ആം ആദ്മി പാര്‍ട്ടിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതെങ്ങനെ? വിശദീകരിച്ച് സിദ്ദു
അമൃത്സര്‍: ആം ആദ്മി പാര്‍ട്ടിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതെങ്ങനെയെന്ന് വിശദീകരിച്ച് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജോത് സിംഗ് സിദ്ദു. തനിക്ക് സീറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ആം ആദ്മിയുമായി നടന്നിട്ടില്ലെന്ന് സിദ്ദു പറഞ്ഞു. എന്‍ഡിടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ അവര്‍ക്ക് വേണ്ടി പ്രചരണത്തിനിറങ്ങണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നെന്നും സിദ്ദു വ്യക്തമാക്കി. ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് പോലും അരവിന്ദ് കെജ്രിവാള്‍ ആഗ്രഹിച്ചില്ല. നിങ്ങള്‍ പ്രചാരണം നടത്തുക, നിങ്ങളുടെ ഭാര്യയെ ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കും, അവരെ മന്ത്രിയാക്കും, അതായിരുന്നു ആം ആദ്മിയുടെ ഓഫറെന്ന് നവജ്യോത് സിദ്ദു പറഞ്ഞു.
എന്നാല്‍ ഒരു സിസ്റ്റത്തില്‍ എത്തിപ്പെടാതെ തനിക്കെങ്ങനെ ആ സിസ്റ്റത്തെ നന്നാക്കിയെടുക്കാനാകുമെന്ന് സിദ്ദു ചോദിച്ചു. തന്നെ റിക്രൂട്ട് ചെയ്യാന്‍ പാര്‍ട്ടി നേതാക്കളായ ദുര്‍ഗേഷ് പതക്കിനെയും സഞ്ജയ് സിങ്ങിനെയും കെജ്രിവാള്‍ തന്റെ വീട്ടിലേക്ക് അയച്ചു. 'ഞാന്‍ അവരെ കണ്ടില്ല. എന്നാല്‍ എന്നോട് അവരെ കാണണമെന്ന് എന്റെ ഭാര്യ നിര്‍ബന്ധിച്ചു. ഞാന്‍ അവരെ കണ്ടു ചോദിച്ചു, 'നിങ്ങള്‍ക്ക് എന്താണ് ഉള്ളത്? നിങ്ങള്‍ക്ക് രാജ്യസഭാ സീറ്റുണ്ടോ?' ഞാന്‍ രാജ്യസഭ വിടണോ?, സിദ്ദു പറഞ്ഞു

കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് ശേഷവും ആം ആദ്മി പാര്‍ട്ടിക്കാരുമായി സിദ്ദുവിന് ഊഷ്മളമായ ബന്ധമാണുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ആം ആദ്മി പാര്‍ട്ടിയെ കുറിച്ച് സിദ്ദു നടത്തിയ ട്വീറ്റുകള്‍ അദ്ദേഹം പാര്‍ട്ടിയില്‍ ചേരുമോ എന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ആം ആദ്മി പാര്‍ട്ടി എല്ലായ്പ്പോഴും 'പഞ്ചാബിനായി എന്റെ കാഴ്ചപ്പാടും പ്രവര്‍ത്തനവും തിരിച്ചറിഞ്ഞിരുന്നു' എന്നും ആരാണ് യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തിന് വേണ്ടി പോരാടുന്നതെന്ന് അറിയാമെന്നുമായിരുന്നു സിദ്ദുവിന്റെ ട്വീറ്റ്. അതേസമയം അമരീന്ദര്‍ സിങ്ങുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കുഴിച്ചുമൂടിയെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ താന്‍ കോണ്‍ഗ്രസിലെത്താന്‍ കാരണം പ്രശാന്ത് കിഷോറാണെന്ന് നവജ്യോത് സിംഗ് സിദ്ദു പറഞ്ഞിരുന്നു. പ്രശാന്ത് തന്നെ എഴുപത് തവണയെങ്കിലും വന്ന് കണ്ടിട്ടുണ്ടാകുമെന്നും അദ്ദേഹമാണ് തന്നോട് കോണ്‍ഗ്രസില്‍ ചേരാന്‍ പറഞ്ഞതെന്നും സിദ്ദു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ അവസ്ഥ മോശമാണെന്ന് പ്രശാന്ത് കിഷോര്‍ എന്നോട് പറഞ്ഞു. കോണ്‍ഗ്രസ് വിജയിക്കുന്ന കാര്യത്തില്‍ പ്രശാന്തിന് സംശയമുണ്ടായിരുന്നു. താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ അത് നേട്ടമായി മാറുമെന്നാണ് പ്രശാന്ത് കിഷോര്‍ പറഞ്ഞതെന്നും സിദ്ദു വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ താന്‍ കോണ്‍ഗ്രസില്‍ ഏതെങ്കിലും പദവിക്ക് വേണ്ടി ചേര്‍ന്നതല്ലെന്നും സിദ്ദു വ്യക്തമാക്കി. തനിക്ക് കിട്ടിയ പദവി പോലും വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച ചോദ്യങ്ങള്‍ അപ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാരണം നിയമസഭയില്‍ അറുപത് സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ ആരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടും കാര്യമില്ല. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ചരണ്‍ജിത്ത് സിംഗ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. സിദ്ദുവും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ കരുനീക്കം നടത്തിയിരുന്നെങ്കിലും ദളിത് ഫോര്‍മുലയില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു ഹൈക്കമാന്‍ഡ്. ആര് ജയിക്കണമെന്നും സര്‍ക്കാരുണ്ടാക്കണമെന്നും പഞ്ചാബിലെ ജനങ്ങളാണ് തീരുമാനിക്കുക. കോണ്‍ഗ്രസിന് 60 എംഎല്‍എമാരുണ്ടെങ്കില്‍ ഞങ്ങള്‍ മുഖ്യമന്ത്രിയെ തീരുമാനിക്കും. ഞങ്ങള്‍ക്ക് ഭൂരിപക്ഷമില്ലെങ്കില്‍ കാര്യങ്ങള്‍ മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.
Recommended Video

'മറ്റാരെങ്കിലും സര്‍ക്കാരുണ്ടാക്കും. അതല്ലെങ്കില്‍ തൂക്കുസഭയാകും. എല്ലാം ദൈവത്തിന്റെ കൈകളിലാണ്. സഖ്യമുണ്ടാക്കി ഭരിക്കാനാവുമോ എന്ന് പറയാനാവില്ല. പഞ്ചാബിലെ ജനങ്ങളെ ഞങ്ങളുടെ അജണ്ടയിലൂടെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി പോളിംഗ് ബൂത്തിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നതാണ് പ്രധാനം. ജനങ്ങളുടെ ജീവിതം മാറ്റാന്‍ എനിക്ക് ഒരു പദവിയുടെ ആവശ്യമില്ല,' സിദ്ദു പറഞ്ഞു. ഫെബ്രുവരി 20 നാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നചത്. മാര്‍ച്ച് 10 ന് ഫലമറിയാം. കോണ്‍ഗ്രസിനേയും ആം ആദ്മിയേയും കൂടാതെ ബിജെപി, ശിരോമണി അകാലിദള്‍ പാര്‍ട്ടികളാണ് സംസ്ഥാനത്തെ മറ്റ് പ്രബലകക്ഷികള്‍












Click it and Unblock the Notifications