കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാചകവാതക വില വീണ്ടും കുറഞ്ഞു: നിരക്ക് കുറച്ചത് തുടർച്ചയായ മൂന്നാം തവണ

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് തുടർച്ചയായ മൂന്നാം തവണയും എൽപിജി സിലിണ്ടറുകൾക്ക് വില കുറഞ്ഞു. ദില്ലിയിൽ സബ്സിഡിയില്ലാത്ത ഒരു സിലിണ്ടറിന് 162. 50 രൂപയാണ് കുറഞ്ഞിട്ടുള്ളത്. ഇതോടെ തലസ്ഥാനത്ത് സബ്സിഡിയില്ലാത്ത സിലിണ്ടറുകളുടെ നിരക്ക് (14കിലോ) 744 രൂപയിൽ നിന്ന് 581 രൂപയായാണ് കുറഞ്ഞിട്ടുള്ളത്. അതേ സമയം മുംബൈയിൽ 714 രൂപയായിരുന്ന എൽപിജി സിലിണ്ടറുകളുടെ വില 579 ആയി കുറഞ്ഞിട്ടുണ്ട്. കൊൽക്കത്തയിൽ ഒരു സിലിണ്ടറിമ് 190 രൂപ കുറഞ്ഞ് 584. 50 രൂപയിലുമെത്തി. ചെന്നൈയിൽ 569. 50 രൂപയാണ് ഒരു എൽപിജി സിലിണ്ടറിന്റെ വില. 192 രൂപയാണ് ചെന്നൌയിലും കുറഞ്ഞിട്ടുള്ളത്.

തോക്കുകളുമായി തെരുവിലിറങ്ങി ജനങ്ങള്‍...ലോക്ഡൗണ്‍ വേണ്ട, യുഎസ്സില്‍ ഭയം, മിണ്ടാതെ ട്രംപ്!!തോക്കുകളുമായി തെരുവിലിറങ്ങി ജനങ്ങള്‍...ലോക്ഡൗണ്‍ വേണ്ട, യുഎസ്സില്‍ ഭയം, മിണ്ടാതെ ട്രംപ്!!

ആഗോള എണ്ണ വിപണിയിലുണ്ടായ മാന്ദ്യത്തെ തുടർന്നാണ് രണ്ട് മാസത്തിനിടെ ഒന്നിലധികം തവണ എൽപിജി നിരക്ക് കുറയുന്നതിന് കാരണമായിട്ടുള്ളത്. സാധാരണഗതിയിൽ മാസം തോറും ഒഎംസികളാണ് എൽപിജി സിലിണ്ടറുടെ നിരക്ക് നിശ്ചയിക്കുന്നത്. ഏപ്രിൽ ഒന്നിനാണ് നേരത്തെ നിരക്ക് പരിഷ്കരിച്ചിട്ടുള്ളത്. കഴിഞ്ഞ ആഗസ്റ്റിന് ശേഷം എൽപിജി നിരക്ക് വർധിക്കുന്ന പ്രവണതയാണ് ഉണ്ടായിരുന്നതെങ്കിൽ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ നിരക്ക് കുറഞ്ഞതോടെ എൽപിജി നിരക്കിലും ക്രമാനുഗതമായ കുറവാണ് സംഭവിച്ചിട്ടുള്ളത്.
മാർച്ച് 25ന് രാജ്യവ്യാപക ലോക്ക്ഡോൺ ആരംഭിച്ചത് മുതൽ തന്നെ രാജ്യത്ത് എൽപിജി സിലിണ്ടറുകൾക്ക് വില കുറയുന്നുണ്ട്.

 gas-cylinders-97-

രാജ്യവ്യാപക ലോക്ക്ഡൌൺ നടപ്പിലാക്കിയ ശേഷം ഏപ്രിലിനും ജൂണിനുമിടയിൽ എട്ട് കോടിയിലധികം പേർക്ക് 3 എൽപിജി സിലിണ്ടറുകൾ വീതം സൌജന്യമായി നൽകുന്നതിനുള്ള പദ്ധതിയ്ക്ക് കേന്ദ്രസർക്കാർ തുടക്കം കുറിച്ചിട്ടുണ്ട്. സർക്കാരിന്റെ പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതി പ്രകാരമാണ് എൽപിജി സിലിണ്ടറുകൾ ലഭ്യമാക്കുക.

ഇന്ത്യയിൽ 14.2 കിലോയുടെ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറുകൾ വിപണി വിലയ്ക്കാണ് വിതരണം ചെയ്തുകൊണ്ടിരുന്നത്. എന്നാൽ ഇത്തരത്തിലുള്ള 12 സിലിണ്ടറുകൾക്ക് സർക്കാർ സബ്സ്ഡികൾ ലഭ്യമാക്കി വരുന്നുണ്ട്. എന്നാൽ ഈ ആനൂൂല്യം നേരിട്ട് അക്കൌണ്ടിലാണ് ലഭിക്കുക. അന്താരാഷ്ട്ര വിപണിയിലെ എണ്ണവില, യുഎസ് നിരക്ക്, യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ നിരക്ക് എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ് ഇന്ത്യയിലെ എൽപിജി നിരക്ക് നിർണയം.

English summary
Prices of Non-subsidised LPG cylinder reduced in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X