കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകനെ രാജ്യത്തിന് ബലി നല്‍കി; അടുത്തവനേയും അയക്കും, പക്ഷെ പാകിസ്താന് തിരിച്ചടി നല്‍കണം, തളരാതെ രത്തന്

Google Oneindia Malayalam News

Recommended Video

cmsvideo
രാജ്യത്തിനായി അടുത്ത മകനെയും നൽകും | Oneindia Malayalam

ശ്രീനഗര്‍: പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്കെതിരെ നടന്ന ഭീകരാക്രമണത്തില്‍ അന്താരാഷ്ട്ര തലത്തില്‍ പാകിസ്താനെതിരെ പ്രതിഷേധം ശക്തമാവുന്നു. തീവ്രവാദ സംഘങ്ങള്‍ക്ക് പിന്തണയും അഭയം നല്‍കുന്ന പാകിസ്താന്‍ അവസാനിപ്പിക്കണമെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടത്.

പാകിസ്താനിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് അമേരിക്കന്‍ വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നത്. എതിരാളികള്‍ക്ക് തക്ക മറുപടി നല്‍കണമെന്ന് ഇന്ത്യമുഴുവന്‍ ഒരേ സ്വരത്തില്‍ സ്വരത്തില്‍ ആവശ്യപ്പെടുകയാണ്.

രത്തന്‍ ഠാക്കൂറിന്‍റെ പിതാവ്

രത്തന്‍ ഠാക്കൂറിന്‍റെ പിതാവ്

പുല്‍വാമയില്‍ ചാവേറാക്രമണത്തില്‍ വീരമൃത്യു വരിച്ച ബീഹാറിലെ രത്തന്‍ ഠാക്കൂര്‍ എന്ന ജവാന്‍റെ പിതാവാായ രത്തന്‍റെ വാക്കുകള്‍ രാജ്യം മുഴുവന്‍ ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്. മകന്‍റെ വേര്‍പാടിലും ആ അച്ഛന്‍ തളരുന്നില്ല.

ഒരു മകനെ ഞാന്‍ ബലി നല്‍കി

ഒരു മകനെ ഞാന്‍ ബലി നല്‍കി

രാജ്യത്തിനായി എന്‍റെ ഒരു മകനെ ഞാന്‍ ബലി നല്‍കി. അടുത്ത മകനേയും രാജ്യത്തിനു വേണ്ടി പൊരുതാന്‍ അയക്കും. ഭാരതാംബയ്ക്കായി അവനേയും നല്‍കാന്‍ തയ്യാറാണ്. പക്ഷെ പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കണമെന്ന് രത്തന്‍ പറയുന്നു. ബീഹാറിലെ ഭഗല്‍പൂര്‍ സ്വദേശിയാണ് രത്തന്‍.

ട്വീറ്റ്

എഎന്‍ഐ

ഗൗതം ഗംഭീറും

ഗൗതം ഗംഭീറും

ഭീകരാക്രമണത്തെ രൂക്ഷമായി ഭാഷയില്‍ അപലപിച്ച് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറും രംഗത്തെത്തിയിട്ടുണ്ട്. പുല്‍വാമയില്‍ വീര്യമൃത്യു വരിച്ച ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കണമെന്നാണ് ഗംഭീര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

യുദ്ധക്കളത്തിലാണ് വേണ്ടത്

യുദ്ധക്കളത്തിലാണ് വേണ്ടത്

നമുക്ക് വിഘടനവാദികളുമായി സംസാരിക്കാം, നമുക്ക് പാകിസ്താനുമായി ചര്‍ച്ച നടത്താം, പക്ഷെ ഇത്തവണ ചര്‍ച്ച ഒരു മേശക്കിരുവശവും ഇരുന്നല്ല, അതു യുദ്ധക്കളത്തിലാണ് വേണ്ടത്. ഇത്രത്തോളം സഹിച്ചത് മതിയെന്നും ഗംഭീര് ട്വിറ്ററില്‍ കുറിക്കുന്നു.

ഗംഭീര്‍

ട്വീറ്റ്

സല്‍മാന്‍ ഖാന്‍

സല്‍മാന്‍ ഖാന്‍

ഏറെ വേദനിപ്പുന്ന സംഭവമെന്നാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ട്വീറ്റ് ചെയ്തത്. ഞങ്ങള്‍ക്കിത് പൊറുക്കാനാകില്ലെന്നും വീരമൃത്യുവരിച്ച സൈനികരുടെ ആത്മാവിന് വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും അക്ഷയ്കുമാറും ട്വിറ്ററില്‍ കുറിച്ചു.

ശിക്ഷ ലഭിക്കും

ശിക്ഷ ലഭിക്കും

കശ്മീരില്‍ ആക്രമണം നടത്തിയവര്‍ക്ക് തക്ക ശിക്ഷ ലഭിക്കുമെന്നും നരേന്ദ്രമോദി വ്യക്തമാക്കിയിട്ടുണ്ട്. പുല്‍വാമയിലെ തീവ്രവാദത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും അതിന് ഉത്തരവാദികളായവരും തീര്‍ച്ചയായും അതിനുള്ള ശിക്ഷ അനുഭവിച്ചിരിക്കുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്. പാകിസ്താന് മറുപടി നല്‍കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പൂര്‍ണ്ണമായ സ്വാതന്ത്രം

പൂര്‍ണ്ണമായ സ്വാതന്ത്രം

ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട എല്ലാ ജവാന്‍മാര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ്. സൈനികരുടെ ധീരതയില്‍ വിശ്വാസമുണ്ടെന്നും അവര്‍ക്ക് തിരിച്ചടിക്കാനുള്ള പൂര്‍ണ്ണമായ സ്വാതന്ത്രം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യക്ക് പിന്തുണ

ഇന്ത്യക്ക് പിന്തുണ

ഭീകരാക്രമണത്തില്‍ ശക്തമായി രീതിയില്‍ അപലപിച്ചു കൊണ്ട് ഇന്ത്യക്ക് പിന്തുണ അറിയിച്ച എല്ലാ രാഷ്ട്രങ്ങള്‍ക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. അന്തര്‍ദേശീയ തലത്തില്‍ ഒറ്റപ്പെട്ട നമ്മുടെ അയല്‍രാജ്യം ശക്തമായ ഗൂഢാലോചനകളിലൂടെ ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്നാണ് കരുതുന്നതെങ്കില്‍ അവര്‍ക്ക് തെറ്റിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആമിര്‍ ഖാന്‍

ട്വീറ്റ്

അക്ഷയ് കുമാര്‍

ആത്മാവിന് വേണ്ടി പ്രാര്‍ഥിക്കുന്നു

അനുഷ്ക ശര്‍മ്മ

വീര ജവാന്‍മാര്‍ക്ക് ആദരാഞ്ജലികള്‍

രണ്‍വീര്‍ സിങ്

വീര ജവാന്മാര്‍

അനുപം ഖേര്‍

സങ്കടവും ദേശ്യവും

English summary
Pulwama attack: Ready to give up my other son, but Pakistan must pay, says father of slain CRPF jawan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X