കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണാധികാരികള്‍ വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ ജനം പ്രഹരിക്കുമെന്ന് ഗഡ്കരി; ലക്ഷ്യം മോദി?

Google Oneindia Malayalam News

ഒരുവര്‍ഷം മുമ്പുവരെ പാര്‍ട്ടിയിലേയും മുന്നണിയിലേയും ചോദ്യം ചെയ്യപ്പെടാത്ത ശക്തികളായിരുന്നു മോദിയും അമിത് ഷായും. എന്നാള്‍ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തോല്‍വിയും കേന്ദ്രസര്‍ക്കാറിനെതിരായി നിരന്തരം ഉയരുന്നവിമര്‍ശനങ്ങളും പാര്‍ട്ടിയിലും മുന്നണിയിലും അമിത് ഷാ-മോദി ദ്വന്ദത്തിന്‍റെയും ആധിപത്യത്തെ ചോദ്യം ചെയ്യുന്നതിന് ഇടയാക്കി.

ഇതേ തുടര്‍ന്നാണ് വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മോദിക്ക് പകരം നിതിന്‍ ഗഡ്കരിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന ചര്‍ച്ചകള്‍ ചില കോണുകളില്‍ നിന്ന് ഉയര്‍ന്നുവരാന്‍ തുടങ്ങിയത്. ശിവസേന ഉള്‍പ്പടേയുള്ള സഖ്യകക്ഷികള്‍ ഈ ആവശ്യം പരസ്യമായി ഉന്നയിച്ചുകൊണ്ടിരിക്കെയാണ് ബിജെപിക്കും മോദിക്കും മുന്നറിയിപ്പുമായി നിതിന്‍ ഗഡ്കരി രംഗത്ത് എത്തുന്നത്.. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

നടപ്പാക്കാന്‍ കഴിയുന്ന വാഗ്ദാനങ്ങള്‍

നടപ്പാക്കാന്‍ കഴിയുന്ന വാഗ്ദാനങ്ങള്‍

നടപ്പാക്കാന്‍ കഴിയുന്ന വാഗ്ദാനങ്ങള്‍ മാത്രമേ രാഷ്ട്രീയക്കാര്‍ ജനത്തിനു നല്‍കാവു എന്നാണ് നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇത് ആരെ ഉദ്ദേശിച്ചാണ്, എന്താണ് ഗഡ്കരി ലക്ഷ്യം വെക്കുന്നത് എന്നുള്ളതിനെ സംബന്ധിച്ചാണ് ഇപ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നത്.

2014 ല്‍

2014 ല്‍

2014 ല്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയാണ് മോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്ന മുന്‍ ദേശീയ അധ്യക്ഷനും കേന്ദ്ര ഗതാഗത-ഉപരിതല വകുപ്പ് മന്ത്രി കൂടിയായ നിതിന്‍ ഗഡ്കരി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ആ വിവാദങ്ങളുടെ ചൂടാറും മുമ്പാണ് പുതിയ പ്രസ്താവനയുമായി ഗഡ്കരി വീണ്ടുമെത്തുന്നത്.

അവര്‍ പ്രഹരിക്കും

അവര്‍ പ്രഹരിക്കും

വാഗ്ദാനങ്ങള്‍ പാലിക്കുന്ന നേതാക്കളെ ജനങ്ങള്‍ക്ക് ഇഷ്ടമാണ്. എന്നാല്‍ ഇതേ നേതാക്കള്‍ വാഗ്ദാന ലംഘനം നടത്തിയാല്‍ ജനം മുഖം തിരിക്കും, അവര്‍ പ്രഹരിക്കും. അതിനാല്‍ നടപ്പാക്കാവുന്ന വാഗ്ദാനങ്ങളെ ജനങ്ങള്‍ക്ക് നല്‍കാവു. ജനങ്ങള്‍ക്കുമേല്‍ സ്വപ്നങ്ങള്‍ കെട്ടിച്ചമയ്ക്കുന്ന ആളല്ല ഞാന്‍.

ആധികാരികതയോടെ മാത്രം

ആധികാരികതയോടെ മാത്രം

നൂറ് ശതമാനം ആധികാരികതയോടെ മാത്രമേ സംസാരിക്കാറുള്ളു. നടപ്പിലാക്കാന്‍ പറ്റുന്ന വാഗ്ദാനങ്ങള്‍ മാത്രമേ ചെയ്യാറുള്ളു. പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സ്വപ്നങ്ങള്‍ മാത്രം ജനങ്ങള്‍ക്ക് നല്‍കണെന്നും നിതിന്‍ ഗഡ്കരി കൂട്ടിച്ചേര്‍ത്തു. ഗഡ്കരിയുടെ ഈ പ്രസ്താവന മറ്റു നേതാക്കളും ഏറ്റുപിടിക്കുകയായിരുന്നു.

