വോട്ട് ചെയ്തത് ആർക്കാണെന്നു പറയില്ല.. പക്ഷെ കോവിന്ദിനല്ല !!! ബിജെപി എംഎൽഎയുടെ പ്രതികാരം!!!

  • Posted By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ എംഎൽഎ ബിജെപി സ്ഥാനാർഥിയായ രാംനാഥ് കേവിന്ദിനെതിരെ വോട്ട് ചെയ്തു. അമ്രേലി ജില്ലയിലെ ധാരിയിലെ എംഎൽഎ ആയ നളിൻ കോത്താഡിയയാണ് ബിജെപിക്കെതിരെ വോട്ട് ചെയ്തതായി അറിയിച്ചത്.ജനതാദള്‍ (യു) അംഗം പ്രതിഷേധ സൂചകമായി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു.

നായിഡുവിന്റെ രാജി മോദി സർക്കാരിന് ക്ഷീണം!!! പുതുമുഖങ്ങൾ മന്ത്രിസഭയിലെത്തുമെന്ന് സൂചന !!!

ധൈര്യമുണ്ടെങ്കിൽ രാഷ്ട്രീയത്തിലിറങ്ങു!!! ഉലകനായകനെ വെല്ലുവിളിച്ച് തമിഴ്‌നാട് മന്ത്രി

ഞാൻ ആർക്കാണ് വോട്ട് ചെയ്തത് എന്ന് പറയാൻ ആവില്ല. പക്ഷെ എന്തായാലും കോവിന്ദിനല്ല. ഇങ്ങനെയായിരുന്നു എംഎൽഎയുടെ പ്രതികരണം. 2015 ൽ ബിജെപി പട്ടോൽ സമരത്തെ അടിച്ചമർത്തിയതിനുള്ള പ്രതിഷേധമായിട്ടാണ് താൻ ബിജെപിക്ക് വോട്ട് ചെയ്യാതിരുന്നതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.കേശുഭായി പട്ടേലിന്റെ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ് കൊത്താദിയ ധാരിയില്‍നിന്ന് വിജയിച്ചത്. പിന്നീട് പാര്‍ട്ടി ബിജെപിയുമായി ലയിച്ചു.എന്നാൽ നേത്യത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പാർട്ടിയിൽ നിന്നു പുറത്തു പോകേണ്ടി വന്നു.

bjp

റൂച്ചിലെ ഝഗഡിയയിലെ നിയമസഭാംഗമായ ഛോട്ടു വാസവ ജനതാദള്‍ (യു) വിന്റെ ഏക അംഗമാണ്. ആദിവാസി നേതാവുമാണ്. ആര് രാഷ്ട്രപതിയായാലും ആദിവാസികള്‍ക്ക് ഗുണമില്ലെന്നും അതിലുള്ള പ്രതിഷേധം അറിയിക്കാനായി വിട്ടു നില്‍ക്കുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഗുജറാത്തിലെ നാരാണ്‍പുര എം.എല്‍.എ.യായ ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ ഡല്‍ഹിയിലാണ് വോട്ടു ചെയ്തത്. മറ്റ് 180 എം.എല്‍.എ.മാരും തലസ്ഥാനമായ ഗാന്ധിനഗറില്‍ വോട്ട് ചെയ്തു.

English summary
Nalin Kotadiya, rebel BJP MLA from Dhari, Amreli district, who had joined BJP after former Gujarat CM, Keshubhai Patel's Gujarat Parivartan Party (GPP) had merged with BJP, has openly claimed that he had voted against NDA's presidential candidate, Ram Nath Kovind, to register his protest against injustices inflicted on the Patidar community.
Please Wait while comments are loading...