കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെസി വേണുഗോപാല്‍ എത്തില്ല; കോണ്‍ഗ്രസില്‍ രണ്ടാം പദവി പ്രിയങ്ക ഗാന്ധിക്ക്... നിര്‍ദേശവുമായി ഖാര്‍ഗെ

Google Oneindia Malayalam News

ന്യൂഡല്‍ഹി: ദേശീയ അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ എത്തിയതോടെ കോണ്‍ഗ്രസില്‍ ചില അഴിച്ചുപണികള്‍ക്ക് കളമൊരുങ്ങുന്നു. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി എത്തിയേക്കും. ഇതുവരെ ഈ പദവി വഹിച്ചിരുന്നത് കെസി വേണുഗോപാല്‍ ആണ്. ഇദ്ദേഹം ഒഴിഞ്ഞതിനാല്‍ പ്രിയങ്ക ഗാന്ധിയാകും പദവിയില്‍ എത്തുക എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം സോണിയ ഗാന്ധിയെ അറിയിച്ചുവെന്നാണ് വിവരം. ദേശീയ പ്രസിഡന്റ് പദവി കഴിഞ്ഞാല്‍ കോണ്‍ഗ്രസില്‍ രണ്ടാം സ്ഥാനമാണ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്നത്. പുതിയ വിവരങ്ങള്‍ ഇങ്ങനെ...

1

കോണ്‍ഗ്രസ് പ്രസിഡന്റ് പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് ആവേശകരമായിരുന്നു. പാര്‍ട്ടിയിലെ ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്തുന്നതാണ് ആഭ്യന്തര തിരഞ്ഞെടുപ്പ് എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ നെഹ്രു കുടുംബവുമായി അടുത്ത് നില്‍ക്കുന്ന വ്യക്തി മാത്രമേ പ്രസിഡന്റ് പദവിയിലെത്തൂ എന്നായിരുന്നു മറ്റുപാര്‍ട്ടികളുടെ വിമര്‍ശനം. തിരഞ്ഞെടുപ്പിന് ശേഷം ഖാര്‍ഗെ പ്രസിഡന്റായി.

2

നെഹ്രു കുടുംബവുമായി ചേര്‍ന്ന് നില്‍ക്കാന്‍ താല്‍പ്പര്യമുള്ള വ്യക്തിയാണ് ഖാര്‍ഗെ. സോണിയ ഗാന്ധിയുടെ പിന്തുണയോടെയാണ് അദ്ദേഹം മല്‍സരിച്ചത് എന്ന വാര്‍ത്തകളും വന്നിരുന്നു. ശശി തരൂര്‍ എംപിയെ ബഹുദൂരം പിന്നിലാക്കിയാണ് ഖാര്‍ഗെ ജയിച്ചത്. തരൂരിന് 1000 വോട്ടുകള്‍ കിട്ടിയപ്പോള്‍ ഖാര്‍ഗെക്ക് 7000 വോട്ടുകള്‍ ലഭിച്ചു. പാര്‍ട്ടി സമിതികളില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ഇനി ഖാര്‍ഗെ ആലോചിക്കുന്നത്.

3

പ്രിയങ്ക ഗാന്ധിയെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാക്കണമെന്നാണ് ഖാര്‍ഗെയുടെ നിര്‍ദേശം. നേരത്തെ ദേശീയ അധ്യക്ഷനാകും മുമ്പ് രാഹുല്‍ ഗാന്ധിയും കുറഞ്ഞ കാലം ഈ പദവി അലങ്കരിച്ചിരുന്നു. കോണ്‍ഗ്രസില്‍ വളരെ ഉത്തരവാദിത്തമുള്ള ചുമതലയാണിത്. കെസി വേണുഗോപാല്‍ ഭംഗിയായി ഈ പദവി അലങ്കരിച്ചിരുന്നു എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

4

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷനായി വീണ്ടും എത്തണമെന്നായിരുന്നു പ്രവര്‍ത്തകരുടെ വികാരം. അദ്ദേഹം മടിച്ചപ്പോള്‍ പല കോണില്‍ നിന്നും പ്രിയങ്ക ഗാന്ധിയുടെ പേര് ഉയര്‍ന്നുവന്നു. ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ചത് പ്രിയങ്ക ഗാന്ധി ആയിരുന്നു. എന്നാല്‍ യുപിയില്‍ കോണ്‍ഗ്രസിന് വേണ്ടത്ര തിളങ്ങാനായില്ലെന്നത് മറ്റൊരു കാര്യം.

5

നിലവില്‍ രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നയിക്കുകയാണ്. തെലങ്കാന കടന്ന് മഹാരാഷ്ട്രയിലേക്ക് എത്തുകയാണ് യാത്ര. പ്രിയങ്ക ഗാന്ധി യാത്രയുടെ ഭാഗമായിട്ടില്ല. അവര്‍ ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. ഈ വേളയിലാണ് പ്രിയങ്കയ്ക്ക് വളരെ സുപ്രധാനമായ പദവി നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുന്നത്.

കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്ക് കട്ട സപ്പോര്‍ട്ട്; മൂന്ന് കാര്യങ്ങള്‍ എടുത്തുപറഞ്ഞ് സന്തോഷ് പണ്ഡിറ്റ്കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്ക് കട്ട സപ്പോര്‍ട്ട്; മൂന്ന് കാര്യങ്ങള്‍ എടുത്തുപറഞ്ഞ് സന്തോഷ് പണ്ഡിറ്റ്

6

ദക്ഷിണേന്ത്യക്കാരനാണ് ഖാര്‍ഗെ. സംഘടനാ സെക്രട്ടറി ഉത്തരേന്ത്യയില്‍ നിന്നാകണം എന്നാണ് കോണ്‍ഗ്രസിലെ ഒരു നിര്‍ദേശം. പ്രിയങ്ക ഗാന്ധിക്ക് പുറമെ മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍ എന്നിവരുടെ പേരും ചര്‍ച്ചയിലുണ്ട്. സംഘടനാ കാര്യങ്ങളില്‍ പ്രസിഡന്റിനെ സഹായിക്കാന്‍ രാഷ്ട്രീയ ഉപദേഷ്ടാവിനെ നിയമിക്കാനും ചര്‍ച്ച നടക്കുന്നു.

7

സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പദവി ഒഴിഞ്ഞ കെസി വേണുഗോപാലിന് രാജ്യസഭയില്‍ പ്രതിപക്ഷ നേതാവിന്റെ പദവി നല്‍കിയേക്കും. രാജ്യസഭയില്‍ കോണ്‍ഗ്രസിനെ നയിക്കുക കെസി വേണുഗോപാലാകും. എഐസിസി ജനറല്‍ സെക്രട്ടറി പദവി ഒഴിയുന്നതിന് അദ്ദേഹം നേരത്തെ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നുവത്രെ. മുഴുവന്‍ സമയം ജോഡോ യാത്രയുടെ ഭാഗമാണിപ്പോള്‍ കെസി വേണുഗോപാല്‍.

സാനിയ മിര്‍സ-ഷുഹൈബ് മാലിക് വേര്‍പ്പിരിയുന്നു? ടിവി ഷോയില്‍ പറഞ്ഞത് കേട്ട് ഞെട്ടി വഖാര്‍ യൂനുസ്സാനിയ മിര്‍സ-ഷുഹൈബ് മാലിക് വേര്‍പ്പിരിയുന്നു? ടിവി ഷോയില്‍ പറഞ്ഞത് കേട്ട് ഞെട്ടി വഖാര്‍ യൂനുസ്

English summary
Priyanka Gandhi Likely to Appoint As Congress General Secretary; KC Venugopal Get Another Post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X