്ട്. കെആര്‍ മാര്‍ക്കറ്റ്, ലാല്‍ ബാഗ്, സൗത്ത് എന്‍ഡ് സര്‍ക്കിള്‍, ബന്‍ശംഖരി എന്നിവയാണ് പ്രധാന സ്റ്റേഷനുകള്‍.

metro

45 മിനിറ്റാണ് ഗ്രീന്‍ ലൈനിലൂടെ നാഗസാന്ദ്രയില്‍ നിന്നും യെലചെനഹള്ളിയിലേക്കുള്ള ദൂരം. ചിക്‌പേട്ട്, കെആര്‍ മാര്‍ക്കറ്റ്, നാഷ്ണല്‍ കോളേജ്, ലാല്‍ ബാഗ്, സൗത്ത് എന്‍ഡ് സര്‍ക്കിള്‍, ജെപി നഗര്‍, യെലചെനഹള്ളി എന്നിവടങ്ങളില്‍ പാര്‍ക്കിങ് സൗകര്യമുണ്ടാകും.

ഗ്രീന്‍ ലൈന്‍ മെട്രോയുടെ ഫയര്‍ ചാറ്റ് ഇതുവരെ പുറത്ത് വിട്ടിട്ടില്ലെങ്കിലും നാഗസാന്ദ്രയില്‍ നിന്ന് നോര്‍ത്ത് യെലചെനഹള്ളി വരെ 55 വരെയായിരിക്കും എന്നാണ് അറിയുന്നത്.

English summary
President Mukherjee flags off Bengaluru Metro Green Line's last stretch.
Please Wait while comments are loading...