കോഴയില്‍ നാണം കെട്ട് അണ്ണാ ഡിഎംകെ..!! തമിഴ്‌നാട് നിയമസഭ കവടിക്കളം...!! സ്റ്റാലിന്‍ അറസ്റ്റില്‍...!!

  • By: Anamika
Subscribe to Oneindia Malayalam

ചെന്നൈ: പളനിസ്വാമിക്ക് വിശ്വാസവോട്ടെടുപ്പില്‍ പിന്തുണ നല്‍കാനായി എഐഎഡിഎംകെ എംഎല്‍എമാര്‍ക്ക് കോടികള്‍ കോഴ നല്‍കിയെന്ന ആരോപണത്തില്‍ തമിഴ്‌നാട് നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. കോഴ ആരോപണം സഭയില്‍ ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയത്. എന്നാല്‍ വിഷയം മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ ചര്‍ച്ച ചെയ്യാന്‍ സാധ്യമല്ലെന്ന് സ്പീക്കര്‍ നിലപാടെടുത്തു.

stalin

തുടര്‍ന്ന് എംഎല്‍എമാര്‍ വില്‍പനയ്ക്ക് എന്നെഴുതിയ ബോര്‍ഡുകളുമായി ഡിഎംകെ എംഎല്‍എമാര്‍ ബഹളം തുടങ്ങി.രണ്ടായിരത്തിന്റെ നോട്ടുകള്‍ സഭയില്‍ വലിച്ചെറിഞ്ഞ എംഎല്‍എമാര്‍ പരസ്യമായ അണ്ണാ ഡിഎംകെ എംഎല്‍എമാരെ സഭയില്‍ ലേലം വിളിച്ചു. സ്‌ററാലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

tn

ബഹളത്തെ തുടര്‍ന്ന് സ്‌ററാലിന്‍ അടക്കമുള്ള പ്രതിപക്ഷ അംഗങ്ങളെ സഭയ്ക്ക് പുറത്താക്കി. പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയും സഭയ്ക്ക് മുന്നില്‍ ഗതാഗതം സ്തംഭിപ്പിച്ചതിന് പോലീസ് സ്റ്റാലിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കഴിഞ്ഞ ദിവസമാണ് രണ്ട് എഐഎഡിഎംകെ എംഎല്‍എമാര്‍ കോഴ സംബന്ധിച്ച വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്.

English summary
MK Stalin and other Dravida Munnetra Kazhagam (DMK) leaders were detained by police while protesting outside Tamil Nadu Assembly
Please Wait while comments are loading...