ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കുമായി ഇന്ത്യ-യുകെ വ്യാപാര കരാര്‍ ചര്‍ച്ച ചെയ്ത് മോദി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ഋഷി സുനക്കുമായി സംസാരിച്ചു. ഋഷി സുനക്കുമായി സംസാരിച്ചതിൽ സന്തോഷമുണ്ടെന്ന് മോദി വ്യക്തമാക്കി. പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
ഋഷി സുനക്കിനോട് സംസാരിച്ചതിൽ സന്തോഷമുണ്ടെന്നും യുകെ പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളുടേയും സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് തങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമെന്നും മോദി പറഞ്ഞു.

ബ്രിട്ടന്റെ പ്രധാനമന്ത്രി പദവിയിലേക്ക് ഇന്ത്യൻ വംശജനായ ഋഷി സുനക് എത്തുമ്പോൾ ഇന്ത്യയുമായുള്ള ബന്ധത്തിൽ എന്ത് മാറ്റമാണ് ഉണ്ടാവുക എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ബ്രിട്ടന്റെയും ഇന്ത്യയുടേയും ബന്ധത്തെക്കിറിച്ച് അദ്ദേഹം നേരത്തെ സൂചനയും നൽകിയിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹമെത്തിയതോടെ ബ്രിട്ടൻ-ഇന്ത്യ ബന്ധത്തെക്കുറിച്ച് വീണ്ടും ചർച്ച ഉയരുകയാണ്.
യുകെ-ഇന്ത്യ ബന്ധം അങ്ങോട്ടുമിങ്ങോട്ടുമുള്ള ബന്ധം ആക്കി മാറ്റാൻ ആഗ്രഹിക്കുന്നുവെന്നാണു അടുത്തിടെ അദ്ദേഹം പറഞ്ഞിരുന്നത്, ഇത് യുകെ വിദ്യാർത്ഥികൾക്കും ഇന്ത്യയിലെ കമ്പനികൾക്കും അനുകൂലമാകുന്ന ഒരു നീക്കം ആകും. ഓഗസ്റ്റിൽ ബ്രിട്ടീഷ് ഇന്ത്യൻ കൺസർവേറ്റീവ് പാർട്ടി അംഗങ്ങളുടെ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, ഋഷി സുനക് പറഞ്ഞു. പണപ്പെരുപ്പത്തിന്റെ "ദുഷ്‌കരമായ സമയങ്ങളിൽ" രാജ്യത്തെ കരകയറ്റുമെന്നും മെച്ചപ്പെട്ട, സുരക്ഷിതമായ ബ്രിട്ടൻ കെട്ടിപ്പടുക്കുമെന്നും പറഞ്ഞിരുന്നു.
"യുകെ-ഇന്ത്യ ബന്ധം പ്രധാനമാണെന്ന് ഞങ്ങൾക്കറിയാം. നമ്മുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പാലത്തെ ഞങ്ങൾ പ്രതിനിധീകരിക്കുന്നു," സിഎഫ്ഐഎൻ കോ-ചെയർ റീന റേഞ്ചറിന്റെ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
"യുകെയ്‌ക്ക് ഇന്ത്യയിൽ പല കാര്യങ്ങൾ ചെയ്യാനും ഉള്ള അവസരത്തെക്കുറിച്ച് ഞങ്ങൾക്കെല്ലാം നന്നായി അറിയാം, എന്നാൽ യഥാർത്ഥത്തിൽ ഞങ്ങൾ ആ ബന്ധത്തെ വ്യത്യസ്തമായി കാണേണ്ടതുണ്ട്, കാരണം യുകെയിൽ ഞങ്ങൾക്ക് ഇന്ത്യയിൽ നിന്ന് പഠിക്കാൻ കഴിയുന്ന വലിയൊരു കാര്യമുണ്ട് ഋഷി സുനക് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications