• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോദിക്കും അമിത് ഷാക്കുമെതിരെ ആക്രോശിക്കുന്നതല്ല വിമർശനം, അനുരാഗ് കശ്യപ് വായടക്കണമെന്ന് പ്രിയദർശൻ!

cmsvideo
  People like Anurag Kashyap should just shut up, Says Priyadarshan | Oneindia Malayalam

  മുംബൈ: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ഇന്ത്യന്‍ സിനിമാ രംഗത്ത് നിന്ന്

  നിരവധി പ്രമുഖരാണ് പ്രതിഷേധമുയർത്തി മുന്നോട്ട് വന്നത്. അനുരാഗ് കശ്യപ്, സ്വര ഭാസ്കർ, വിശാൽ ദദ്ലാനി, ദിയ മിർസ, വിശാൽ ഭരദ്വാജ് അടക്കമുളളവർ സോഷ്യൽ മീഡിയയ്ക്ക് പുറത്തുളള സമര രംഗത്തുണ്ട്. അതിനിടെ ജെഎൻയുവിൽ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ദീപിക പദുക്കോൺ എത്തിയത് വൻ വിവാദവുമായി.

  നരേന്ദ്ര മോദിയുടേയും അദ്ദേഹത്തിന്റെ അച്ഛന്റെയും ജനന സർട്ടിഫിക്കറ്റ് ജനത്തെ കാണിച്ചതിന് ശേഷം മതി മറ്റുളളവരുടെ രേഖ ചോദിക്കുന്നത് എന്നതടക്കം രൂക്ഷമായ രീതിയിലാണ് അനുരാഗ് കശ്യപ് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. പിന്നാലെ സിനിമാക്കാർക്കെതിരെ സംവിധായകൻ പ്രിയദർശൻ രംഗത്ത് വന്നിരിക്കുകയാണ്.

  ദീപികയ്ക്ക് അറിയുമോ ?

  ദീപികയ്ക്ക് അറിയുമോ ?

  പൗരത്വ ഭേദഗതി നിയമത്തിന് എതിരെ സിനിമാ രംഗത്ത് നിന്ന് ഉയരുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ രൂക്ഷമായ വിമർശനമാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ ഉന്നയിച്ചിരിക്കുന്നത്. രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ സിനിമാക്കാര്‍ക്ക് എന്താണ് കാര്യം എന്ന് പ്രിയദര്‍ശന്‍ ചോദിക്കുന്നു. അവര്‍ക്ക് വിഷയത്തെക്കുറിച്ച് ശരിക്ക് മനസ്സിലായിട്ടുണ്ടോ ജെഎന്‍യു സന്ദര്‍ശിക്കുന്നതിന് മുന്‍പ് ദീപിക പദുക്കോണ്‍ അവിടുത്തെ സാഹചര്യങ്ങള്‍ പഠിച്ചിരുന്നോ എന്നും പ്രിയദര്‍ശന്‍ ചോദിച്ചു.

  അനുരാഗ് കശ്യപിനെതിരെ

  അനുരാഗ് കശ്യപിനെതിരെ

  സംവിധായകന്‍ അനുരാഗ് കശ്യപിന് എതിരെയും പ്രിയദര്‍ശന്‍ കടുത്ത ഭാഷയിൽ വിമര്‍ശനം ഉന്നയിച്ചു. പൗരത്വ ഭേദഗതി നിയമത്തിന് എതിരെയുളള പ്രതിഷേധത്തില്‍ ബോളിവുഡില്‍ നിന്ന് ഏറ്റവും സജീവമായി രംഗത്തുളളവരില്‍ ഒരാളാണ് അനുരാഗ് കശ്യപ്. എന്നാൽ ജനശ്രദ്ധ പിടിച്ച് പറ്റാനുദ്ദേശിച്ച് കൊണ്ടുളളതാണ് അനുരാഗിന്റെ പ്രതിഷേധമെന്നാണ് പ്രിയദര്‍ശന്‍ ആരോപിക്കുന്നത്.

  വാ അടച്ച് വെക്കണം

  വാ അടച്ച് വെക്കണം

  അനുരാഗ് കശ്യപിനെ പോലുളളവര്‍ വായടച്ച് വെയ്ക്കണമെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. പ്രതിഷേധിക്കാനുളള മൗലികാവകാശം എല്ലാവര്‍ക്കുമുണ്ട് എന്നത് ശരി തന്നെ. എന്നാല്‍ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരെ ആക്രോശിക്കുന്നത് ക്രിയാത്മക വിമര്‍ശനമായി കണക്കിലെടുക്കാനാവില്ല. മറിച്ച് ജനാധിപത്യം നമുക്ക് അനുവദിച്ച് തന്നിരിക്കുന്ന അഭിപ്രായ സ്വാതന്ത്രത്തിന്റെ ദുരുപയോഗമാണത് എന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി.

  ആക്രോശിക്കുന്നതല്ല വിമർശനം

  ആക്രോശിക്കുന്നതല്ല വിമർശനം

  രാഷ്ട്രീയപരമോ അല്ലാത്തതോ ആയ തങ്ങളുടെ അഭിപ്രായങ്ങള്‍ സിനിമാക്കാര്‍ തങ്ങളുടെ സിനിമയിലൂടെ വേണം പറയാന്‍ എന്നും പ്രിയദര്‍ശന്‍ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിക്കെതിരെ ആക്രോശിക്കുന്നതിലൂടെ അനുരാഗ് കശ്യപിന് എന്താണ് ലഭിക്കുന്നതെന്ന് പ്രിയദർശൻ ചോദിച്ചു. രാജ്യത്ത് മാറ്റമുണ്ടാക്കാന്‍ സാധിക്കുന്ന ഏറ്റവും ശക്തമായ ഉപാധിയായ സിനിമയാണ് അദ്ദേഹത്തിന്റെ കയ്യിലുളളത്.

  ലൈംഗികതയും അക്രമവും

  ലൈംഗികതയും അക്രമവും

  സര്‍ക്കാരിന്റെ ദോഷവശങ്ങള്‍ അടക്കം അദ്ദേഹത്തിനുളള വിമര്‍ശനങ്ങള്‍ സിനിമയിലൂടെ പറയുന്നതിന് പകരം സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തുന്നത് ശ്രദ്ധ ലഭിക്കാന്‍ വേണ്ടിയാണ്. അനുരാഗ് കശ്യപിന്റെ സിനിമകള്‍ റിയലിസ്റ്റിക് ആണെന്നാണ് പലരും കരുതുന്നത്. എന്നാല്‍ തന്നെ സംബന്ധിച്ച് അവ ലൈംഗികതയ്ക്കും അക്രമത്തിനും വേണ്ടിയുളളവ മാത്രമാണെന്നും പ്രിയദര്‍ശന്‍ കുറ്റപ്പെടുത്തി.

  English summary
  Priyadarshan against people who stood against CAA from film world
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X