കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിലില്‍ കഴിയുന്ന പ്രതിയുടെയും മറ്റ് തടവുകാരുടെയും ഫോട്ടോസ് ഫേസ്ബുക്കില്‍; അന്വേഷണം ശക്തം

  • By ഭദ്ര
Google Oneindia Malayalam News

ബര്‍ദ്ധ്വാന്‍: ജയിലില്‍ കഴിയുന്ന പ്രതിയുടെയും മറ്റ് തടവുക്കാരുടെയും ഫോട്ടോ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത് ഉദ്യോഗസ്ഥരെ ഞെട്ടിച്ചു. ഒരു വര്‍ഷമായി ബര്‍ദ്ധ്വാന്‍ ജയിലില്‍ കഴിയുന്ന വിശാല്‍ സിങ് എന്നയാളാണ് ഫോട്ടോസ് ഫേസ്ബുക്കിലിട്ടത്.

മാസങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ ഇപ്പോഴാണ് ഉഗ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇയാള്‍ക്കൊപ്പം ജയിലിലില്‍ കഴിയുന്ന മറ്റ് തടവുക്കാരും പോസ്റ്റ് ചെയ്ത് ഫോട്ടോസിലുണ്ട്.

facebook-04

ജയിലില്‍ നിന്ന് തന്നെയാണ് ഫോട്ടോസ് എടുത്തത് എന്നുറപ്പായ സാഹചര്യത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ ജയിലില്‍ നടത്തിയ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഒരു വര്‍ഷം മുന്‍പ് മയക്കുമരുന്ന് കേസിലാണ് ഇയാള്‍ പിടിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയകളില്‍ സജീവമാക്കുന്ന ജയില്‍പ്പുള്ളികള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല. ഇത് ജയില്‍ സുരക്ഷയെയാണ് ചോദ്യം ചെയ്യുന്നത്.

ജയിലില്‍ കഴിയുന്നവര്‍ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും വ്യാപകമായി ഉപയോഗിക്കുന്നത് പലപ്പോഴായി പുറത്ത് വന്നിട്ടുണ്ട്. ജയിലിന് പുറത്ത് കഴിയുന്നതിനേക്കാള്‍ സൗകര്യത്തോട് കൂടിയാണ് പലപ്രതികളും ജയിലില്‍ കഴിയുന്നത്.

English summary
A prisoner, lodged at the Burdwan Correctional Home for the past one year, has been allegedly found posting his pictures and of other inmates on social networking site Facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X