• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ബിജെപിക്ക് വോട്ട് ചെയ്യാന്‍ പാടില്ല'; അച്ഛനെ വീട്ടില്‍ പൂട്ടിയിട്ട് പുറത്ത് കാവലിരുന്ന് മകന്‍

ദില്ലി: രാജ്യതലസ്ഥാനത്ത് ആര് അധികാരത്തില്‍ എത്തുമെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. അധികാരത്തില്‍ തുടരാന്‍ കഴിയുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ആംആദ്മിയെങ്കില്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങളെ മറികടന്നുള്ള പ്രകടനമാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

അധികാര മോഹമില്ലെങ്കിലും ദിലിയില്‍ വലിയൊരു തിരിച്ചു വരവ് നടത്താന്‍ പാര്‍ട്ടിക്ക് സാധിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വവും കണക്ക് കൂട്ടുന്നു. തിരഞ്ഞെടുപ്പിന് പിന്നാലെ ഇവിഎമ്മുകളുടെ സുരക്ഷയെ ചൊല്ലി വലിയ ആരോപണ പ്രത്യാരോപണങ്ങളും ദില്ലിയില്‍ നടക്കുന്നുണ്ട്. ഇതിനിടെയാണ് വോട്ടെടുപ്പിനെയുണ്ടായ മറ്റൊരു ഞെട്ടിക്കുന്ന സംഭവത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നത്.. സംഭവം ഇങ്ങനെ..

ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് ഭയം

ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് ഭയം

നിര്‍ണ്ണായകമായ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടു ചെയ്യുമെന്ന സംശയത്തെ തുടര്‍ന്ന് അച്ഛനെ മകന്‍ മുറിയല്‍ പൂട്ടിയിട്ടെന്നാണ് ഇന്ത്യാ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരി 8 ന് വോട്ടെടുപ്പ് നടക്കുമ്പോള്‍ ബിജെപിക്ക് വോട്ട് ലഭിക്കാതിരിക്കാന്‍ തന്‍റെ പിതാവിനെ 20 വയസ്സുകാരനായ മകന്‍ പൂട്ടിയിടുകയായിരുന്നു.

മൂനീര്‍ക്കയില്‍

മൂനീര്‍ക്കയില്‍

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും ഇത് അനുസരിക്കാന്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്നാണ് മകന്‍റെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കം ഉണ്ടായതെന്നാണ് സൂചന. മൂനീര്‍ക്ക മേഖലയിലാണ് സംഭവം. ആര്‍കെ പുരം അസംബ്ലി മണ്ഡലത്തിന്‍റെ കീഴില്‍ വരുന്നതാണ് ഈ പ്രദേശം.

പ്രചോദനം

പ്രചോദനം

പാലം മേഖലയിലും സമാനമായ സംഭവമുണ്ടായതായി റിപ്പോര്‍ പറയുന്നു. മുനീര്‍ക്കയിലെ വിദ്യാര്‍ത്ഥിയുടെ സുഹൃത്തും ഇതേ കാരണത്താല്‍ മാതാപിതാക്കളെ വീട്ടില്‍ പൂട്ടിയിട്ടിരുന്നു. ഇതില്‍ നിന്നാണ് തനിക്ക് പിതാവിനെ വീട്ടില്‍ പൂട്ടിയിടാന്‍ പ്രചോദനം ലഭിച്ചതെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.

വ്യക്തി സ്വാതന്ത്രം

വ്യക്തി സ്വാതന്ത്രം

വോട്ട് രേഖപ്പെടുത്തുക എന്നുള്ളത് ഒരോരുത്തരുടേയും വ്യക്തി സ്വാതന്ത്രത്തിന്‍റെ ഭാഗമായതിനാല്‍ ഇത്തരം നടപടികള്‍ക്കെതിരെ വലിയ തോതിലുള്ള എതിര്‍പ്പുകളാണ് ഉയര്‍ന്നു വരുന്നത്. സംഭവത്തിന്‍റെ നിജസ്ഥിതി പരിശോധിച്ച് നടപടിയെടുക്കാന്‍ പോലീസ് തയ്യാറാവണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

പ്രതീക്ഷ

പ്രതീക്ഷ

ആം ആദ്മിയുടെ സിറ്റിങ് സീറ്റാണ് മൂനീര്‍ക ഉള്‍പ്പെടുന്ന ആര്‍കെ പുരം മണ്ഡ‍ലം. ബിജെപിക്കും വലിയ പ്രതീക്ഷയുള്ള മണ്ഡ‍ലമാണ് ഇത്. 2015 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 19,068 വോട്ടിനാണ് മണ്ഡലം ബിജെപിക്ക് നഷ്ടമായത്. കഴിഞ്ഞ തവണ മത്സരിച്ച അനില്‍ കുമാര്‍ ശര്‍മയെ തന്നെയാണ് ബിജെപി ഇത്തവണയും ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.

