കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരാക്രമണം;രാജ്യത്ത് കശ്മീരി വിദ്യാർത്ഥികൾക്ക് ഭീഷണി; സുരക്ഷ നൽക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം

Google Oneindia Malayalam News

പുൽവാമയിൽ നടന്ന തീവ്രവാദി ആക്രമണത്തിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കശ്മീരി വിദ്യാർത്ഥികൾക്കെതിരെ ഭീഷണിയും ആക്രമണമെന്നും പരാതി. ജയ്ഷെ മുഹമ്മദായിരുന്നു കഴിഞ്ഞ ദിവസം സൗത്ത് കശ്മീരിൽ സൈന്യത്തിനെതിരെ അക്രമം അഴിച്ചുവിട്ടത്. കശ്മീരി വിദ്യാർത്ഥികൾക്കെതിരെയുള്ള അക്രമവുമായി ബന്ധപ്പെട്ട് നിരവധി റിപ്പോർച്ചുകളാണ് പുറത്ത് വരുന്നത്.

<strong>ആദില്‍ അഹമ്മദ് കൊടുംഭീകരനെന്ന് പുല്‍വാമ സ്വദേശികള്‍..... നവീദ് ജട്ടിനെ രക്ഷിച്ചത് ആദില്‍!!</strong>ആദില്‍ അഹമ്മദ് കൊടുംഭീകരനെന്ന് പുല്‍വാമ സ്വദേശികള്‍..... നവീദ് ജട്ടിനെ രക്ഷിച്ചത് ആദില്‍!!

ഇതിന്റെ പശ്ചാത്തലത്തിൽ കശ്മീരി വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പു വരുത്താനുള്ള പ്രവർത്തനങ്ങൾ സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി. ഡെറാഡൂണില്‍ വിഎച്ച്പി-ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് 12 ഓളം വിദ്യാര്‍ത്ഥികളെ ആക്രമിച്ചു.

Crime

വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനം വിടണമെന്നുമാണ് അന്ത്യശാസനം കിട്ടിയതെന്നും ജമ്മുകശ്മീര്‍ സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ വക്താവ് നസീര്‍ ഖുഹാമി പറഞ്ഞു. കശ്മീരി വിദ്യാർത്ഥികൾ അക്രമം നടത്തിയ തീവ്രവാദിക്ക് വേണ്ടി മുദ്രാവാക്യം മുഴക്കി എന്ന വാദവുമായി ഡെറാഡൂൺ ബജ്രംഗദൾ നേതാവ് വികാസ് വർമ്മ രംഗത്തെത്തിയിട്ടുണ്ട്.

കശ്മീരി വിദ്യാർത്ഥികളെ എത്രയും പെട്ടെന്ന് നാട‌ു കടത്തണണമെന്ന് കോളേജ് മാനേജുമെന്റിനോട് പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരിലെ മുസ്ലീം വിദ്യാർത്ഥികളെ ഉവിടെ പഠിക്കാനനുവദിക്കില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് ശ്യാം ശർമ്മയും വ്യക്തമാക്കി. വിദ്യാര്‍ത്ഥികളെ ഒരു പാഠം പഠിപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ വിദ്യാര്‍ത്ഥികളെ പാര്‍പ്പിക്കാനായി ജമ്മുകശ്മീര്‍ സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ചണ്ഡീഗഢില്‍ ഇരുപതോളം താത്ക്കാലിക റൂമുകള്‍ ഒരുക്കിയിട്ടുണ്ട്. ഭീഷണി നേരിടുന്നതും വീട്ടുടമകള്‍ ഇറക്കി വിട്ടതുമായ കുട്ടികളെ പാര്‍പ്പിക്കാനാണ് സൗകര്യമെന്ന് ഖവാഹ ഇത്രാത് എന്ന കശ്മീരി വിദ്യാര്‍ത്ഥി വ്യക്തമാക്കി.

എണ്ണൂറോളം വിദ്യാർത്ഥികളും കുടുംബങ്ങളും സഹായമഭ്യർത്ഥിച്ച് വന്നിരുന്നു. ഇതിന്റഎ പശ്ചാത്തലത്തിലാണ് താൽക്കാലിക താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. അലിഗഢ് സര്‍വകലാശാല പരിസരങ്ങളിലും വിദ്യാര്‍ത്ഥികളെ അപമാനിക്കാന്‍ ശ്രമം നടക്കുന്നതായി സര്‍വകലാശാല വിദ്യാര്‍ത്ഥിയും യൂണിവേഴ്‌സിറ്റി യൂണിയന്‍ മുന്‍ ഉപാധ്യക്ഷനുമായ സജദ് സുബഹാന്‍ സ്‌ക്രോളിനോട് പറഞ്ഞു. സുരക്ഷ ആവശ്യപ്പെട്ട് ദില്ലിയിലേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹരിയാന‍യിലും ചില വിദ്യാർത്ഥികൾക്ക് ഭീഷണി നേരിട്ടിട്ടുപണ്ടെന്ന് ദി സ്ക്രോൾ റിപ്പോർട്ട് ചെയ്യുന്നു. മാര്‍ക്കറ്റില്‍ നില്‍ക്കവെ കശ്മീര്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായെത്തി ഒരുകൂട്ടമാളുകള്‍ സഹവിദ്യാര്‍ത്ഥിയെ ആക്രമിക്കുകയായിരുന്നെന്ന് അമീർ ഹുസൈൻ പറഞ്ഞു. സംസ്ഥാനത്തിന് പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കില്‍ ഷോപിയാന്‍ പൊലീസിനെ ബന്ധപ്പെടണമെന്നാവശ്യപ്പെട്ട് പോലീസ് സോഷ്യൽ മീഡിയ വഴി അറിയിപ്പ് നൽകിയിട്ടുണ്ട്.

English summary
Kashmiri students in some parts of the country have complained of being harassed and threatened following the terror attack in Pulwama on Thursday. At least 40 CRPF personnel died in the attack in south Kashmir, which was carried out by the Jaish-e-Mohammed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X