പ്രിയങ്ക ഇറങ്ങുന്നു; യുപി പിടിക്കാന്‍ താരത്തിളവുമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണം
ലക്‌നൗ: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തലപ്പത്ത് രാഹുല്‍ ഗാന്ധി പരാജയമായതോടെ സഹോദരി പ്രിയങ്ക വദ്ര പതുക്കെ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഏറ്റെടുക്കുകയാണ്. ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് ഇതിന് തുടക്കമാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതീക്ഷ. പ്രിയങ്കയെ മുന്‍ നിര്‍ത്തി വലിയ തോതിലുള്ള പ്രചരണത്തിനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
സംസ്ഥാനത്ത് 105 മണ്ഡലങ്ങളില്‍ സമാജ് വാദി പാര്‍ട്ടിയുമായി കൈകോര്‍ത്താണ് കോണ്‍ഗ്രസിന്റെ പടപ്പുറപ്പാട്. ഒരു കാരണവശാലും യുപി ബിജെപിക്ക് അനുകൂലമാകരുതെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. യുപി കൈവിട്ടാല്‍ ഇപ്പോഴുള്ള തകര്‍ച്ചയില്‍ നിന്നും വലിയനിലയില്‍ കോണ്‍ഗ്രസ് പിന്തള്ളപ്പെടുമെന്നുറപ്പാണ്.

ഇത് ഒഴിവാക്കാനായി മികച്ച രീതിയിലുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തിന് കോണ്‍ഗ്രസ് ആദ്യഘട്ടം മുതല്‍ തുടക്കമിടുകയാണ്. പ്രിയങ്ക ഗാന്ധിയും മന്‍മോഹന്‍സിങ്ങും ഉള്‍പ്പെടെ 40പേരാണ് കോണ്‍ഗ്രസ് പ്രചരണം നയിക്കുക. പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിന് ഭാഗ്യം കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു.
നെഹ്‌റുവുമായും ഇന്ദിരാ ഗാന്ധിയുമായും പ്രിയങ്കയെ താരതമ്യം ചെയ്യുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇത്തവണ എസ്പിയോടൊപ്പം ഉത്തര്‍പ്രദേശ് ഭരിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞേക്കുമെന്നും അവര്‍ കരുതുന്നു. അതിനിടെ, കോണ്‍ഗ്രസ് ശക്തമായ സാന്നിധ്യമുറപ്പിക്കാന്‍ തയ്യാറായതോടെ ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ മാറിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications