Get Updates
Get notified of breaking news, exclusive insights, and must-see stories!

ബേഠി ബച്ചാവോയ്ക്ക് പകരം ഭാരത് ബച്ചാവോ... ബിജെപിയെ പൂട്ടാന്‍ പ്രിയങ്കയുടെ പടയൊരുക്കം!!

ലഖ്‌നൗ: കോണ്‍ഗ്രസ് പുതിയ രാഷ്ട്രീയ മാറ്റങ്ങള്‍ പ്രകടമാക്കുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിയെ പൂട്ടാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് പ്രിയങ്ക ഗാന്ധി. ഹരിയാനയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുകയും ചെയ്തത് കോണ്‍ഗ്രസിന് നല്ല കാലം വരുന്നുവെന്നതിന്റെ സൂചനയാണെന്ന് യുപി കോണ്‍ഗ്രസില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ഇതും കൂടി പ്രിയങ്ക കണക്കിലെടുത്തതായിട്ടാണ് സൂചന.

മോദി സര്‍ക്കാരിന്റെ ബേഠി ബച്ചാവോയെ പൊളിക്കുകയാണ് ആദ്യ ലക്ഷ്യം സ്ത്രീ സുരക്ഷയെന്ന പേരില്‍ ബിജെപി നടത്തുന്ന എല്ലാ പദ്ധതികളും തട്ടിപ്പാണെന്ന് പ്രിയങ്ക നേരത്തെ തന്നെ പറയുന്നുണ്ട്. ഇതിനായി സ്ത്രീകളെ വരെ അണിനിരത്തിയുള്ള വലിയ പ്രക്ഷോഭങ്ങള്‍ക്കാണ് പ്രിയങ്ക തയ്യാറെടുക്കുന്നത്. അതേസമയം എന്‍ഡിഎയിലെ പ്രമുഖ കക്ഷികള്‍ ചുവടുമാറുന്നത് കണക്കിലെടുത്ത് യുപിയിലും അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നുണ്ട്.

മെഗാ റാലി ഒരുങ്ങുന്നു

മെഗാ റാലി ഒരുങ്ങുന്നു

കോണ്‍ഗ്രസ് ഇതുവരെ കാണാത്ത തരത്തിലുള്ള പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. പ്രിയങ്ക ഇതിന്റെ മുന്‍നിരയിലുണ്ടാവും. ഡിസംബര്‍ 14ന് ദില്ലിയിലാണ് മഹാറാലി. പ്രിയങ്ക ഇതിനായി സജ്ജമാകാന്‍ യുപി കോണ്‍ഗ്രസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓരോ നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും നൂറ് പേര്‍ വീതം ദില്ലിയില്‍ എത്തിക്കാനാണ് പ്രിയങ്കയുടെ പദ്ധതി. ഗ്രാമസഭകള്‍ ചേര്‍ന്ന് കോണ്‍ഗ്രസിന്റെ ശക്തി പ്രകടിപ്പിക്കാനാണ് പ്രിയങ്ക ഒരുങ്ങുന്നത്.

പ്രിയങ്കയുടെ പടയൊരുക്കം

പ്രിയങ്കയുടെ പടയൊരുക്കം

ഭാരത് ബച്ചാവോ റാലിക്കാണ് പ്രിയങ്ക ഒരുങ്ങുന്നത്. ബിജെപിയുടെ ബേഠി ബച്ചാവോയ്ക്ക് ബദലാണ് ഇത്. സോഷ്യല്‍ മീഡിയ ഈ റാലിയുടെ പ്രചാരണത്തിന്റെ നിര്‍ണായക ഭാഗമാകും. സ്ത്രീകള്‍ക്കതിരെയുള്ള അതിക്രമങ്ങളില്‍ കോണ്‍ഗ്രസ് നിലപാട് കടുപ്പിക്കണമെന്നാണ് പ്രിയങ്കയുടെ ആവശ്യം. ദില്ലി കൂട്ടബലാത്സംഗ കേസിലെ രാജ്യവ്യാപക പ്രക്ഷോഭമാണ് യുപിഎ രണ്ടാം സര്‍ക്കാരിനെ വീഴ്ത്തിയത്. അന്ന് നേട്ടമുണ്ടായത് ബിജെപിക്കാണ്. ഇപ്പോള്‍ അത്തരം പ്രശ്‌നങ്ങളുണ്ടായിട്ടും കോണ്‍ഗ്രസ് ഉയര്‍ന്ന് വരാന്‍ സാധിക്കുന്നില്ലെന്നാണ് പ്രിയങ്കയുടെ വിലയിരുത്തല്‍.

