Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇവിടെയെത്തിയത് യുപിയുടെ മുഖം മാറ്റിമറിക്കാനാണ്, പോരാളിയാണ് താന്‍, ജനങ്ങള്‍ക്ക് കത്തെഴുതി പ്രിയങ്ക

Recommended Video

cmsvideo
    ഇവിടെയെത്തിയത് യുപിയുടെ മുഖം മാറ്റിമറിക്കാനാണെന്ന് പ്രിയങ്ക | Oneindia Malayalam

    ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ആവേശ പ്രഖ്യാപനങ്ങളുമായി പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുപ്പ് അടുത്ത് സമയത്ത് വീണ്ടും ശക്തമായ സാന്നിധ്യമായിരിക്കുകയാണ് പ്രിയങ്ക. പ്രതിപക്ഷ ഐക്യത്തിനൊപ്പം ചില വിട്ടുവീഴ്ച്ചകള്‍ക്കും, പുതിയ സഖ്യത്തിനും അവര്‍ മുന്‍കൈയ്യെടുത്തിരിക്കുകയാണ്. മഹാസഖ്യത്തിനും പ്രിയങ്കയില്‍ നിന്ന് ഇളവുകള്‍ ലഭിച്ചിട്ടുണ്ട്. അതേസമയം മുന്നോട്ട് വെച്ച കാല്‍ മുന്നോട്ട് തന്നെ എന്ന നിലപാടിലാണ് അവര്‍.

    വൈകാരികമായ രീതിയില്‍ യുപിയിലെ ജനങ്ങള്‍ക്കും അവര്‍ കത്തെഴുതിയിട്ടുണ്ട്. യുപിയില്‍ തന്നെ താനുണ്ടാവുമെന്ന ദൃഢനിശ്ചയവും പ്രിയങ്കയുടെ വാക്കുകളിലുണ്ട്. അതേസമയം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം വേഗത്തിലാക്കാനാണ് നിര്‍ദേശം. പ്രവര്‍ത്തകര്‍ക്കായി പ്രത്യേക യോഗവും അവര്‍ വിളിച്ചിട്ടുണ്ട്.

    പ്രിയങ്കയുടെ കത്ത്

    പ്രിയങ്കയുടെ കത്ത്

    പ്രിയങ്ക മനോഹരമായ കത്താണ് യുപിയിലെ ജനങ്ങള്‍ക്കായി എഴുതിയത്. ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ചിഹ്നമായ ഗംഗ സത്യത്തിന്റെയും തുല്യതയുടെയും പ്രതീകമാണ്. താന്‍ കോണ്‍ഗ്രസിന്റെ പോരാളിയാണ്. ഇവിടെ തന്നെ നിന്ന് പോരാടും. സംസ്ഥാന രാഷ്ട്രീയം അനുദിനം മോശമായി കൊണ്ടിരിക്കുകയാണ്. യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിവര്‍ പ്രതിസന്ധിയിലാണ്. അവര്‍ കോണ്‍ഗ്രസിനോട് അടുക്കുന്നത് സംസ്ഥാനത്തെ രാഷ്ട്രീയ ഗിമ്മിക്കുകള്‍ കാരണമാണ്.

    ആരും കേള്‍ക്കുന്നില്ല

    ആരും കേള്‍ക്കുന്നില്ല

    അടിച്ചമര്‍ത്തപ്പെട്ടവരുടെ സ്വരം കേള്‍ക്കാന്‍ ആരും തയ്യാറല്ല. സംസ്ഥാനത്തിന്റെ നയരൂപീകരണത്തില്‍ അവര്‍ അകറ്റി നിര്‍ത്തപ്പെടുകയാണ്. അവരുടെ സാന്നിധ്യം നമുക്ക് അറിയുന്നില്ല. എന്നാല്‍ എന്നെ ഏല്‍പ്പിച്ചിരിക്കുന്നത് ഇവരെ ഒപ്പം നിര്‍ത്തുകയെന്ന ദൗത്യമാണ്. സംസ്ഥാനത്തിന്റെ രാഷ്ട്രീയത്തിന്റെ മുഖം ഞാന്‍ മാറ്റിമറിക്കും. ജനങ്ങളുടെ പിന്തുണ തനിക്ക് ആവശ്യമാണെന്നും പ്രിയങ്ക പറഞ്ഞു.

    ഈ മണ്ണ് എന്റേത്

    ഈ മണ്ണ് എന്റേത്

    ഉത്തര്‍പ്രദേശിന്റെ മണ്ണുമായി ഞാന്‍ വളരെ അടുപ്പത്തിലാണ്. നിങ്ങളുടെ വേദന മനസ്സിലാക്കാതെ സംസ്ഥാനത്ത് മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് നിങ്ങളുമായി ബന്ധം സ്ഥാപിക്കാനാണ് ഞാന്‍ ഇവിടെയെത്തിയിരിക്കുന്നത്. നിങ്ങള്‍ക്ക് ഞാനിതാ ഉറപ്പ് നല്‍കുന്നു, വിശ്വാസത്തിന്റെ കാര്യത്തില്‍ വലിയൊരു മാറ്റം കൊണ്ടുവരുമെന്നും, ജനങ്ങളുമായി എല്ലാ കാലത്തും ശക്തമായ ബന്ധം ഉണ്ടാവുമെന്നും പ്രിയങ്ക ഉറപ്പ് നല്‍കി.

    ലഖ്‌നൗവില്‍ ആവേശ സ്വീകരണം

    ലഖ്‌നൗവില്‍ ആവേശ സ്വീകരണം

    ലഖ്‌നൗവില്‍ പ്രിയങ്കയുടെ വരവ് ആഘോഷമാക്കിയിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വാരണാസിയില്‍ പ്രിയങ്കയുടെ ബോട്ട് റൈഡും ഉണ്ട്. 140 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ഗംഗാ യാത്രയാണ് പ്രിയങ്ക ഒരുക്കിയത്. ചാത്‌നാഗ് നിന്ന് അസി ഗട്ടിലേക്കാണ് യാത്ര. ഗംഗയുടെ മകള്‍ എന്നാണ് അവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്. ബോട്ടില്‍ വെച്ച് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചയും പ്രിയങ്ക നടത്തുന്നുണ്ട്.

    സംസ്ഥാനത്തെ ഇളക്കിമറിച്ചു

    സംസ്ഥാനത്തെ ഇളക്കിമറിച്ചു

    പ്രിയങ്കയുടെ വരവ് സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കി മറിച്ചിരിക്കുകയാണ്. അപ്‌നാദളിന്റെ ഒരു വിഭാഗം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയിരിക്കുകയാണ്. മറ്റൊരു വിഭാഗം ബിജെപിക്കൊപ്പമാണ്. രണ്ട് സീറ്റുകളും ഇവര്‍ക്ക് നല്‍കും. അനുപ്രിയ പട്ടേലിന്റെ അമ്മ കൃഷ്ണ പട്ടേല്‍ നയിക്കുന്ന വിഭാഗമാണ് ഇത്. പ്രിയങ്ക ഗാന്ധിയാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. ഗോണ്ടയും പിലിഭിത്തുമാണ് അപ്‌നാദളിന് നല്‍കിയ സീറ്റുകള്‍.

    മഹാസഖ്യത്തിന് സഹായം

    മഹാസഖ്യത്തിന് സഹായം

    സമാജ് വാദി പാര്‍ട്ടി ബിഎസ്പി സഖ്യത്തിനും പ്രിയങ്കയുടെ സഹായം ലഭിച്ചിട്ടുണ്ട്. ഏഴ് സീറ്റില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തേണ്ടെന്നാണ് തീരുമാനം. യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബാറാണ് ഇത് പ്രഖ്യാപിച്ചത്. മെയിന്‍പുരി, കനൗജ്, ഫിറോസാബാദ്, എന്നീ സീറ്റുകളടക്കമാണ് വിട്ടുനല്‍കുന്നത്. പ്രിയങ്ക ഇവരുമായി വിട്ടുവീഴ്ച്ച വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. അമേത്തിയും റായ്ബറേലിയും തന്നതിന് പകരമാണ് ഇത്.

    പ്രിയങ്കയുടെ അടുത്ത നീക്കം

    പ്രിയങ്കയുടെ അടുത്ത നീക്കം

    പ്രിയങ്കയുടെ 4 ദിവസത്തെ സന്ദര്‍ശനം ബിജെപിയെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരുമായി രാഷ്ട്രീയ തന്ത്രങ്ങളും അവര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. വിവിധ കോണ്‍ഗ്രസ് പദ്ധതികള്‍ നടപ്പാക്കുന്നതിന് ജനങ്ങളില്‍ നിന്ന് നേരിട്ട് നിര്‍ദേശങ്ങളും പ്രിയങ്ക സ്വീകരിക്കുന്നുണ്ട്. ഗ്രാമസഭകളും അവര്‍ ഒരുക്കുന്നുണ്ട്. ബോട്ട് യാത്രയാണ് ഏറ്റവും വലിയ പരിപാടി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+