കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയില്‍ മോദിയെ കാത്ത് കരിങ്കൊടിയും പ്രതിഷേധങ്ങളും!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: പ്രധാനമന്ത്രിയായ ശേഷം ആദ്യമായി അമേരിക്ക സന്ദര്‍ശിക്കുന്ന നരേന്ദ്ര മോദിയെ കാത്ത് ന്യൂയോര്‍ക്ക് മുതല്‍ വാഷിംഗ്ടണ്‍ വരെ കരിങ്കൊടികളും പ്രതിഷേധങ്ങളും. അമേരിക്കക്കാരല്ല, ഇന്ത്യക്കാര്‍ തന്നെയാണ് പ്രധാനമന്ത്രിയെ കാണിക്കാനായി കരിങ്കൊടികള്‍ തയ്യാറാക്കുന്നത്. പ്രധാനമന്ത്രി മോദിക്ക് കരിങ്കൊടി എന്നാണ് അലയന്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് അക്കൗണ്ടബിലിറ്റി (എ ജെ എ) എന്ന സംഘടനയുടെ മുദ്രാവാക്യം.

സെപ്തംബര്‍ 28 ന് മാന്‍ഹാട്ടണിലെ മാഡിന്‍സണ്‍ സ്‌ക്വയറില്‍ മോദിയെ കരിങ്കൊടി കാണിക്കുമെന്ന് എ ജെ എ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദിയെ ജനകീയ കോടതിയില്‍ പ്രതീകാത്മകമായി വിചാരണ ചെയ്യുമെന്ന് സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയും പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്തംബര്‍ 30ന് വൈറ്റ് ഹൗസ് പരിസരത്തായിരിക്കും ഇത്.

modi

യു എസ് പ്രസിഡണ്ട് ബരാക് ഒബാമയുമായി സെപ്തംബര്‍ 30 ന് ഓവല്‍ ഓഫീസില്‍ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കോടതി മുറിയുടെ മാതൃകയുണ്ടാക്കി ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മോദിക്ക് കുറ്റപത്രം നല്‍കി വിചാരണ ചെയ്യാനാണ് തങ്ങളുടെ പദ്ധതിയെന്ന് സിഖ് സംഘടന പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ നരേന്ദ്ര മോദിക്ക് വിസ നിഷേധിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച സംഘടനയാണ് എ ജെ എ. ഇന്ത്യന്‍ - അമേരിക്കന്‍ സംഘടനകളുടെ കൂട്ടായ്മയായ എ ജെ എ മോദിക്ക് വിസ നല്‍കുന്നതിനെതിരെ ക്യാംപെയ്‌നുകള്‍ നടത്തിയിരുന്നു. സെപ്തംബര്‍ 28 ന് മാന്‍ഹാട്ടണ്‍ സ്‌ക്വയറില്‍ തങ്ങള്‍ നരേന്ദ്ര മോദിയെ പ്രതിഷേധിക്കുന്ന പരിപാടിയിലേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ട് എ ജെ എ ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

English summary
Several anti-Modi groups in the US will hold a series of protest rallies against Prime Minister Narendra Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X