നരേന്ദ്ര മോദിയുടെ വന്‍ പ്രഖ്യാപനം; സൗജന്യ വാക്‌സിന് പുറമെ സൗജന്യ റേഷന്‍, 80 കോടി ജനങ്ങള്‍ക്ക്
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയത് വന്‍ പ്രഖ്യാപനങ്ങള്‍. 18 വയസിന് മുകളിലുള്ള എല്ലാ പൗരന്‍മാര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം സൗജന്യ റേഷനും പ്രഖ്യാപിച്ചു. സൗജന്യ വാക്‌സിന്‍ നല്‍കും. 75 ശതമാനം വാക്‌സിനും കേന്ദ്ര സര്‍ക്കാര്‍ വാങ്ങും. സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യും. 25 ശതമാനം സ്വകാര്യ മേഖലയ്ക്ക് വാങ്ങാമെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിന്‍ നയത്തില്‍ കാതലായ മാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൗജന്യ റേഷന്‍ മോദി പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ പരിധി നീട്ടുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. സൗജന്യ റേഷന്‍ ദിപാവലി വരെ തുടരും. ജനങ്ങള്‍ വളരെ പ്രയാസം നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ്, പാവപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കുകയാണെന്നും മോദി പറഞ്ഞു. എല്ലാവര്‍ക്കും സൗജന്യ റേഷന്‍ നല്‍കും. ഓരോ മാസവും നിശ്ചിത അളവില്‍ റേഷന്‍ സൗജന്യമായി നല്‍കുന്നത് തുടരും. 80 കോടി ജനങ്ങള്‍ക്ക് നവംബര്‍ വരെ ഭക്ഷ്യവസ്തുക്കള്‍ ലഭിക്കുമെന്നും മോദി പ്രഖ്യാപിച്ചു.
ദില്ലി വീണ്ടും സജീവമായതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ വീണ്ടും എത്തിത്തുടങ്ങി: ചിത്രങ്ങള്‍
Recommended Video
കൊറോണ വാക്‌സിന്‍ വിതരണം വരും ദിവസങ്ങളില്‍ വര്‍ധിപ്പിക്കും. ജൂണ്‍ 21ന് ശേഷമാണ് സൗജന്യ വാക്‌സിന്‍ കേന്ദ്രം ലഭ്യമാക്കുക. കേന്ദ്ര സര്‍ക്കാര്‍ വിലകൊടുത്ത് വാങ്ങി സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കും. നേസല്‍ വാക്‌സിനായുള്ള ഗവേഷണം തുടങ്ങിയെന്നും മോദി പറഞ്ഞു. വാക്‌സിന്‍ നയത്തില്‍ കാതലായ മാറ്റം വേണമെന്നും ഉത്തരവാദിത്തം കേന്ദ്രം ഏറ്റെടുക്കണമെന്നും നേരത്തെ സുപ്രീംകോടതി സൂചിപ്പിച്ചിരുന്നു. സൗജന്യ വാക്‌സിന്‍ നല്‍കണമെന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് രണ്ടും കേന്ദ്രം ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍.
മാലിദ്വീപില്‍ വെക്കേഷന്‍ അടിച്ചുപൊളിച്ച് സാക്ഷി മാലിക്, ബിക്കിനി ചിത്രങ്ങല്‍ വൈറല്‍












Click it and Unblock the Notifications