ജില്ലാ തലം മുതല്‍...

ജില്ലാ തലം മുതല്‍...

ഗ്രാമസഭകളിലും ജാട്ട് സഭകളിലും ബിജെപിക്കുണ്ടായിരുന്ന ആധിപത്യത്തെ മറികടക്കാനാണ് പ്രിയങ്കയുടെ ശ്രമം. ഇത്തരം വിഭാഗങ്ങള്‍ക്കിടയിലെ സ്വാധീനമാണ് ബിജെപിയെ അധികാരത്തില്‍ എത്തിച്ചത്. സംഘടനകളെ വിവിധ വിഭാഗമായി തരംതിരിച്ചാല്‍ ബിജെപിയുടെ ഈ വോട്ടുബാങ്ക് വിഭജിക്കുമെന്നാണ് പ്രിയങ്ക നേതാക്കളെ അറിയിച്ചത്. സേവാദളിന്റെ സഹായവും ഇതിനുണ്ടാവും.

പ്രധാന ലക്ഷ്യം

പ്രധാന ലക്ഷ്യം

കോണ്‍ഗ്രസിനുള്ളില്‍ സീനിയര്‍ ജൂനിയര്‍ ഗ്രൂപ്പ് കളി ശക്തമായിരിക്കുകയാണ്. ഇതിനെ മറികടക്കുക എന്ന ലക്ഷ്യമാണ് പ്രിയങ്കയ്ക്ക് പ്രധാനമായും മുന്നിലുള്ളത്. ഉപതിരഞ്ഞെടുപ്പുകളില്‍ ഒന്നും കോണ്‍ഗ്രസിന് നേട്ടമുണ്ടാവാതിരിക്കാന്‍ പ്രധാന കാരണം ഈ വിഭാഗീയതയാണ്. പുതിയ സംസ്ഥാന അധ്യക്ഷനായി അജയ് സിംഗ് ലല്ലുവിനെ കൊണ്ടുവന്നതിലും എതിര്‍പ്പുണ്ട്. അദിതി സിംഗ് റായ്ബറേലിയില്‍ ഇടഞ്ഞ് നില്‍ക്കുന്നതും പ്രിയങ്കയ്ക്ക് മറികടക്കേണ്ടതുണ്ട്.

ജാതിവോട്ടുകള്‍ അകലുന്നു

ജാതിവോട്ടുകള്‍ അകലുന്നു

മുസ്ലീം വോട്ടുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ഇപ്പോള്‍ ഉറച്ച് നില്‍ക്കുന്നത്. അമേഠിയില്‍ ബ്രാഹ്മണ വോട്ടുകള്‍ പോലും രാഹുല്‍ ഗാന്ധിയെ കൈവിട്ടിരുന്നു. ബ്രാഹ്മണ വോട്ടുകള്‍ കിട്ടുന്നതിന് വേണ്ടിയാണ് അയോധ്യ വിധിയെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തത്. ദളിത്, മറ്റ് മുന്നോക്ക വിഭാഗക്കാര്‍ക്കിടയില്‍ സ്വാധീനം നേടാന്‍ അതേ വിഭാഗത്തില്‍ നിന്നുള്ള നേതാക്കളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സീനിയര്‍ നേതാക്കളില്ലാതെ ഇത് നേടാനാവില്ല. അത് അവരെ കൂടി കൈയ്യിലെടുക്കണമെന്നാണ് പ്രിയങ്കയുടെ നിര്‍ദേശം.

അവസാനത്തെ കളി

അവസാനത്തെ കളി

യുപിയില്‍ ബിജെപിയുടെ സഖ്യങ്ങളെല്ലാം കടുത്ത അതൃപ്തിയിലാണ്. ഇവരെ കൂടെ നിര്‍ത്തിയാല്‍ എളുപ്പത്തില്‍ ദളിത് വോട്ടുകളും ലഭിക്കും. അതേസമയം സമാജ് വാദി പാര്‍ട്ടിയുമായുള്ള സഖ്യവും ഒരുവശത്ത് പുരോഗമിക്കുന്നുണ്ട്. ഭൂരിപക്ഷം എന്ന ആശയം പ്രായോഗികമല്ലെന്ന വാദത്തിലാണ് പ്രിയങ്ക. പകരം 100 സീറ്റ് വരെ ലഭിക്കുന്ന മിഷന്‍ യുപി തയ്യാറാക്കുകയാണ് ലക്ഷ്യം. അതിലൂടെ ഭരണത്തിന്റെ ഭാഗമായി പാര്‍ട്ടി ശക്തിപ്പെടുത്തുന്ന രീതിയും പ്രിയങ്ക മുന്നില്‍ കാണുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+