മമതയെ പരിഹസിച്ച് മോദി; മറ്റൊരു സീറ്റില്‍ മല്‍സരിച്ചേക്കും... മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ്
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നന്ദിഗ്രാം മണ്ഡലത്തില്‍ തോല്‍ക്കുമെന്ന് ഉറപ്പായ മമത മറ്റൊരു മണ്ഡലത്തില്‍ മല്‍സരിക്കാന്‍ സാധ്യതയുണ്ട് എന്ന് കേട്ടു എന്നായിരുന്നു മോദിയുടെ വാക്കുകള്‍. ഉലുബരിയയിലെ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കവെയാണ് മോദിയുടെ വാക്കുകള്‍. ആദ്യം അവര്‍ നന്ദിഗ്രാമില്‍ മല്‍സരിക്കാന്‍ വന്നു. അവിടെയുള്ള ജനങ്ങള്‍ മമതയ്ക്ക് മറുപടി നല്‍കി. ഇനി മറ്റെവിടെയെങ്കിലും പോയാല്‍ ജനങ്ങള്‍ മറുപടി നല്‍കാന്‍ തയ്യാറാണ് എന്നും മോദി പറഞ്ഞു.
അതേസമയം, മമത ബാനര്‍ജി മറ്റൊരു സീറ്റിലും മല്‍സരിക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. ബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുകയാണ്. പലയിടത്തും വ്യാപകമായ അക്രമമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിജെപിയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ നേര്‍ക്കു നേര്‍ നില്‍ക്കുകയാണ്. പശ്ചിമ മിഡ്‌നാപൂരിലെ കേശ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. തൊട്ടുപിന്നാലെ ബിജെപി ബൂത്ത് ഏജന്റിന് നേരെ ആക്രമണമുണ്ടായി. വനിതാ പോളിങ് ഏജന്റും ആക്രമിക്കപ്പെട്ടു.
'കുഞ്ഞാലിക്കുട്ടിയെ കൂട്ടിലാക്കിയ' ജലീല്‍; പുതിയ പൂട്ടുമായി ഫിറോസ്... തവനൂരില്‍ ഒഴിഞ്ഞ മതിലില്ല
നന്ദിഗ്രാമിലെ ചില ബൂത്തുകളില്‍ വോട്ടര്‍മാരെ ബിജെപിക്കാരും സൈനികരും ചേര്‍ന്ന് തടയുന്നു എന്ന് തൃണമൂല്‍ ആരോപിച്ചു. ബോയല്‍ സ്‌കൂളിലെ ബൂത്തിന് പുറത്ത് ഏറെ നേരം സംഘര്‍ഷാവസ്ഥയായിരുന്നു. ശേഷം നേരിട്ട് മമത ബാനര്‍ജി എത്തി. ബൂത്തിന് പുറത്ത് അവര്‍ കുത്തിയിരിപ്പ് സമരം നടത്തി. അവിടെ ഇരുന്ന് ഗവര്‍ണറെ വിളിച്ച മമത പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു.
ആ പ്രമുഖന് മുസ്ലിം ലീഗ് വിടില്ല; എ വിജയരാഘവന് വീട്ടില്‍ വന്നിരുന്നു... യുഡിഎഫ് ജയിക്കണം
മമത ബൂത്തില്‍ നിന്ന് പോയതിന് തൊട്ടുപിന്നാലെ ബിജെപി സ്ഥാനാര്‍ഥി സുവേന്ദു അധികാരി വന്നു. ബിജെപി പ്രവര്‍ത്തകര്‍ ബൂത്തുകള്‍ കൈയ്യേറിയെന്ന് കാണിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മോയ്‌ന മണ്ഡലത്തിലെ ബൂത്തുകള്‍ ബിജെപി പ്രവര്‍ത്തകര്‍ കൈയ്യേറിയെന്നാണ് പരാതി. ഇവിടെ സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നെങ്കിലും അവര്‍ ഇടപെട്ടില്ലെന്നും പരാതിയില്‍ പറയുന്നു.
ഷമ ശികന്ദറിന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം