മോദി സര്‍ക്കാര്‍; ലോക്‌സഭയുടെ ഉത്പാദന ക്ഷമത 103 ശതമാനം!
ദില്ലി: മാറ്റത്തിന്റെ കാറ്റുമായാണ് നരേന്ദ്ര മോദിയുടെ എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതെന്ന് പറയുന്നത് വെറുതെയല്ല, അതിന്റെ പ്രതിഫലനങ്ങള്‍ ലോക്‌സഭയുടെ പ്രവര്‍ത്തനത്തിലും കാണാനുണ്ട്. മോദി സര്‍ക്കാരിന്റെ രണ്ടുമാസം കൊണ്ട് ലോക്‌സഭയുടെ ഉത്പാദന ക്ഷമത 103 ശതമാനത്തിലെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. യു പി എ സര്‍ക്കാരിന്റെ ശരാശരി ഉത്പാദന ക്ഷമത 61 ശതമാനമായിരുന്നു.
ബി ജെ പി നയിക്കുന്ന എന്‍ ഡി എയ്ക്ക് ലോക്‌സഭയിലുള്ള മൃഗീയ ഭൂരിപക്ഷം സഭയെ കൂടുതല്‍ ക്രിയാത്മകമാക്കുന്നുണ്ട് എന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ലോക്‌സഭയിലെ കന്നി അംഗങ്ങള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ഫണ്ടുകള്‍ ചോദിച്ചുവാങ്ങുകയും ചെയ്യുന്നുണ്ട്. 158 പുതിയ എം പി മാരാണ് ഇത്തരത്തില്‍ സജീവമാകുന്നത്. കഴിഞ്ഞ സഭയുടെ കാലത്ത് ഇത് 100 മാത്രമായിരുന്നു.

റെയില്‍വേ ബഡ്ജറ്റ് ചര്‍ച്ചയില്‍ പുതിയ എം പിമാരുടെ ഇടപെടലില്‍ 41 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. പൊതുബജറ്റിലും 2009 ലെതിനെ അപേക്ഷിച്ച് 26 ശതമാനം ൂടുതല്‍ എം പിമാര്‍ ചര്‍ച്ചയില്‍ പങ്കാളികളായി. പുതിയ എം പമാരുടെ പങ്കാളിത്തം 38 ശതമാനം കൂടിയപ്പോള്‍ സഭയിലെ വെറ്ററന്‍മാരുടെ പങ്കാളിത്തം 27 ശതമാനം കൂടിയിട്ടുണ്ട്.
2009 ല്‍ 302 പുതിയ എം പിമാരാണ് സഭയിലുണ്ടായിരുന്നത്. 2014 ല്‍ കന്നിക്കാരുടെ എണ്ണം 314 ആണ്. കഴിഞ്ഞ ലോക്‌സഭയില്‍ ഒരൊറ്റ ചോദ്യം പോലും ചോദിക്കാതെയും ചര്‍ച്ചകളില്‍ ഇടപെടാതെയും കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. രാജ്യസഭയുടെ പ്രവര്‍ത്തന ക്ഷമത ഇത്തവണ 96 ശതമാനമാണ്. ചര്‍ച്ചയിലും ഫണ്ട് വിനിയോഗത്തിലും വട്ടപ്പൂജ്യമായ ക്രിക്കറ്റ് താരം സച്ചിന്‍ രാജ്യസഭയിലെ അംഗമാണ്.












Click it and Unblock the Notifications