'ആരാണ് വിശ്വാസ വഞ്ചകനെന്ന് ജനങ്ങൾ മനസ്സിലാക്കി' കോൺഗ്രസിനെ കടന്നാക്രമിച്ച് ജ്യോതിരാദിത്യ സിന്ധ്യ
ഭോപ്പാൽ: മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിൽ 12 സീറ്റുകൾ നേടിയത് ബിജെപിയ്ക്ക് മികച്ച വിജയമാണ് സമ്മാനിച്ചിട്ടുള്ളത്. ഏഴ് സീറ്റുകളിൽ ബിജെപിയുടെ മുന്നേറ്റം തുടരുകയാണ്. മധ്യപ്രദേശിൽ മുഖ്യമന്ത്രിയായിരുന്ന കമൽനാഥിനോട് ഇടഞ്ഞ് ബിജെപിയിൽ ചേർന്നതോടെയാണ് സംസ്ഥാനത്ത് അധികാരത്തിലിരുന്ന കോൺഗ്രസ് സർക്കാരിന് ഭൂരിപക്ഷം നഷ്ടമായത്. ബിജെപി യ്ക്ക് ഉപതിരഞ്ഞെടുപ്പിൽ മുൻതൂക്കം ലഭിച്ചതോടെ സംസ്ഥാനത്തെ ജനങ്ങൾ വീണ്ടും പാർട്ടിയെ വിശ്വസിച്ച് തുടങ്ങിയെന്നും ജനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ടുമാണ് സിന്ധ്യ രംഗത്തെത്തിയത്.
ഞാൻ ബിജെപി പ്രവർത്തകനാണ്. 28 സീറ്റുകളിൽ 20 എണ്ണത്തിലും ഞങ്ങൾ വിജയിച്ചു. മധ്യപ്രദേശിലെ പൊതുജനങ്ങൾക്ക് മുമ്പാകെ ഞാൻ നമിക്കുന്നു. സിന്ധ്യ പറഞ്ഞു. ബിജെപിയുമായി ബാന്ധവം സ്ഥാപിച്ച തന്നെ പലരും പലപ്പോഴും വിശ്വാസവഞ്ചകനെന്ന് വിശേഷിപ്പിച്ചിട്ടുണ്ടെന്നും സിന്ധ്യ പറഞ്ഞു. ഇത് തികച്ചും കോൺഗ്രസിന് എതിരായി ബിജെപിയ്ക്ക് അനുകൂലമായുള്ള തീരുമാനമാണ്.

താൻ ഒരു പൊതുപ്രവർത്തകൻ ആണെന്നും എന്നെന്നേക്കും അത് തുടരുമെന്നും അദ്ദേഹം ആവർത്തിച്ചു. സ്ഥാനം എനിക്ക് പ്രധാനപ്പെട്ടതല്ല. ജനങ്ങളുടെ മനസ്സിൽ ഒരു സ്ഥാനം ഉണ്ടാകുക എന്നതാണ് എന്നെ സംബന്ധിച്ച് പ്രധാനപ്പെട്ടത്. ഇവിഎമ്മുകളെ പഴിചാരി കോൺഗ്രസ് രംഗത്തെത്തിയ സംഭവത്തിൽ പ്രതികരിച്ച സിന്ധ്യ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമ്പോൾ എപ്പോഴും ചോദ്യങ്ങൾ ഉയർന്നുവരാറുണ്ടെന്നാണ് പ്രതികരിച്ചത്. പൊതു ഉത്തരവ് പാലിക്കാൻ തയ്യാറാവാത്തൊരു സ്വഭാവം കോൺഗ്രസിനുണ്ട്. ഇവർ ഈ സ്ഥിതി തുടർന്നാൽ സ്ഥിതി മോശമാകും.
തന്റെ വിശ്വസ്തരെ വീണ്ടും തെരഞ്ഞെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സിന്ധ്യ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ഉടനീളം നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കമൽ നാഥിനെയും മുതിർന്ന കോൺഗ്രസ് എംപി ദിഗ്‌വിജയ സിംഗിനെയും ലക്ഷ്യമിട്ടിരുന്നു.












Click it and Unblock the Notifications