ഇടപെടലുണ്ടായേക്കും

ഇടപെടലുണ്ടായേക്കും

എ+ കാറ്റഗറിയില്‍ പെടുത്തിയ മണ്ഡലത്തില്‍ ഓരോ വോട്ടുകളും പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് പോള്‍ ചെയ്യിക്കാനായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ചുള്ള പ്രവര്‍ത്തനമായിരുന്നു ബിജെപി നടത്തിയത്. ഈ സാഹചര്യത്തില്‍ തങ്ങള്‍ക്ക് ലഭിക്കാനിരുന്ന വോട്ടുകള്‍ നഷ്ടമായത് ബിജെപിയുടെ ഇടപെടലിനും ഇടയാക്കിയേക്കും.

രേഖപ്പെടുത്തിയത്

രേഖപ്പെടുത്തിയത്

ദല്‍ഹിയില്‍ 65.59 ശതമാനം പോളിംഗ് ആണ് ആകെ രേഖപ്പെടുത്തിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 4 ശതമാനം കുറവാണ് ഇത്. ഇന്നലെ വൈകീട്ട് ഏഴുമണിയോടെയായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പത്രസമ്മേളനം നടത്തി ശതമാനക്കണക്ക് അറിയിച്ചത്.

വിമര്‍ശനം

വിമര്‍ശനം

വോട്ടെടുപ്പ് അവസാനിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അന്തിമ പോളിങ് ശതമാന പുറത്തുവിടാത്ത തിരഞ്ഞെടുപ്പ് അധികൃതരുടെ നടപടിക്കെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പടേയുള്ള ആംആദ്മി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. പോളിങിന്‍റെ അന്തിമ കണക്ക് പുറത്തു വിടാത്തത് ഞെട്ടിക്കുന്ന നടപടിയാണന്നൊണ് അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചത്.

ദുരൂഹത

ദുരൂഹത

ബിജെപി ഓഫീസില്‍ നിന്ന് അനുമതി ലഭിക്കാഞ്ഞിട്ടാണോ വിവരം പുറത്തുവിടാത്തതെന്നായിരുന്നു ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ചോദിച്ചത്. കണക്ക് പുറത്തുവിടാത്തതില്‍ ദുരൂഹതയുണ്ടെന്നായിരുന്നു എഎപി നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിങിന്‍റെ പ്രതികരണം.

വിശദീകരണം

വിശദീകരണം

ഈ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് ഞായറാഴ്ച്ച വൈകീട്ടോടെ ദില്ലി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രണ്‍ബീര്‍ സിങ് പത്രസമ്മേളനം വിളിച്ച് ശതമാനക്കണക്ക് പുറത്തു വിട്ടത്. പോളിങ് ശതമാനക്കണക്ക് പുറത്തുവിടാന്‍ വൈകിയതിന്‍റെ കാരണവും അദ്ദേഹം വ്യക്തമാക്കി. രാത്രി വൈകിയും ജോലിയുണ്ടായിരുന്നതിനാല്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ കണക്ക് നല്‍കാന്‍ വൈകിയെന്ന് അദ്ദേഹം വിശദീകരിച്ചു.

വോട്ടിങ് യന്ത്രങ്ങള്‍

വോട്ടിങ് യന്ത്രങ്ങള്‍

നിയമസഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടിങ് കഴിഞ്ഞ ശേഷം ദില്ലിയില്‍ ചിലയിടത്ത് പോളിങ് ഉദ്യോഗസ്ഥര്‍ വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമിലേക്ക് കൈമാറിയില്ലെന്നും ആം അദ്മി പാര്‍ട്ടി നേതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. സീല്‍ ചെയ് വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമിലേക്ക് അയക്കാതെ ചിലയിടങ്ങളില്‍ പോളിങ് ഉദ്യോഗസ്ഥര്‍ കൈവശം വച്ചിരിക്കുന്നതായി വിവരം ലഭിച്ചുവെന്ന് എഎപി നേതാവ് സഞ്ജയ് സിങ് അവകാശപ്പെട്ടു.

ജനങ്ങള്‍ പിടിച്ചുവെന്ന്

ജനങ്ങള്‍ പിടിച്ചുവെന്ന്

ഇവിഎമ്മുകള്‍ കയ്യിലെടുത്ത് ഡിടിസി ബസില്‍ നിന്നും ഇറങ്ങുന്ന പോളിങ് ഉദ്യോഗസ്ഥരുടെ വീഡിയോ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണുകളില്‍ പ്രചരിക്കുന്നുണ്ട്. യന്ത്രങ്ങളുമായി ഒരു പോളിങ് ഉദ്യോഗസ്ഥനെ ജനങ്ങള്‍ പിടികൂടി. കിഴക്കന്‍ ദില്ലിയിലെ ഷഹദാര്‍ മേഖലയിലേ വിശ്വാസ് നഗറില്‍ നിന്നും സമാനമായ രീതിയില്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ടെന്നും സഞ്ജയ് സിങ് അവകാശപ്പെട്ടു

'മഹാരാഷ്ട്രയില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തും'; സൂചനയുമായി ദേവന്ദ്ര ഫഡ്നാവിസ്

ഓസ്കാര്‍ 2020; മികച്ച ചിത്രം പാരാസൈറ്റ്; വാക്വിന്‍ ഫീനിക്സ് മികച്ച നടന്‍, നടി- റെന്‍ സെല്‍വഗര്‍

English summary
prevent voting for BJP; man locked up his father in the house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X