സായിബാബയ്ക്ക് സ്വാതന്ത്ര്യം അനുഭവിക്കാനായില്ല, കേന്ദ്രം ദ്രോഹിച്ചു; അനുശോചിച്ച് സുഹൃത്തുക്കള്‍
ന്യൂഡല്‍ഹി: പ്രൊഫ. ജിഎന്‍ സായിബാബയുടെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി സുഹൃത്തുക്കള്‍. ഇത്രയം പെട്ടെന്ന് മരിക്കേണ്ടയാളായിരുന്നില്ല സായിബാബയെന്ന് ഇവര്‍ പറയുന്നു. ശനിയാഴ്ച്ച ഹൈദരാബാദില്‍ വെച്ചായിരുന്നു 58കാരനായ മുന്‍ ഡല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസര്‍ ജിഎന്‍ സായിബാബയുടെ മരണം.
അക്കാദമിക നേട്ടങ്ങള്‍, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍, നിയമപോരാട്ടം എന്നിവയായിരുന്നു സായിബാബുയുടെ ജീവിതം. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അദ്ദേഹത്തെ കേന്ദ്ര ഏജന്‍സികള്‍ ദീര്‍ഘകാലം ജയിലില്‍ അടച്ചത്. കോഡ് പേരുകള്‍ ഉപയോഗിച്ച് വിദേശത്തേക്ക് സായിബാബ യാത്രകള്‍ നടത്തിയെന്നും, മാവോവാദ അനുഭാവ ഗ്രൂപ്പുകളുമായി ബന്ധം സ്ഥാപിച്ചുവെന്നും പോലീസ് ആരോപിച്ചിരുന്നു.

സായിബാബയുടെ പ്രവര്‍ത്തനങ്ങളെ പോലീസും സര്‍ക്കാരും ചേര്‍ന്ന് ഇല്ലാതാക്കാനാണ് നോക്കിയതെന്നാണ് അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. ഹൈദരാബാദ് നിംസില്‍ മൂന്നാഴ്ച്ചയോളം അദ്ദേഹം ചികിത്സയിലായിരുന്നു. സെപ്റ്റംബര്‍ 19നാണ് സായിബാബയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതെന്ന് ഫോറം എഗെയിന്‍സ്റ്റ് റിപ്രഷന്റെ കെ രവിചന്ദന്‍ ദ ഹിന്ദുവിനോട് പറഞ്ഞു.
സായിബാബയുടെ അടുത്തയാളാണ് രവിചന്ദര്‍. സര്‍ജറിക്ക് വിധേനായിരുന്നു അദ്ദേഹം. എന്നാല്‍ അഞ്ച് ദിവസത്തിന് ശേഷം അണുബാധയുണ്ടായിരുന്നു. ഇത് പിന്നീട് മാറിയെങ്കിലും പ്രൊഫ സായിബാബയുടെ ആരോഗ്യ നില മോശമായി വരികയായിരുന്നുവെന്ന് രവിചന്ദര്‍ പറഞ്ഞു.
അവസാന മൂന്ന ദിവസം ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേജറ്റര് സഹായം അടക്കം അദ്ദേഹത്തി്ന് നല്‍കിയിരുന്നുവെന്ന് രവിചന്ദര്‍ പ്യക്തമാക്കി. കഴിഞ്ഞ മൂന്ന് ദിവത്തിനിടെ ഏറ്റവും മോശം അവസ്ഥയിലായിരുന്നു അദ്ദേഹം. ബുധനാഴ്ച്ച വെെകിട്ട് എട്ടരയ്ക്ക് ശേഷം സായിബാബയ്ക്ക് ഹൃദയാഘാതം സംഭവിച്ചുവെന്ന് രവിചന്ദര്‍ വെളിപ്പെടുത്തി. എന്നാല്‍ വേണ്ട ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
ദീര്‍ഘകാലം ജയിലില്‍ കിടന്നതിനെ തുടര്‍ന്ന് സായിബാബയുടെ ആരോഗ്യം ക്ഷയിച്ചിരുന്നു. സുഹൃത്തുക്കളെല്ലാം ഇക്കാര്യമാണ് ചൂണ്ടിക്കാണിക്കുന്നത്. സര്‍ക്കാരിന്റെ എല്ലാം എതിര്‍പ്പുകളെയും അതിജീവിച്ചാണ് സായിബാബ കുറ്റവിമുക്തനായി ജയിലില്‍ നിന്നിറങ്ങിയതെന്ന് വീക്ഷണം മാഗസിന് എഡിറ്റര്‍ എന്‍ വേണുഗോപാല്‍ പറഞ്ഞു.
ദീര്‍ഘകാലത്തെ ജയില്‍ വാസം സായിബാബയുടെ ആരോഗ്യത്തെ വഷളാക്കി. ജയിലിലെ പീഡനങ്ങളാണ് മരണത്തിന് കാരണമായത്. ഏറ്റവും മനോഹര വ്യക്തിത്വത്തിന് ഉടമയായിരുന്നു സായിബാബയെന്നും വേണുഗോപാല്‍ വ്യക്തമാക്കി.
നേരത്തെ രവിചന്ദറിന്റെ നേതൃത്വത്തില്‍ സായിബാബയുടെ മോചനത്തിനായി ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. സംവരണ അനുകൂല സമരത്തിന്റെ സമയത്ത് സായിബാബയുടെ സേവനങ്ങള്‍ ഏറെ വലുതായിരുന്നുവെന്ന് രവിചന്ദര്‍ പറയുന്നു.മനുഷ്യാവകാശ വിഷയങ്ങളില്‍ അദ്ദേഹം ഏറെ ശ്രദ്ധിച്ചിരുന്നതായും രവിചന്ദര്‍ വ്യക്തമാക്കി.
സായിബാബയ്ക്ക് ജയില്‍ മോചനത്തിന് ശേഷം സ്വാതന്ത്ര്യം പൂര്‍ണമായും അനുഭവിക്കാനായില്ലെന്ന് മനുഷ്യാവകാശ സംഘടനാ നേതാവ് ജീവന് കുമാര്‍ പറഞ്ഞു. ഭരണകൂടം ക്രൂരമായിട്ടാണ് അദ്ദേഹത്തോട് പെരുമാറിയതെന്നും അദ്ദേഹം പഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications