സൈക്കോ ശങ്കറിന്‍റേത് ആത്മഹത്യയല്ല? മരണത്തില്‍ ദുരൂഹത ഏറുന്നു!!

  • Written By: Desk
Subscribe to Oneindia Malayalam

ബെംഗളൂരു: മൂന്ന് സംസ്ഥാനങ്ങളെ വിറപ്പിച്ച കൊടും കുറ്റവാളിയായ സൈക്കോ ശങ്കറിന്‍റെ മരണത്തില്‍ ദുരൂഹതയെന്ന് റിപ്പോര്‍ട്ട്. 13 സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതിയായ സൈക്കോ ശങ്കര്‍ പരപ്പന അഗ്രഹാര ജയിലില്‍ തടവിലായിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പാണ് ശങ്കറിനെ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജയില്‍ ചാടാന്‍ ശ്രമിച്ചെന്നും എന്നാല്‍ ശ്രമം പാളിയതോടെ ഇയാള്‍ നിരാശനായിരുന്നെന്നും ഇതോടെ ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നും എന്നാണ് പോലീസ് വാദം. എന്നാല്‍ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ചൂണ്ടിക്കാണ്ടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കര്‍ണാടക ജയില്‍ ഐജിയോട് സംഭവത്തില്‍ വിശദീകരണം തേടി.

പ്രധാന ഇര ലൈംഗിക തൊഴിലാളികള്‍

പ്രധാന ഇര ലൈംഗിക തൊഴിലാളികള്‍

സൈക്കോ ശങ്കര്‍ എന്ന നാല്‍പ്പത്തിരണ്ടുകാരനായ കൊടും കുറ്റവാളിയുടെ യഥാര്‍ത്ഥ പേര് എം ജയശങ്കര്‍ എന്നാണ്. കൊലപാതകം, ബലാത്സംഗം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. 2009ലാണ് സൈക്കോ ശങ്കര്‍ തമിഴ്‌നാട് പോലീസിന്റെ പിടിയിലായത്.കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. 32 സ്ത്രീകളെയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്. 15 കൊലപാതകങ്ങളും ഇയാള്‍ നടത്തി.
പ്രധാനമായും ലൈംഗിക തൊഴിലാളികളെയാണ് ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്. പീഡിപ്പിച്ച ശേഷം കുത്തിക്കൊലപ്പെടുത്തുകയാണ് രീതി. 27 വര്‍ഷത്തേക്കാണ് ഇയാളെ കോടതി ശിക്ഷിച്ചിരുന്നത്.

രക്തത്തില്‍ കുളിച്ച്

രക്തത്തില്‍ കുളിച്ച്

കഴുത്ത് മുറിച്ച് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ഇയാളെ ജയിലില്‍ കണ്ടെത്തിയത്. സഹതടവുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ജയില്‍ അധികൃതര്‍ ഇയാളെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ഇയാള്‍ മരിക്കുകയായിരുന്നു. ആത്മഹത്യ ആണെന്നായിരുന്നു പോലീസ് നല്‍കുന്ന വിശദീകരണം.ശങ്കറിന് ജീവനൊടുക്കാന്‍ ബ്ലേഡ് ലഭിച്ചത് മറ്റു തടവുകാരില്‍ നിന്നായിരിക്കുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍

എന്നാല്‍

മരണത്തില്‍ ആദ്യമേ തന്നെ ദൂരൂഹത ഉണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതോടെ മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ജയിലധികൃതര്‍ക്ക് നോട്ടീസും നല്‍കി. മരണവുമായി ബന്ധപ്പെട്ട് ജയിലധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച എണ്ണി പറഞ്ഞാണ് കമ്മീഷന്‍ നോട്ടീസ് നല്‍കിയത്. കസ്റ്റഡിയില്‍ നടക്കുന്ന മരണങ്ങള്‍ സംബന്ധിച്ച് 24 മണിക്കൂറിനകം ജയിലധികൃതരെ അറിയിക്കണമെന്നാണ് നിയമമെന്നിരിക്കെ അതും ജയില്‍ അധികൃതര്‍ പാലിച്ചില്ലെന്നും നോട്ടീസില്‍ പറയുന്നുണ്ട്.അധികൃതരേട് ആറാഴ്ചക്കകം വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

മുപ്പത് അടി ഉയരത്തില്‍

മുപ്പത് അടി ഉയരത്തില്‍

മുപ്പത് അടി ഉയരത്തിലുള്ള പരപ്പന അഗ്രഹാര ജയിലിന്‍റെ മതില്‍ ചാടി കടക്കാന്‍ ശങ്കര്‍ ശ്രമച്ചതിനിടയില്‌ അയാള്‍ക്ക് പരിക്കേറ്റിരുന്നു. കാലിന് ഗുരുതമായി പരിക്കേറ്റ ഇയാള്‍ക്ക് നടക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു. സൈക്കോ ശങ്കര്‍ വിഷാദരോഗത്തിനും അടിമയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
psycho sankars death human right commision sent notice to parappana jail officials

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്