ട്വീറ്റ്

ഗഡ്കരി

അസദുദ്ദീന്‍ ഒവൈസി

അസദുദ്ദീന്‍ ഒവൈസി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെ ഗഡ്കരി കണ്ണാടി പിടിച്ചിരിക്കുകയാണെന്ന കറിപ്പോടെയായിരുന്നു എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രിക്ക് നേരെ ഗഡ്കരി ആക്രമണം തുടങ്ങിയിരിക്കുന്നു എന്നായിരുന്നു മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രതികരിച്ചത്.

ട്വീറ്റ്

ഒവെെസി

പൊള്ളയായ വാഗ്ദാനങ്ങള്‍

പൊള്ളയായ വാഗ്ദാനങ്ങള്‍

ജനപിന്തുണയോടെ അധികാരത്തില്‍ വരാന്‍ സാധിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നതിനാല്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കിയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി 2014ല്‍ അധികാരത്തില്‍ എത്തിയതെന്നായിരുന്നു ടിവി അഭിമുഖത്തില്‍ ഗഡ്കരി പറഞ്ഞത്.

ഉത്തരവാദിത്വം ഏറ്റെടുക്കണം

ഉത്തരവാദിത്വം ഏറ്റെടുക്കണം

നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ ഭരണം കോണ്‍ഗ്രസ് പിടിച്ചെടുത്തതിന് പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഗഡ്കരി രംഗത്ത് എത്തിയിരുന്നു. ബിജെപിക്ക് ഏറ്റ തോല്‍വിയുടെ ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുക്കണമെന്നായിരുന്നു ഗഡ്കരി ആവശ്യപ്പെട്ടത്.

ശിവസേന

ശിവസേന

2019 ല്‍ തൂക്ക് പാര്‍ലെമെന്‍റാണ് നിലവില്‍ വരുന്നതെങ്കില്‍ മോദിക്കായിരിക്കില്ല പ്രധാനമന്ത്രി സ്ഥാനത്തേക്ക് ശിവസേനയുടെ പിന്തുണ നിതിന്‍ ഗഡ്കരിക്കായിരിക്കുമെന്നായിരുന്നു ശിവസേന എംപിയായ സഞ്ജയ് റാവത്ത് പാര്‍ട്ടി മുഖപത്രമായ സാമ്നയില്‍ അഭിപ്രായപ്പെട്ടത്.

ബിജെപിയുടെ നില

ബിജെപിയുടെ നില

2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് 80 മുതല്‍ 100 വരെ സീറ്റുകള്‍ നഷ്ടപ്പെടും എന്നാണ് സഞ്ജയ് റാവുത്തിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസ്സിന് ഒറ്റയ്ക്ക് 125 സീറ്റുകളെങ്കിലും വിജയിക്കാന്‍ കഴിഞ്ഞാല്‍ ബിജെപിയുടെ നില പരുങ്ങലില്‍ ആകും എന്നും സഞ്ജയ് റാവുത്ത് കൂട്ടിച്ചേര്‍ത്തു.

ഇന്ദിരാ ഗാന്ധി

ഇന്ദിരാ ഗാന്ധി

ഇന്ദിരാ ഗാന്ധിയെ പുകഴ്ത്തിയ ഗഡ്കരിയുടെ നടപടിയും ബിജെപിയില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. ന്ദിരാഗാന്ധിക്ക് കഴിവ് തെളിയിക്കാന്‍ വനിതാ സംവരണം ആവശ്യമുണ്ടായിരുന്നില്ല.സംവരണത്തിന്റെയൊന്നും ആനുകൂല്യമൊന്നും ഇല്ലാതിരുന്നിട്ടും അധികാരസ്ഥനങ്ങള്‍ വെട്ടിപ്പിടിച്ച ഇന്ദിര. പാര്‍ട്ടിയിലെ പുരുഷ നേതാക്കളേക്കാല്‍ മികച്ച ഭരണം കാഴ്ച വച്ച ഭരണാധികാരി ആയിരുന്നു ഇന്ദിരയെന്നും ഗഡ്കരി അഭിപ്രായപ്പെട്ടിരുന്നു.

English summary
Promise what you can fulfil, warns Nitin Gadkari, triggers speculation among Opposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X